image

13 March 2024 7:25 AM GMT

Stock Market Updates

ഇലക്‌ട്രിക് 2-വീലർ വായ്പയുമായി മുത്തൂറ്റ് ക്യാപിറ്റൽ; ഓഹരികൾ കുതിപ്പിൽ

MyFin Desk

ഇലക്‌ട്രിക് 2-വീലർ വായ്പയുമായി മുത്തൂറ്റ് ക്യാപിറ്റൽ; ഓഹരികൾ കുതിപ്പിൽ
X

Summary

  • ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഇവിഫിൻ
  • മൊത്തം 150 കോടി രൂപയുടെ (18 ദശലക്ഷം ഡോളർ) ഡീലാണിത്.
  • ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 460 രൂപ


ഇരു ചക്ര ഇലക്‌ട്രിക് വാഹനങ്ങൾക്ക് വായ്പ നൽകുന്നതിനായി ഇവി കേന്ദ്രീകരിച്ചുള്ള വായ്പാ പ്ലാറ്റ്‌ഫോമായ ഇവിഫിന്നുമായി സഖ്യം പ്രഖ്യാപിച്ചതിനെ തുടർന്ന് തുടക്ക വ്യാപാരത്തിൽ മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ഓഹരികൾ കുതിച്ചുയർന്നു. ആറ് ശതമാനത്തോളം ഉയർന്ന ഓഹരികൾ 307 രൂപ വരെ എത്തി. മൊത്തം 150 കോടി രൂപയുടെ (18 ദശലക്ഷം ഡോളർ) ഡീലാണിത്.

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബാങ്കിങ് ഇതര ഫൈനാൻസ് സ്ഥാപനിങ്ങളിൽ (NBFC) ഒന്നാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻ്റെ കീഴിലുള്ള മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്.

ഇവിഫിൻ ഇന്ത്യയിലെ ഏക ഇവി-ഫോക്കസ്ഡ് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് (NBFC). ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമാണ് ഇവിഫിൻ.

കസ്റ്റമൈസ്ഡ് ഓട്ടോമോട്ടീവ് ഫിനാൻസിംഗ്, അസറ്റ് ലൈഫ് സൈക്കിൾ മാനേജ്‌മെൻ്റ് എന്നിവയിലെ ഇവിഫിൻ്റെ പ്രാവീണ്യവും സാമ്പത്തിക മേഖലയിൽ മുത്തൂറ്റ് ക്യാപിറ്റലിൻ്റെ ശക്തമായ സാന്നിധ്യവും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതും വ്യക്തിഗതവും സൗകര്യപ്രദവുമായ സാമ്പത്തിക സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായകമാവുമെന്ന് കമ്പനി അറിയിച്ചു.

ഒല ഇലക്ട്രിക്, ആതർ എനർജി, ആമ്പിയർ, ഹീറോ മോട്ടോകോർപ്പ്, ടിവിഎസ് മോട്ടോർ എന്നിവയുൾപ്പെടെയുള്ള മുൻനിര ഒഇഎമ്മുകളുമായി സഹകരിച്ച്, ഉപഭോക്താക്കൾക്ക് വിശാലമായ ഓപ്ഷനുകൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

നിലവിൽ മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ഓഹരികൾ 290.15 രൂപയിൽ വ്യാപാരം തുടരുന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 460 രൂപയും താഴ്ന്നത് 237.05 രൂപയുമാണ്.