image

12 Feb 2024 11:15 AM GMT

Stock Market Updates

ന്യൂ ഇന്ത്യാ അഷുറന്‍സിന് നഷ്ടത്തോട് നഷ്ടം

MyFin Desk

new india assurance has lost after loss
X

Summary

  • 241 രൂപവരെ ഇന്ന് താഴ്ന്നിരുന്നു.
  • 324.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്
  • 94.60 രൂപയാണ് 52 ആഴചയിലെ അറ്റവും താഴ്ന്ന നിരക്ക്


ഡിസംബര്‍ പാദത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഹരികള്‍ ഇന്ന് 11 ശതമാനം ഇടിഞ്ഞു.ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി വില 10.95 ശതമാനം ഇടിഞ്ഞ് 259.10 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം എന്‍എസ്ഇയില്‍ ന്യൂ ഇന്ത്യ അഷുറന്‍സിന്റെ ഓഹരികള്‍ 10.91 ശതമാനം ഇടിഞ്ഞ് 259.20 രൂപയിലെത്തി.

2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ അറ്റാദായം 4.5 ശതമാനം ഇടിഞ്ഞ് 715 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 749 കോടി രൂപയായിരുന്നു. 2023-24 മൂന്നാം പാദത്തില്‍ മൊത്ത വരുമാനം 10,630 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദ0ത്തില്‍ 9,746 കോടി രൂപയായിരുന്നുവെന്ന് കമ്പനി അറിയിച്ചു. മൂന്നാം പാദത്തിലെ മൊത്തം പ്രീമിയം ഈ പാദത്തില്‍ 10,665 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9,243 കോടി രൂപയായിരുന്നു

നിലവില്‍ 15.66 ശതമാനം ഇടിഞ്ഞ് 246.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 241 രൂപവരെ ഇന്ന് താഴ്ന്നിരുന്നു.