image

23 Dec 2025 5:21 PM IST

Stock Market Updates

ബിഎസ്ഇ വലിയ നീക്കത്തില്‍; വെള്ളിയാഴ്ച മുതല്‍ വന്‍ മാറ്റം

MyFin Desk

ബിഎസ്ഇ വലിയ നീക്കത്തില്‍;  വെള്ളിയാഴ്ച മുതല്‍ വന്‍ മാറ്റം
X

Summary

ഡിസംബര്‍ 26 മുതല്‍ ബാങ്കെക്സ് ഇന്‍ഡക്സില്‍ മാറ്റങ്ങള്‍ വരും


പുതിയ മന്ത്‌ലി ഇന്‍ഡക്സ് ഓപ്ഷനുകള്‍ പുറത്തിറക്കുന്നതില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് ബിഎസ്ഇ. പുതിയ മന്ത്‌ലി ഇന്‍ഡക്സ് ഓപ്ഷനുകള്‍ പുറത്തിറക്കുന്നു എന്ന വാര്‍ത്തയില്‍ ഔദ്യോഗിക വിശദീകരണവുമായി ബി.എസ്.ഇ രംഗത്തെത്തി.

ഡെറിവേറ്റീവ് വിപണിയില്‍ തങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ മന്ത്‌ലി ഇന്‍ഡക്സ് ഓപ്ഷനുകള്‍ ബി.എസ്.ഇ പുറത്തിറക്കാന്‍ പോകുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിപണിയുടെ ആവശ്യം പരിഗണിച്ച് ഡെറിവേറ്റീവ് സെഗ്മെന്റ് വിപുലീകരിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും, എന്നാല്‍ നിലവില്‍ സെബി നിയമപ്രകാരം വെളിപ്പെടുത്തേണ്ട ഔദ്യോഗിക തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലെന്നും ബി.എസ്.ഇ അറിയിച്ചു.

അതേസമയം ഡിസംബര്‍ 26 മുതല്‍ ബാങ്കെക്സ് ഇന്‍ഡക്സില്‍ മാറ്റങ്ങള്‍ വരും. കാനറ ബാങ്ക്, എ.യു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ 4 ഓഹരികള്‍ കൂടി ഉള്‍പ്പെടുത്തും. ഇതോടെ ഇന്‍ഡക്സിലെ ആകെ ഓഹരികളുടെ എണ്ണം 14 ആയി ഉയരും.ഇന്‍ഡക്സിലെ ആദ്യ മൂന്ന് ഓഹരികളുടെ വെയ്റ്റേജ് 45% ആയി പരിമിതപ്പെടുത്തി. ഇത് ഇന്‍ഡക്സില്‍ കൂടുതല്‍ വൈവിധ്യവും സ്ഥിരതയും കൊണ്ടുവരാന്‍ സഹായിക്കുമെന്നും വ്യക്തമാക്കി. ബി.എസ്.ഇയെ സംബന്ധിച്ച് ഡെറിവേറ്റീവ് സെഗ്മെന്റ് അതീവ പ്രധാനമാണ്.

രണ്ടാം പാദത്തിലെ ബി.എസ്.ഇയുടെ ആകെ വരുമാനത്തിന്റെ 58 ശതമാനവും ഇക്വിറ്റി ഡെറിവേറ്റീവ്സ് വിഭാഗത്തില്‍ നിന്നാണ്.2025-ല്‍ മാത്രം ബി.എസ്.ഇ ഓഹരികള്‍ 56% നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മികച്ച ലാഭത്തിലാണ് ഈ ഓഹരി മുന്നേറുന്നത്.അതേസമയം, ബാങ്കെക്സ് ഇന്‍ഡക്സിലെ മാറ്റങ്ങള്‍ മന്ത്‌ലി ഡെറിവേറ്റീവ് ട്രേഡിംഗിനെ കൂടുതല്‍ ആകര്‍ഷകമാക്കും. ഇത് ബി.എസ്.ഇയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചേക്കാമെന്ന് വിപണി വിദഗ്ധരും വ്യക്തമാക്കി.