image

23 Oct 2025 9:00 AM IST

Stock Market Updates

നിഫ്റ്റി ,ബാങ്ക് നിഫ്റ്റി റെക്കോർഡ് കുതിപ്പിൽ, ഓഹരി വിപണി ഇന്ന് എങ്ങനെ?

MyFin Desk

bank nifty shifts weekly holiday to wednesday
X

Summary

ഇന്ന് ഏതൊക്കെ ഓഹരികൾ മുന്നേറും? സാങ്കേതിക വിശകലനം


സംവത് 2082-ന് തുടക്കം കുറിച്ച് ചൊവ്വാഴ്ച നടന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ ഓഹരി വിപണിക്ക് നേട്ടമുണ്ടായി. സെൻസെക്സും നിഫ്റ്റിയും വ്യാപാരത്തിൻ്റെ തുടക്കത്തിൽ തന്നെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. ഇത് വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം എടുത്തു കാണിക്കുന്നു.

എങ്കിലും, വ്യാപാരം അവസാനിക്കാറായപ്പോൾ ലാഭമെടുപ്പ് കാരണം നേട്ടം കുറഞ്ഞു. ബിഎസ്ഇ സെൻസെക്സ് 63 പോയിൻ്റ് ഉയർന്ന് 84,426 എന്ന ലെവലിലും (0.07% വർധനവ്), നിഫ്റ്റി50 25 പോയിൻ്റ് ചേർത്ത് 25,868-എന്ന ലെവലിലും ക്ലോസ് ചെയ്തു. പ്രധാന ഓഹരികൾക്ക് പുറമെ, മിഡ്‌ക്യാപ് 100, സ്മോൾകാപ് 100 സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മുൻനിര ഓഹരികൾക്കപ്പുറമുള്ള സ്റ്റോക്കുകളിലും നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നിഫ്റ്റി: സാങ്കേതിക വിശകലനം


ശക്തമായ മുന്നേറ്റം തുടരുന്ന നിഫ്റ്റി, സ്ഥിരമായ 'higher high–higher low ' ഘടനയാണ് നിലനിർത്തുന്നത്. സമീപകാലത്തെ കുതിപ്പിന് ശേഷം 25,850-25,900 എന്ന ഉയർന്ന ബാൻഡിനടുത്ത് നേരിയ ലാഭമെടുപ്പിനോ ഏകീകരണത്തിനോ സാധ്യതയുണ്ട്. എന്നാലും കമ്പനികളുടെ വരുമാന വളർച്ചയും നിക്ഷേപകരുടെ ആത്മവിശ്വാസവും ബുള്ളിഷ് ട്രെൻഡിന് പിന്തുണ നൽകുന്നു.

25,400–25,500 എന്ന സപ്പോർട്ട് ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം നിഫ്റ്റിക്ക് പോസിറ്റീവ് സാധ്യതയുണ്ട്. 26,000 എന്ന ലെവൽ മറികടന്നാൽ 26,300–26,500 എന്ന ലെവൽ ലക്ഷ്യമാക്കി അടുത്ത മുന്നേറ്റത്തിന് സാധ്യതയുണ്ട്. എന്നാൽ, ഹ്രസ്വകാലത്തേക്ക് വിപണി ഓവർബോട്ട് അവസ്ഥയിലായതിനാൽ ചെറിയ ഇടവേളക്ക് ശേഷം മുന്നോട്ട് പോകാനാണ് സാധ്യത.




ബാങ്ക് നിഫ്റ്റി: കുതിപ്പ് തുടരുന്നു



ബാങ്ക് നിഫ്റ്റി 56,800–57,000 എന്ന പ്രധാന ബ്രേക്കൗട്ട് മേഖലയ്ക്ക് മുകളിൽ ശക്തമായ മുന്നേറ്റം തുടരുന്നു. ഈ ലെവൽ ശക്തമായ സപ്പോർട്ട് ലെവൽ ആയി മാറി. സൂചിക അടുത്തിടെ 58,000 ലെവലിന് അടുത്ത് പുതിയ ലൈഫ് ടൈം ഹൈ തൊട്ടിരുന്നു. 56,800–57,000-എന്ന ലെവലിൽ ചെറിയ കറക്ഷനോ ഏകീകരണത്തിനോ സാധ്യതയുണ്ട്. എന്നാൽ അടിസ്ഥാന ട്രെൻഡ് ബുള്ളിഷ് ആണ്. 58,200–58,300-എന്ന ലെവലിന് മുകളിൽ നിലനിൽക്കാനായാൽ 58,800–59,200 ലെവലിലേക്ക് കുതിക്കാൻ സാധ്യതയുണ്ട്.

ഓഹരി വിശകലനം: ഹിന്ദുസ്ഥാൻ യൂണിലിവർ (HUL)

എന്നാൽ എല്ലാ ഓഹരികളും ഒരേപോലെ തിളക്കത്തിലല്ല. ഉദാഹരണത്തിന് പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവെഡിൽ (HUL - ₹2,370) സെപ്റ്റംബർ പാദത്തിൽ മന്ദഗതിയിലുള്ള പ്രകടനം കാഴ്ച വെച്ചേക്കും. വിൽപ്പന ഒരു ശതമാന മാത്രവും ലാഭം അഞ്ചു ശതമാനവും കുറയാൻ സാധ്യതയുണ്ട്. ജിഎസ്ടി നിരക്കിലെ കുറവ്, മൺസൂൺ നീണ്ടുപോയത്, സ്റ്റോക്ക് ക്ലിയറൻസ് തുടങ്ങിയ കാരണങ്ങളാണ് നിലവിലെ മാന്ദ്യത്തിന് കാരണം.

ചാർട്ടുകളിൽ, ഓഹരി 2,350 രൂപ–2,370 രൂപ സപ്പോർട്ടും 2,480–2,500 രൂപ റെസിസ്റ്റൻസും ഉള്ള ഒരു കൺസോളിഡേഷൻ സോണിലാണ്.ദുർബലമായ വരുമാന റിപ്പോർട്ട് ഹ്രസ്വകാലത്തേക്ക് സമ്മർദ്ദമുണ്ടാക്കിയേക്കാം. എങ്കിലും, ഡിമാൻഡും മാർജിനുകളും മെച്ചപ്പെടുന്നതോടെ ഓഹരി വീണ്ടും സ്ഥിരത കൈവരിച്ച് തിരിച്ചുവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആഗോള വിപണി എങ്ങനെ?

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി സൗത്ത് കൊറിയയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാര ഉടമ്പടിക്ക് സാധ്യതയുണ്ടെന്ന പ്രസ്താവന ആഗോള വിപണിക്ക് ഊർജ്ജം പകർന്നു. ഇത് യുഎസ്-ചൈന വ്യാപാര പിരിമുറുക്കങ്ങൾ കുറയ്ക്കുകയും ഏഷ്യൻ, യൂറോപ്യൻ സൂചികകളിൽ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.

ശക്തമായ ആഭ്യന്തര വരുമാനം, ആഗോള വ്യാപാര ആശങ്കകൾ കുറയുന്നത്, മുഹൂർത്ത വ്യാപാരത്തിലെ ഉത്സവാന്തരീക്ഷം എന്നിവ കാരണം വിപണിയിലെ പൊതുവായ വികാരം പോസിറ്റീവ് ആയി തുടരാനാണ് സാധ്യത. സൂചികകൾ റെക്കോർഡ് നിലയിൽ തുടരുന്നതിനാൽ ഹ്രസ്വകാല കൺസോളിഡേഷനായി ട്രേഡർമാർ ശ്രദ്ധിക്കണം. എങ്കിലും, ഫണ്ടമെന്റലി ശക്തമായ ലാർജ് ക്യാപ്, ബാങ്കിംഗ് ഓഹരികളിൽ 'വാങ്ങി സൂക്ഷിക്കുക' (Buy-on-Dips) എന്ന സമീപനം നിലനിർത്തുന്നതാകും ഉചിതം.