12 Jan 2024 10:02 AM IST
Summary
- ടിസിഎസിനും ഇന്‍ഫോസിസിനും നേട്ടം
- എഫ്എംസിജി, ഫാര്‍മ ഓഹരികളില്‍ ഇടിവ്
ആഗോള തലത്തിലെ സമ്മിശ്ര പ്രവണതകളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകള്‍ തുടക്ക വ്യാപാരത്തില്‍ മുന്നേറി.സെൻസെക്‌സ് 492.71 പോയിന്റ് ഉയർന്ന് 72,213.89ൽ എത്തി. നിഫ്റ്റി 141.95 പോയിന്റ് ഉയർന്ന് 21,789.15 ലെത്തി
മൂന്നാം പാദ ഫല പ്രഖ്യാപനങ്ങള്‍ക്ക് ശേഷം ഐടി വമ്പന്‍മാരായ ഇൻഫോസിസിന്റെയും ടിസിഎസിന്റെയും ഓഹരികള്‍ മുന്നേറി. അത്ര മികച്ച റിസള്‍ട്ടല്ല കമ്പനികള്‍ പ്രഖ്യാപിച്ചത് എങ്കിലും മികച്ച വളര്‍ച്ചാ സാധ്യതകള്‍ നിക്ഷേപകര്‍ വിലയിരുത്തുന്നു. നിഫ്റ്റി ഐടി സൂചിക ഇന്ന് 5 ശതമാനത്തിനടുത്ത് കയറിയിട്ടുണ്ട്. ഓട്ടൊമൊബൈല്‍, എഫ്എംസിജി, ധനകാര്യ സേവനങ്ങള്‍, ഫാര്‍മ, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകള്‍ ഇടിവിലാണ്.
"വിദഗ്ധരുടെ വിലയിരുത്തലുകള്‍ക്ക് അനുസരിച്ചുള്ള ഫലമാണ് ഇന്‍ഫോസിസ് പ്രഖ്യാപിച്ചത്. ടിസിഎസിൽ നിന്നുള്ള റിസള്‍ട്ട് പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു, ഐടി ഓഹരികളില്‍ ഇന്ന് ചില ചലനങ്ങള്‍ കാണാം. ഐടി ഓഹരികളിലെ പ്രതിരോധവും റിലയൻസിന്റെ കരുത്തും നിഫ്റ്റിയെ ഏകദേശം 21600 ലെവലിൽ ഏകീകരിക്കാൻ പ്രാപ്തമാക്കും. ജനുവരി 16-ന് വരുന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക് റിസള്‍ട്ട് പ്രധാനമാണ്. ബാങ്ക് നിഫ്റ്റിയുടെ ദിശ സംബന്ധിച്ച സൂചനകൾക്കായി വിപണി ഇത് നിരീക്ഷിക്കും," ജിയോജിത് ഫിനാൻഷ്യലിലെ ഡോ. വി.കെ വിജയകുമാർ പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
