image

14 Sept 2023 11:32 AM IST

Gold

മാറ്റമില്ലാതെ സ്വർണ വില

MyFin Desk

Gold prices Today|Gold Price Graph
X

Summary

ഈ മാസം വില ഉയര്‍ന്നത് 4 ദിവസങ്ങളില്‍ മാത്രം


സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന്‍റെ വില 34 രൂപയുടെ ഇടിവോടെ 5450 രൂപയില്‍ എത്തിയിരുന്നു. ഈ വില തുടരുകയാണ്. പവന് 43,600 രൂപ. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണ വില ഉയര്‍ന്നെങ്കിലും ശനിയാഴ്ച വീണ്ടും താഴ്ന്ന് ഈ മാസത്തിലെ ഏറ്റവും താണ വിലയിലേക്ക് എത്തി. തിങ്കളാഴ്ചയും നേരിയ ഇടിവുണ്ടായി. ചൊവ്വാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. ഈ മാസം ഇതുവരെ 4 ദിവസങ്ങളില്‍ മാത്രമാണ് വില ഉയര്‍ന്നത്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയിലും മാറ്റമില്ല, 5945 രൂപ. പവന് 47,560 രൂപ. ആഗോള തലത്തില്‍ ഔണ്‍സിന് 1906-1913 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 77 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 616 രൂപ. ഇന്ന് 1 ഡോളറിന് 82.95 രൂപ എന്ന നിലയാണ് കറന്‍സി വിനിമയം നടക്കുന്നത്.