image

1 March 2024 10:26 AM IST

Stock Market Updates

എന്‍എസ്ഇ, ബിഎസ്ഇയില്‍ നാളെ പ്രത്യേക വ്യാപാര സെഷന്‍

MyFin Desk

എന്‍എസ്ഇ, ബിഎസ്ഇയില്‍ നാളെ പ്രത്യേക വ്യാപാര സെഷന്‍
X

Summary

  • രണ്ട് ഘട്ടത്തിലാണ് പ്രത്യേക വ്യാപാരം നടത്തുന്നത്
  • നിലവില്‍ വ്യാപാരം നടക്കുന്ന പ്രൈമറി സൈറ്റില്‍ നിന്ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് ചുവടുമാറ്റുന്നതിനാണ് പ്രത്യേക വ്യാപാര സെഷന്‍ നടത്തുന്നത്
  • അസാധാരണമായ തടസങ്ങള്‍ സംഭവിച്ചാല്‍ വ്യാപാരം പുനരാരംഭിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്


എന്‍എസ്ഇയിലും ബിഎസ്ഇയിലും മാര്‍ച്ച് 2 ന് ലൈവ് ട്രേഡിംഗ് സെന്‍ഷന്‍ നടത്തും.

രണ്ട് ഘട്ടങ്ങളാണ് സെഷനിലുണ്ടാവുക. ആദ്യത്തേത് രാവിലെ 9.15 മുതല്‍ 45 മിനിറ്റ് നേരം വരെ നീണ്ടു നില്‍ക്കും.

രണ്ടാമത്തേത് 11.30 മുതല്‍ 12.30 വരെയാണ്.

പ്രൈമറി സൈറ്റ് എന്ന നിലവിലെ വ്യാപാരം നടക്കുന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് ചുവടുമാറ്റുന്നതിനാണ് മാര്‍ച്ച് 2 ന് പ്രത്യേക സെഷന്‍ നടത്തുന്നത്.

അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസങ്ങള്‍ സംഭവിച്ചാല്‍ വ്യാപാരം പുനരാരംഭിക്കാന്‍ സഹായിക്കുന്ന സംവിധാനമാണു ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്. ഒരു ബാക്ക് അപ്പ് ആയിട്ടാണ് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇതിന് മുന്‍പ് പ്രത്യേക വ്യാപാര സെഷന്‍ നടന്നത് ജനുവരി 20-നാണ്.