30 Nov 2025 5:00 PM IST
Summary
ക്വാണ്ടിറ്റി ഫ്രീസ് ലിമിറ്റ് 1800ല്‍ നിന്ന് 1200 ആയി കുറച്ചു
ഫിന്‍ നിഫ്റ്റിയുടെ ഓര്‍ഡര്‍ പരിധിയില്‍ മാറ്റം വരുത്തി എന്‍എസ്ഇ. നിലവിലെ ക്വാണ്ടിറ്റി ഫ്രീസ് ലിമിറ്റ് 1800ല്‍ നിന്ന് 1200 ആയി കുറച്ചു.ഡിസംബര്‍ ഒന്നു മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക. ഒറ്റ ക്ലിക്കില്‍ നല്‍കാന്‍ കഴിയുന്ന പരമാവധി ഓര്‍ഡര്‍ സൈസ് നിയന്ത്രിക്കുന്ന ഉത്തരവാണ് എന്‍എസ്ഇ പുറത്തിറക്കിയത്. ഇതിലൂടെ, വലിയ ഓര്‍ഡറുകള്‍ വിപണിയില്‍ ഉണ്ടാക്കുന്ന സ്വാധീനം ലഘൂകരിക്കാനാണ് എന്‍എസ്ഇ ലക്ഷ്യമിടുന്നത്.
2025 ഏപ്രില്‍ 30-ലെ എഫ്ആൻഡ്ഒ കണ്‍സോളിഡേറ്റഡ് സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള കണക്കുകൂട്ടല്‍ രീതി അനുസരിച്ചാണ് ഈ മാറ്റമെന്നും എക്സ്ചേഞ്ച് വ്യക്തമാക്കി. ബാങ്ക് നിഫ്റ്റി- 600, നിഫ്റ്റി 1800, മിഡ്ക്യാപ് നിഫ്റ്റി-2800, നിഫ്റ്റി നെക്സ്റ്റ് 50-600 എന്നിങ്ങനെയാണ് മറ്റ് സൂചികകളുടെ ക്വാണ്ടിറ്റി ഫ്രീസ് പരിധി. വിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ സംവിധാനമാണ് ക്വാണ്ടിറ്റി ഫ്രീസ് ലിമിറ്റുകള്‍.
അബദ്ധവശാലോ അസാധാരണമായോ വലിയ ഓര്‍ഡറുകള്‍ വിപണിയില്‍ പ്രവേശിച്ച് വിപണിയുടെ സ്ഥിരതയെ തകിടം മറിക്കുന്നത് തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇനി ട്രെഡേഴ്സ് ഈ നിശ്ചയിത പരിധിയിലും ഉയര്‍ന്ന ലോട്ട് സൈസില്‍ ഓര്‍ഡര്‍ നല്‍കിയാല്‍, ആ ഓര്‍ഡര്‍ എക്സ്ചേഞ്ച് സിസ്റ്റം തള്ളിക്കളയും.
ഈ പരിഷ്‌കരണം ഡെറിവേറ്റീവ്സ് വിപണിയില്‍ ട്രേഡ് നടത്തുന്നു എല്ലാ വ്യാപാരികള്‍ക്കും ബാധകമാണ്. അതിനാല്‍, ട്രേഡിങ്ങ് തന്ത്രങ്ങളും ഓര്‍ഡര്‍ സൈസും 2025 ഡിസംബര്‍ 1 മുതല്‍ ഈ പുതിയ പരിധിക്കനുസരിച്ച് ക്രമീകരിക്കണെമെന്ന് എന്‍എസ്ഇ സര്‍ക്കുലർ വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
