image

17 March 2026 10:39 AM IST

Stock Market Updates

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ, കണ്ണും നട്ട് നിക്ഷേപകർ, ലിസ്റ്റിംഗ് ബിഎസ്ഇയിൽ?

MyFin Desk

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ, കണ്ണും നട്ട് നിക്ഷേപകർ, ലിസ്റ്റിംഗ് ബിഎസ്ഇയിൽ?
X

Summary

രാജ്യത്തെ ഏറ്റവും വലിയ ഐപിഒക്ക് കളമൊരുങ്ങുന്നു. എൻഎസ്ഇയിൽ നിക്ഷേപം നടത്തിയിരിക്കുന്നത് 1 .8 ലക്ഷം റീട്ടെയിൽ നിക്ഷേപകർ.


ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനക്ക് ഒരുങ്ങി എൻഎസ്ഇ. 28000 കോടി രൂപയോളം മൂല്യം വരുന്ന ഐപിഒ ഹ്യൂണ്ടായി മോട്ടോഴ്സ് ഇന്ത്യയുടെ ഐപിഒയെ കടത്തി വെട്ടും എന്നാണ് സൂചന. 4 .5 - 5 ശതമാനം ഓഹരികൾ വിറ്റഴിച്ചേക്കും. 20 മെർച്ചൻ്റ് ബാങ്കുകൾ ചേർന്ന് ഐപിഒക്ക് നേതൃത്വം നൽകും. ഐപിഒ കഴിയുന്നതോടെ എൽഐസിയുടെ മൂല്യം 6 - 7 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നേക്കും .

ഐപിഒയോടെ രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ നിരയിലേക്ക് എൻഎസ്ഇയും ഇടം പിടിക്കും. സ്ഥാപനങ്ങളുടെ നിരയിൽ ഏഴാം സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. പൂർണമായും ഓഫർ ഫോർ സെയിലായിരിക്കും ഐപിഒ. എൽ‌ഐ‌സി, എസ്‌ബി‌ഐ, വിവിധ പി‌ഇ ഫണ്ടുകൾ തുടങ്ങിയവ എൻഎസ്ഇയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 1 .86 ലക്ഷം റീട്ടെയ്ൽ നിക്ഷേപകരാണ് നിലവിൽ എൻഎസ്ഇക്കുള്ളത്.

മാർച്ച് അവസാനത്തോടെ സെബിയിൽ ഡി‌ആർ‌എച്ച്‌പി രേഖകൾ ഫയൽ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വ‍ർഷം അവസാനത്തോടെ തന്നെ ഐപിഒ വിപണിയിൽ എത്തും. നിലവിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ ഗ്രേ മാർക്കറ്റിൽ ഏകദേശം 1,950 രൂപ മുതൽ 2,050 രൂപ വരെ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഐപിഒ പൂർണമായാൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തേക്കും.

മെർച്ചൻ്റ് ബാങ്കുകൾ ഇവയാണ്

മോ‍ർ​ഗൻ സ്റ്റാൻലി ഉൾപ്പെടെ 19 മെർച്ചൻ്റ് ബാങ്കുകൾ ഐപിഒക്കായി കൈ കോ‍ർക്കും. നുവാമ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, അവൻഡസ് കാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് കാപ്പിറ്റൽ മാർക്കറ്റ്സ് ,ഐഡിബിഐ കാപ്പിറ്റൽ മാർക്കറ്റ്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നു.