26 Feb 2026 4:03 PM IST
വരുന്നു എൻഎസ്ഇ മെഗാ ഐപിഒ! 20,000 കോടി സമാഹരിക്കാൻ ലക്ഷ്യം; ബാങ്കുകളെ ക്ഷണിച്ച് എൻഎസ്ഇ
MyFin Desk
എൻഎസ്ഇ ഐപിഒ നടപടികൾ വേഗത്തിലാക്കുന്നു. (ചിത്രം: പ്രതീകാത്മകം)
Summary
ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നിന് കളമൊരുങ്ങുന്നു; മാർച്ച് പകുതിയോടെ ബാങ്കുകളെ തിരഞ്ഞെടുക്കും.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മെഗാ ഐപിഒയിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നടപടികള്‍ക്കായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളെ മാര്‍ച്ച് പകുതിയോടെ തിരഞ്ഞെടുക്കും.ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നിനാണ് കളമൊരുങ്ങുന്നുത്. ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ അഥവാ 20,000 കോടിയിലധികം രൂപയാണ് എന്‍എസ്ഇ സമാഹരിക്കുക.ഐപിഒ നടപടികള്‍ക്കായി ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളെ എന്‍എസ്ഇ ക്ഷണിച്ചു കഴിഞ്ഞു. മാര്‍ച്ച് പകുതിയോടെ ഈ ബാങ്കുകളെ തിരഞ്ഞെടുക്കും. ഇതിനോടകം തന്നെ റോത്ത്ചൈല്‍ഡ് ആന്‍ഡ് കോ എന്ന ആഗോള സ്ഥാപനത്തെ ഉപദേശകരായി എന്‍എസ്ഇ നിയമിച്ചിട്ടുണ്ട്.ഈ ഐപിഒ ഒരു 'ഓഫര്‍ ഫോര്‍ സെയില്‍'ആയിരിക്കും. അതായത്, എന്‍എസ്ഇ പുതിയ ഓഹരികള്‍ വിപണിയില്‍ ഇറക്കുന്നതിന് പകരം നിലവിലുള്ള ഓഹരി ഉടമകള്‍ തങ്ങളുടെ 4 മുതല്‍ 4.5 ശതമാനം വരെയുള്ള ഓഹരികളാണ് വില്‍ക്കുന്നത്. നിലവില്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരി വിപണിയിലെ വില കണക്കാക്കിയാല്‍, ഈ ഐപിഒയുടെ മൂല്യം 2.5 ബില്യണ്‍ ഡോളറോളം വരുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സ്‌ചേഞ്ചാണ് നമ്മുടേത്. സാങ്കേതികവും നിയമപരവുമായ തടസ്സങ്ങള്‍ കാരണം വര്‍ഷങ്ങളായി ഈ ഐപിഒ വൈകുകയായിരുന്നു. ഇപ്പോള്‍ സെബിയുടെ ഭാഗത്തുനിന്നുള്ള അനുകൂലമായ നീക്കങ്ങളും എന്‍എസ്ഇയുടെ പുതിയ കമ്മിറ്റി രൂപീകരണവും വിപണിയില്‍ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ എന്‍എസ്ഇയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വരുമെന്നും അത് ഇന്ത്യന്‍ ഓഹരി വിപണിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
