image

3 Nov 2023 11:47 AM IST

Stock Market Updates

പാരഗൺ കെമിക്കൽസ് ലിസ്റ്റിംഗ് 125% പ്രീമിയത്തിൽ

MyFin Desk

Paragon Fine share price makes a stellar debut stock lists at 125% premium at  ₹225 on NSE SME
X

Summary

ശാന്തല എഫ്എംസിജി പ്രോഡക്ടസ് ലിസ്റ്റിംഗ് 18.68 ശതമാനം പ്രീമിയത്തിൽ


പാരഗൺ ഫൈൻ ആൻഡ് സ്പെഷ്യാലിറ്റി കെമിക്കൽസ് 125 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 100 രൂപയും ലിസ്റ്റിംഗ് വില 225 രൂപയുമാണ്. ഇഷ്യൂവഴി കമ്പനി 51.66 കോടി രൂപ സ്വരൂപിച്ചു.

ഫാക്ടറിയുടെ നിലവിലുള്ള സ്ഥലങ്ങളിൽ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്, കടം തിരിച്ചടവ്, വിപുലീകരണത്തിനായി അധിക പ്ലാന്റും മെഷിനറികളും സ്ഥാപിക്കുന്നതിനുള്ള മൂലധന ചെലവ്, പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

2004-ൽ സ്ഥാപിതമായ കമ്പനി, സങ്കീർണ്ണവും വ്യത്യസ്തവുമായ രസതന്ത്രം ഉൾപ്പെടുന്ന കസ്റ്റം സിന്തസിസിലൂടെ സ്പെഷ്യാലിറ്റി കെമിക്കൽ ഇന്റർമീഡിയറ്റുകൾ നിർമ്മിക്കുന്നു. ഫാർമ ഇന്റർമീഡിയറ്റുകൾ, അഗ്രോ ഇന്റർമീഡിയറ്റുകൾ, കോസ്മെറ്റിക്സ് ഇന്റർമീഡിയറ്റുകൾ, പിഗ്മെന്റ് ഇന്റർമീഡിയറ്റുകൾ, ഡൈ ഇന്റർമീഡിയറ്റുകൾ എന്നിവയാണ് കമ്പനിയുടെ ഉത്പന്നങ്ങള്‍.

ശാന്തല എഫ്എംസിജി പ്രോഡക്ടസ്

എഫ്എംസിജി ഉത്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന ശാന്തല എഫ്എംസിജി പ്രോഡക്ടസ് ലിസ്റ്റിംഗ് 18.68 ശതമാനം പ്രീമിയത്തിൽ. ഇഷ്യൂ വില 91 രൂപ. ലിസ്റ്റിംഗ് വില 108 രൂപ. ഇഷ്യൂവഴി കമ്പനി 16.07 കോടി സമാഹരിച്ചു.

1996-ൽ സ്ഥാപിതമായ കമ്പനി ബ്രാൻഡഡ് പാക്കേജ്ഡ് ഭക്ഷണങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, വിദ്യാഭ്യാസം, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, തീപ്പെട്ടികൾ, അഗർബത്തി, പുകയില ഉൽപന്നങ്ങൾ എന്നിവ വലിയ എഫ്എംസിജി കമ്പനികൾക്ക് വിതരണം ചെയ്യുന്നു. കൃത്യസമയത്ത് ഡെലിവറി ചെയ്യുന്നതിലൂടെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.