image

22 April 2024 2:45 AM GMT

Stock Market Updates

വിപണികളിൽ ഉണർവ്വ്, ഇന്ത്യൻ സൂചികകളിൽ മുന്നേറ്റ സാധ്യത

James Paul

Stock Market Today: Top 10 things to know before the market opens
X

Summary

  • ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഉയർന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകൾ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയുടെ പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
  • തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു.



ആ​ഗോള സൂചനകളനുസരിച്ച് ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് (തിങ്കളാഴ്ച) ഉയർന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകൾ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയുടെ പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 22,240 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്സിൻ്റെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 110 പോയിൻ്റുകളുടെ പ്രീമിയം.

ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ കാരണം യുഎസ് സ്റ്റോക്ക് മാർക്കറ്റ് കഴിഞ്ഞ ആഴ്ച താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ആഴ്‌ചയിലെ എല്ലാ സെഷനുകളിലും നഷ്ടത്തിലായിരുന്നിട്ടും വെള്ളിയാഴ്ച ദലാൽ സ്ട്രീറ്റ് ഉയർന്ന നിലയിൽ അവസാനിച്ചു. നിഫ്റ്റി 50 സൂചിക 151 പോയിൻ്റ് ഉയർന്ന് 22,147 ലെവലിലും ബിഎസ്ഇ സെൻസെക്‌സ് 599 പോയിൻ്റ് ഉയർന്ന് 73.088 ലും ക്ലോസ് ചെയ്‌തപ്പോൾ ബാങ്ക് നിഫ്റ്റി സൂചിക 504 പോയിൻ്റ് ഉയ‌ർന്ന് 47,574 ലെവലിൽ അവസാനിച്ചു. വിശാലമായ വിപണിയിൽ, സ്മോൾ ക്യാപ് സൂചിക 1.73 ശതമാനം പ്രതിവാര നഷ്ടത്തിൽ അവസാനിച്ചു.

ഏഷ്യൻ വിപണികൾ

ഈ ആഴ്ച കമ്പനിയുടെ വരുമാനത്തിലേക്കും സാമ്പത്തിക ഡാറ്റയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു.

ജപ്പാനിലെ നിക്കി 0.86% നേട്ടമുണ്ടാക്കിയപ്പോൾ ടോപിക്‌സ് 1.44% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി 1.13 ശതമാനവും കോസ്‌ഡാക്ക് 1.04 ശതമാനവും ഉയർന്നു. ഹോങ്കോങ്ങിൻ്റെ ഹാംഗ് സെംഗ് സൂചിക ഫ്യൂച്ചറുകൾ നല്ല ഓപ്പണിംഗ് സൂചിപ്പിച്ചു.

വാൾ സ്ട്രീറ്റ്

എസ് ആൻ്റ് പി 500, നാസ്ഡാക്ക് എന്നിവ തുടർച്ചയായ ആറ് സെഷനുകളിൽ ഇടിഞ്ഞതോടെ യുഎസ് സ്റ്റോക്ക് മാർക്കറ്റ് വെള്ളിയാഴ്ച സമ്മിശ്രമായി അവസാനിച്ചു,

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 211.02 പോയിൻ്റ് അഥവാ 0.56 ശതമാനം ഉയർന്ന് 37,986.40 ലും എസ് ആൻ്റ് പി 500 43.89 പോയിൻ്റ് അഥവാ 0.88 ശതമാനം ഇടിഞ്ഞ് 4,967.23 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 319.49 പോയിൻറ് അഥവാ 2.05 ശതമാനം താഴ്ന്ന് 15,282.01 ൽ അവസാനിച്ചു.

എൻവിഡിയ ഓഹരി വില 10% ഇടിഞ്ഞതിനാൽ ടെക് സ്റ്റോക്കുകൾ താഴ്ന്നു. സൂപ്പർ മൈക്രോ കമ്പ്യൂട്ടർ ഓഹരികൾ 23% ഇടിഞ്ഞു. മൈക്രോൺ ടെക്‌നോളജി ഓഹരി വില 4 ശതമാനത്തിലധികം ഇടിഞ്ഞു. നെറ്റ്ഫ്ലിക്സ് ഓഹരി വില 9.09 ശതമാനവും ആം ഓഹരികൾ 17 ശതമാനവും ഇടിഞ്ഞു.

അമേരിക്കൻ എക്സ്പ്രസ് ഓഹരികൾ 6.23 ശതമാനവും പാരാമൗണ്ട് ഗ്ലോബൽ ഓഹരി വില 13.4 ശതമാനവും ഉയർന്നു.

എണ്ണ വില

ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 0.53 ശതമാനം ഇടിഞ്ഞ് 86.83 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.16 ശതമാനം ഇടിഞ്ഞ് 83.01 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) 129.39 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) ഏപ്രിൽ 19 ന് 52.50 കോടി രൂപയുടെ ഓഹരികൾ വിറ്റതായി എൻഎസ്ഇയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റിക്ക് 21,881 ലെവലിലും തുടർന്ന് 21,786, 21,633 ലെവലുകളിലും പിന്തുണ ലഭിച്ചേക്കാമെന്നാണ്. ഉയർന്ന ഭാഗത്ത്, സൂചിക 22,184 ലെവലിലും തുടർന്ന് 22,283, 22,437 ലെവലിലും പ്രതിരോധം നേരിട്ടേക്കാം.

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ അനുസരിച്ച്, ബാങ്ക് നിഫ്റ്റി സൂചിക 46,858, തുടർന്ന് 46,600, 46,184 ലെവലിലും പിന്തുണ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന ഭാഗത്ത്, ഇത് 47,674, 47,948, 48,364 ലെവലിലും പ്രതിരോധം കണ്ടേക്കാം.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

എച്ച്‌ഡിഎഫ്‌സി ബാങ്ക്: മാർച്ചിൽ അവസാനിച്ച പാദത്തിൽ സ്വകാര്യ മേഖലയിലെ വായ്പാദാതാവ് 16,511.9 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഇത് മുൻ പാദത്തെ അപേക്ഷിച്ച് 0.9 ശതമാനം വർധിച്ചു. 29,077 കോടി രൂപയിലെ അറ്റ പലിശ വരുമാനം മുൻ പാദത്തേക്കാൾ 2.1 ശതമാനം വർധിച്ചു.

വിപ്രോ: ടെക്‌നോളജി സർവീസ് ആൻഡ് കൺസൾട്ടിംഗ് കമ്പനിയുടെ ഏകീകൃത അറ്റാദായം 2824 മാർച്ചിൽ അവസാനിച്ച പാദത്തിൽ മുൻ പാദത്തേക്കാൾ 5.2 ശതമാനം വർധിച്ച് 2,834.6 കോടി രൂപയായി. ഇതേ കാലയളവിൽ ഐടി സേവന വരുമാനം തുടർച്ചയായി 0.3 ശതമാനം ഇടിഞ്ഞ് 22,079.6 കോടി രൂപയായി.

എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെൻ്റ് കമ്പനി: മാർച്ച് പാദത്തിൽ കമ്പനിയുടെ സ്റ്റാൻഡ്‌ലോൺ വരുമാനം 541.1 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 43.8 ശതമാനം വളർച്ച. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 28.6 ശതമാനം വർധിച്ച് 695.4 കോടി രൂപയായി.

ജിയോ ഫിനാൻഷ്യൽ സർവീസസ്: ഫിനാൻഷ്യൽ സർവീസസ് കമ്പനി 24 സാമ്പത്തിക വർഷത്തിൽ അവസാനിച്ച പാദത്തിൽ 310.6 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻ പാദത്തേക്കാൾ 5.7 ശതമാനം വളർച്ച നേടി. ഈ ത്രൈമാസത്തിലെ പലിശ വരുമാനം 280.7 കോടി രൂപയിൽ 4.3 ശതമാനം വർധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 24 ഡിസംബർ പാദത്തെ അപേക്ഷിച്ച് 1 ശതമാനം വർധിച്ച് 418.1 കോടി രൂപയായി.

ഇന്ത്യൻ റിന്യൂവബിൾ എനർജി: ഗ്രീൻ ഫിനാൻസിംഗ് എൻബിഎഫ്‌സിയുടെ അറ്റാദായം മാർച്ച് 2024 മാർച്ച് പാദത്തിൽ 337.4 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനം ഉയർന്നു. ഇതേ കാലയളവിൽ അറ്റ പലിശ വരുമാനം 35.07 ശതമാനം വർധിച്ച് 481.4 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 34.3 ശതമാനം വർധിച്ച് 1,391.3 കോടി രൂപയായി.

നാഷണൽ ഫെർട്ടിലൈസേഴ്സ്: ഇന്ത്യാ ഗവൺമെൻ്റിൻ്റെ ധനമന്ത്രാലയത്തിലെ പൊതു സംരംഭക വകുപ്പ് കമ്പനിക്ക് നവരത്ന പദവി അനുവദിച്ചു.