image

13 Nov 2025 4:56 PM IST

Stock Market Updates

സെൻസെക്‌സും നിഫ്റ്റിയും 'ഫ്ലാറ്റ്'! ലാഭമെടുപ്പിൽ നേട്ടം കൈവിട്ടു; വിപണിയുടെ കണ്ണുകൾ ബീഹാർ ഫലത്തിൽ

MyFin Desk

സെൻസെക്‌സും നിഫ്റ്റിയും ഫ്ലാറ്റ്! ലാഭമെടുപ്പിൽ നേട്ടം കൈവിട്ടു; വിപണിയുടെ കണ്ണുകൾ ബീഹാർ ഫലത്തിൽ
X

Summary

വിപണിയുടെ കണ്ണുകൾ ബീഹാർ ഫലത്തിൽ


വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണി ഫ്ലാറ്റായി ക്ലോസ് ചെയ്തു. തുടർച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് ശേഷം നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും, വെള്ളിയാഴ്ച വരാനിരിക്കുന്ന ബീഹാർ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള ജാഗ്രതയുമാണ് കാരണം.

തുടക്കത്തിൽ ശക്തമായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 50, വ്യാപാരത്തിനിടെ 26,000 മാർക്ക് മറികടക്കുകയും രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തുകയും ചെയ്‌തെങ്കിലും, പിന്നീട് നേട്ടം പൂർണ്ണമായി കൈവിട്ടു. 0.01% നേരിയ വർധനവോടെ 25,879.15 എന്ന നിലയിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് ഒരു ദിവസത്തെ ഉയർന്ന നിലയിൽ നിന്ന് ഏകദേശം 450 പോയിന്റ് ഇടിഞ്ഞ്, 0.01 ശതമാനം നേട്ടത്തിൽ 84,478.67 എന്ന ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു.

വിപണി അവലോകനം

യുഎസ് വ്യാപാര പിരിമുറുക്കം കുറഞ്ഞതും പണപ്പെരുപ്പം കുറഞ്ഞത് നൽകിയ ശുഭാപ്തിവിശ്വാസം മങ്ങി.വിദേശ സ്ഥാപന നിക്ഷേപകർ വിൽപന തുടർന്നു. ബുധനാഴ്ച 1,750 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റഴിച്ചത്. ഇത് വിപണി വികാരത്തെ ബാധിച്ചു. മികച്ച വരുമാനം, കുറഞ്ഞ പണപ്പെരുപ്പം, ശക്തമായ ആഭ്യന്തര ഡിമാൻഡ് എന്നിവയുടെ പിൻബലത്തിൽ സൂചികകൾ ഏകദേശം 1.5 ശതമാനം ഉയർന്നു തന്നെയാണ് നിലനിൽക്കുന്നത്.

നിഫ്റ്റി സാങ്കേതിക വിശകലനം

നിഫ്റ്റിയുടെ 1-മണിക്കൂർ ചാർട്ട്, ശക്തമായ ഒരു ബെയറിഷ് മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ രേഖപ്പെടുത്തിയ ഉയർന്ന നിലയായ 25,985-ന് സമീപം 'Double Top' പാറ്റേൺ രൂപപ്പെട്ടതാണ് ഇതിന് കാരണം. ഇത് വിപണിയിൽ വിൽപന സമ്മർദ്ദം വർധിക്കുന്നതിൻ്റെ സൂചനയാണ്. . 25,985 ആണ് ഇപ്പോഴത്തെ അതിപ്രധാന പ്രതിരോധം. മറുവശത്ത് ഒരു വലിയ ട്രെൻഡ് റിവേഴ്സലിനുള്ള സാധ്യതകളുമുണ്ട്.

ബാങ്ക് നിഫ്റ്റി സാങ്കേതിക അവലോകനം




നിഫ്റ്റി 50-യിൽ നിന്ന് വ്യത്യസ്തമായി, ബാങ്ക് നിഫ്റ്റി ചാർട്ട് ശക്തമായ ഒരു ബുൾളിഷ് ഘടന നിലനിർത്തുന്നു. . ബാങ്ക് നിഫ്റ്റിക്ക് നിലവിലെ 58,100 - 58,000 സോണിൽ ശക്തമായ ഡിമാൻഡ് നിലനിൽക്കുന്നുണ്ട്, ഇത് സൂചിപ്പിക്കുന്നത് താഴ്ന്ന നിലകളിലേക്ക് വരുമ്പോൾ വാങ്ങാൻ ആളുകൾ തയ്യാറാണ് എന്നാണ്. 58,500 - 58,600 ആണ് ഇപ്പോഴത്തെ റെസിസ്റ്റൻസ് ലെവൽ.ഈ നിലയ്ക്ക് മുകളിലുള്ള ഒരു ശക്തമായ ക്ലോസിംഗ്, ബാങ്ക് നിഫ്റ്റിയെ 59,000-ലേക്ക് നയിക്കാൻ സാധ്യതയുണ്ട്.


പോസിറ്റീവായ ആഗോള സൂചനകളും മികച്ച കോർപ്പറേറ്റ് ഫലങ്ങളും കാരണം മെറ്റൽസ് , റിയൽറ്റി എന്നിവ നേട്ടം തുടർന്നു.

അതേസമയം ഫിനാൻഷ്യൽസ്, ഐടി സെക്ടറുകൾ നേരിയ ഇടിവ് രേഖപ്പെടുത്തി.

ശക്തമായ ഉത്സവ ഡിമാൻഡ് കാരണം കൺസ്യൂമർ ഡ്യൂറബിൾസ് മികച്ച പ്രകടനം കാഴ്ചവച്ചു.

16 പ്രധാന സെക്ടറൽ സൂചികകളിൽ 10 എണ്ണം നേട്ടത്തിൽ ക്ലോസ് ചെയ്തു, ഇത് വിപണിയിലെ അടിസ്ഥാനപരമായ കരുത്തിനെ സൂചിപ്പിക്കുന്നു.