10 Nov 2025 2:49 PM IST
Summary
ടെക് ഓഹരികൾക്ക് തിളക്കം; ലെൻസ്‌കാർട്ട് ലിസ്റ്റിംഗിൽ വൻ തിരിച്ചുവരവ്
യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ പരിഹരിക്കുന്നതിലുള്ള ശുഭാപ്തിവിശ്വാസവും ശക്തമായ ആഗോള സൂചനകളും കാരണം ഇന്ത്യൻ ഓഹരി വിപണികൾ ഇന്നും പോസിറ്റീവ് മുന്നേറ്റം തുടർന്നു.നിഫ്റ്റി 50 0.32 ശതമാനം ഉയർന്ന് 25,573.95 എന്ന ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി 25,600 ലെവൽ കടന്നു. സെൻസെക്സ് 470 പോയിൻ്റ് ഉയർന്ന് 83,472.41 എന്ന ലെവലിലെത്തി. ഐടി, മെറ്റൽ, ഫാർമ ഓഹരികളിലെ മുന്നേറ്റമാണ് ഓഹരി വിപണിയിലെ നേട്ടത്തിന് കാരണം.
വിപണി പൊതുവെ പോസിറ്റീവാണ്. പ്രധാനപ്പെട്ട 16 മേഖലകളിൽ 14-ഉം പച്ച കത്തിയാണ് വ്യാപാരം. നിക്ഷേപകരുടെ വർധിച്ചുവരുന്ന ആത്മവിശ്വാസവും 2025 സാമ്പത്തിക വർഷത്തിലെ മികച്ച വരുമാനവും പ്രതീക്ഷാർഹമാണ്.
വിവിധ മേഖലകളുടെ പ്രകടനം
മാധ്യമ മേഖല ഒഴികെ എല്ലാ പ്രധാന മേഖലാ സൂചികകളും നേട്ടത്തിലാണ്. ഐടി സൂചിക രണ്ടു ശതമാനം ഉയർന്ന് ഓഹരി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ് പോലുള്ള വലിയ ടെക് ഓഹരികളിൽ നിക്ഷേപകർ വാങ്ങൽ താൽപ്പര്യം കാണിച്ചിട്ടുണ്ട്.
മെറ്റൽ, ഫാർമ മേഖലയിലെ ഓഹരികൾ 0.5–1 5 ശതമാനം വരെ നേട്ടം കൈവരിച്ചു. ആഗോള ഡിമാൻഡും പ്രധാന കമ്പനികളുടെ മികച്ച വരുമാനവും ഓഹരിക്ക് പിന്തുണ നൽകി. ബാങ്കിംഗ്, എനർജി മേഖലയിലെ ഓഹരികളുടെ മുന്നേറ്റം വിപണിക്ക് പിന്തുണ നൽകി.
മീഡിയ, പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി എന്നിവയിൽ നേരിയ ലാഭമെടുപ്പ് പ്രകടമാണ്.ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.6 ശതമാനം ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചികയിൽ മാറ്റമില്ല. ഇത് സ്ഥാപന നിക്ഷേപകരുടെ പങ്കാളിത്തം സൂചിപ്പിക്കുന്നു.
നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയ കമ്പനികൾ ഏതൊക്കെ?
ശക്തമായ ത്രൈമാസ പ്രകടനവും വിദേശ നിക്ഷേപവും ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ടിസിഎസ്, ശ്രീറാം ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്സ് എന്നീ ഓഹരികൾക്ക് നേട്ടമായി. ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പ് നടന്നതിനെ തുടർന്ന് ട്രെന്റ്, അപ്പോളോ ഹോസ്പിറ്റൽസ്, മാക്സ് ഹെൽത്ത് കെയർ, പവർ ഗ്രിഡ് കോർപ്പറേഷൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ ഇടിഞ്ഞു.
സാങ്കേതിക കാഴ്ചപ്പാട്
താഴ്ന്ന ചാനലിൽ നിന്നുള്ള മുന്നേറ്റത്തിന് ശേഷം നിഫ്റ്റി 50 വീണ്ടെടുക്കുന്നതിൻ്റെ ലക്ഷണങ്ങൾ ഉണ്ട്. സൂചിക താഴ്ന്ന നിലയിലെ ഗ്യാപ് ഓപ്പണിംഗിന് സാക്ഷ്യം വഹിച്ചെങ്കിലും, 25,300 സോണിന് സമീപം ശക്തമായ ട്രേഡിങ് നടക്കുന്നു. ഇത് ഹ്രസ്വകാലത്തേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യത നൽകുന്നു.താഴോട്ടുള്ള ചാനലിൽ നിന്നുള്ള ബ്രേക്കൗട്ട്, മണിക്കൂർ ചാർട്ടിലെ ഉയർന്ന താഴ്ചകൾ പിന്തുണയ്ക്കുന്നതിലൂടെ പുതുക്കിയ ബുള്ളിഷ് മൊമന്റം സ്ഥിരീകരിക്കുന്നു.
സൂചിക 25,600 എന്ന ലെവലിന് മുകളിൽ നിലനിർത്തിയാൽ, 25,800–25,900 നിലകളിലേക്ക് മുന്നേറ്റം വ്യാപിപ്പിച്ചേക്കാം. താഴോട്ട്, ഉടനടിയുള്ള സപ്പോർട്ട് ലെവൽ 25,450-എന്ന ലെവല നടുത്ത് കാണപ്പെടുന്നു, അതിനുശേഷം 25,300 എന്ന ലെവലിലെത്താം. താഴ്ന്ന നിലകളിൽ നിന്നുള്ള ശക്തമായ തിരിച്ചുവരവിന് ശേഷം മൊമന്റം പോസിറ്റീവാണ്. വിപണി ബുള്ളിഷ് ആയി തുടരുന്നു.
ലിസ്റ്റ് ചെയ്ത് ലെൻസ്‌കാർട്ട്
ലെൻസ്‌കാർട്ട് സൊല്യൂഷൻസ് ലിമിറ്റഡ് ഇന്ന് വിപണിയിൽ അരങ്ങേറ്റം കുറിച്ചത് അൽപ്പം ചാഞ്ചാട്ടത്തോടെയാണ്. ബിഎസ്ഇയിൽ ഐപിഒ വിലയായ ₹402-നേക്കാൾ 1.74 ശതമാനം കുറവിൽ, അതായത് 390- രൂപയിലാണ് ലിസ്റ്റ് ചെയ്തത്. എന്നാൽ ശക്തമായ പോസ്റ്റ്-ലിസ്റ്റിംഗ് താൽപ്പര്യവും ഉയർന്ന ട്രേഡിംഗ് വോളിയവും കാരണം ഓഹരി ഇൻട്രാഡേയിൽ 15 ശതമാനം കുതിച്ചുയർന്ന് ശക്തമായ തിരിച്ചുവരവ് നടത്തി.
7,278 കോടി രൂപയുടെ ഐപിഒയ്ക്ക് 28 മടങ്ങ് സബ്സ്ക്രിപ്ഷൻ ലഭിച്ചത് നിക്ഷേപകരുടെ ശക്തമായ ഡിമാൻഡിനെ സൂചിപ്പിക്കുന്നു.
FY25-ന് ശേഷവും സ്ഥിരമായ ലാഭക്ഷമത നിലനിർത്തുക.ആഭ്യന്തര, ആഗോള വിപണികളിൽ കാര്യക്ഷമമായി മുന്നേറുക.ഉപഭോക്താക്കളെ നിലനിർത്തുക എന്നിവയിലൊക്കെ വരും നാളുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.
ആഗോള വിപണി എങ്ങനെ?
യുഎസ് സെനറ്റ് ചരിത്രപരമായ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കാനുള്ള ധനസഹായ ബിൽ മുന്നോട്ട് കൊണ്ടുപോയതോടെ യുഎസ് ഷട്ട്ഡൌൺ അവസാനിച്ചേക്കും എന്ന സൂചനകളുണ്ട്. എംഎസ്സിഐ ഏഷ്യാ-പസഫിക് സൂചിക ഒരു ശതമാനം ഉയർന്ന് ഏഷ്യൻ വിപണികൾ പൊതുവെ നേട്ടത്തിലായി.
40 ദിവസത്തെ ഷട്ട്ഡൗൺ പരിഹരിക്കാനുള്ള സാധ്യത ആഗോളതലത്തിൽ ശ്രദ്ദേയമായി. ഈ നീക്കം ഓഹരികൾക്ക് ഹ്രസ്വകാല പിന്തുണ നൽകുമെന്നും ആഗോള നിക്ഷേപക വികാരം സ്ഥിരപ്പെടുമെന്നുമാണ് സൂചന.
ഓഹരി വിപണി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൗന്ദര്യവർധക വിഭാഗത്തിലെ സ്ഥിരമായ ഡിമാൻഡും ആഗോള ബ്രാൻഡ് പങ്കാളിത്തവും കാരണം നൈകയുടെ രണ്ടാം പാദത്തിലെ ലാഭം മൂന്നിരട്ടിയായി വർധിച്ചതായി റിപ്പോർട്ടിനെ തുടർന്ന് ഓഹരി കുതിച്ചുയർന്നു.
ലുപിൻ : ശ്വാസകോശ സംബന്ധമായ മരുന്നുകളുടെ ശക്തമായ വിൽപ്പനയുടെ പിൻബലത്തിൽ ത്രൈമാസ ലാഭം 73 ശതമാനം വർധിച്ചതിനെ തുടർന്ന് നേട്ടം തുടർന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഓഹരികൾ അഡ്വാൻസ്ഡ് തേജസ് വിമാനങ്ങൾക്കായി 113 ജെറ്റ് എഞ്ചിനുകൾ വാങ്ങാൻ ജനറൽ ഇലക്ട്രിക്കുമായി കരാർ ഒപ്പിട്ടതിന് ശേഷം ഉയർന്നു.
ഓല ഇലക്ട്രിക് ഓഹരിയുടെലിക്വിഡിറ്റി പ്രശ്നങ്ങളും ഡിഫോൾട്ട് സാധ്യതയും ചൂണ്ടിക്കാട്ടി മൂഡീസ് ക്രെഡിറ്റ് റേറ്റിംഗ് കുറച്ചതിനെ തുടർന്ന് ഓഹരി വില ഇടിഞ്ഞു.
വിപണി വിശകലനം
നിഫ്റ്റി 25,600-എന്ന ലെവലിന് മുകളിൽ സുഖകരമായി തുടരുന്നതിനാൽ, ശക്തമായ ആഗോള സൂചനകൾ, മികച്ച വരുമാനം, ഐടി, ഫാർമ മേഖലകളിലെ ശക്തമായ പങ്കാളിത്തം എന്നിവയുടെ പിൻബലത്തിൽ വിപണി വികാരം കൺസ്ട്രക്റ്റീവ് ആയി തുടരുന്നു. എന്നാലും, തിരഞ്ഞെടുത്ത ഹൈ-ബീറ്റാ സെക്ടറുകളിലെ ലാഭമെടുപ്പ് ഉച്ചയ്ക്ക് ശേഷം വിപണിയിൽ റേഞ്ച് ബൗണ്ട് നീക്കങ്ങൾക്ക് കാരണമായേക്കാം. ഉടനടിയുള്ള 25,700–25,750 എന്ന ലെവലാണ്. സപ്പോർട്ട് 25,450–25,400 ലെവൽ.
പഠിക്കാം & സമ്പാദിക്കാം
Home
