15 Dec 2025 10:35 AM IST
Market Technical Analysis : വിപണിയിൽ ജാഗ്രത; വിദേശ നിക്ഷേപകരുടെ ഓഹരി വിൽപ്പനയും ആഗോള ആശങ്കകളും മുന്നിൽ
MyFin Desk
Summary
ഓഹരി വിപണി ഇന്ന് എങ്ങനെ? സാങ്കേതിക വിശകലനം
ഇന്ത്യൻ ഓഹരി വിപണി തിങ്കളാഴ്ച ഫ്ലാറ്റായാണ് വ്യാപാരം ആരംഭിച്ചത്. വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പനയും യുഎസുമായുള്ള വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വവും വിപണിയിൽ സമ്മർദ്ദം ചെലുത്തി. ഇതേ തുടർന്ന് ജാഗ്രതയോടെയാണ് വിപണി.
വിദേശ സ്ഥാപന നിക്ഷേപകരുടെ വലിയ തോതിലുള്ള വിൽപ്പനയും കറൻസി മൂല്യത്തകർച്ചയും കാരണം നിഫ്റ്റിക്ക് തുടർച്ചയായ രണ്ട് ആഴ്ചയും നഷ്ടം ഉണ്ടായിരുന്നു. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 1110 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റു. തുടർച്ചയായ ആറാം ദിവസത്തെ വിൽപ്പനയായിരുന്നു ഇത്. ഡിസംബറിലെ മൊത്തം വിൽപ്പന ഏകദേശം 200 കോടി ഡോളറാണ്. ഇതിന് വിപരീതമായി ആഭ്യന്തര സ്ഥാപന നിക്ഷേപകർ പണം ഒഴുക്കുന്നതാണ് വിപണിക്ക് സ്ഥിരത നൽകുന്നത്. മൊത്തവില പണപ്പെരുപ്പ കണക്കുകൾ ഉൾപ്പെടെയുള്ള ഘടകങ്ങളും ഇന്ന് വിപണിയിൽ നിർണായകമാകും
നിഫ്റ്റി 50 സാങ്കേതിക വിശകലനം
നിഫ്റ്റി അതിൻ്റെ സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 25,780–25,750 എന്ന പ്രധാന സപ്പോർട്ട് ലെവലിന് അടുത്ത് ട്രേഡ് ചെയ്യുന്നു.സൂചിക ഹ്രസ്വകാലത്തേക്ക് നിലനിന്നിരുന്ന ഉയർന്ന ട്രെൻഡ് ലൈനിന് താഴെയാണ്. ഇത് മൊമൻ്റം കുറയുന്നത് സൂചിപ്പിക്കുന്നു.
25,940-ലെവന് താഴെ തുടരുന്നിടത്തോളം കാലം, ജാഗ്രതയോടെയുള്ള സമീപനം നിലനിർത്തണം. സപ്പോർട്ടുകൾ താഴേക്കു പോയാൽ 25,550-ലെവലിലേക്ക് ഇടിവുണ്ടാകാം. 26,100–26,200-ലെവലിന് മുകളിലുള്ള ശക്തമായ ക്ലോസിംഗ് മാത്രമേ ബുള്ളിഷ് മൊമൻ്റത്തിൻ്റെ തിരിച്ചുവരവ് സൂചിപ്പിക്കൂ.
ബാങ്ക് നിഫ്റ്റി എങ്ങനെ?
ശക്തമായ മുന്നേറ്റത്തിന് ശേഷം ബാങ്ക് നിഫ്റ്റി 59,400–59,500 എന്ന ലെവലിൽ കൺസോളിഡേറ്റ് ചെയ്യുന്നു.59,300–59,200-ലെവലിന് അടുത്ത് സപ്പോർട്ട് നിലനിർത്തുന്നുണ്ട്. 59,200-ലെവലിന് താഴെ പോയാൽ 58,800 ലെവലിലേക്ക് താഴാം. 59,900–60,000 ലെവലിലാണ് പ്രധാന റെസിസ്റ്റൻസ്. പൊതുവെയുള്ള ട്രെൻഡ് പോസിറ്റീവ് ആണെങ്കിലും, മൊമന്റം കുറഞ്ഞതിനാൽ ഈ റെസിസ്റ്റൻസ് തകർക്കുന്നതുവരെ സൈഡ് വെയ്സായുള്ള നീക്കത്തിനോ നേരിയ തിരുത്തലിനോ സാധ്യത.
വിപണി എങ്ങനെ?
വിപണി വോൾട്ടെയിലായി തന്നെ തുടരാൻ സാധ്യത. ഇൻട്രാഡേയിൽ ഉണ്ടാകുന്ന ഏത് മുന്നേറ്റവും ഉയർന്ന തലങ്ങളിൽ വിൽപ്പന സമ്മർദ്ദം നേരിട്ടേക്കാം. അതേസമയം ആഭ്യന്തര നിക്ഷേപകരും ആഭ്യന്തര സാമ്പത്തിക സൂചനകളും വിപണിയുടെ ഇടിവ് ഒരു പരിധി വരെ തടഞ്ഞേക്കാം. ആഗോള സൂചനകളെക്കുറിച്ചും വിദേശ നിക്ഷേപ ട്രെൻഡുകളെക്കുറിച്ചും വ്യക്തത വരുന്നതുവരെ, വ്യാപാരികൾ സ്റ്റോക്ക് സ്പെസിഫിക് അപ്രോച്ച് തിരഞ്ഞെടുക്കാൻ സാധ്യത.
പഠിക്കാം & സമ്പാദിക്കാം
Home
