1 Dec 2025 10:06 AM IST
Summary
ഇന്ന് ഓഹരി വിപണിയിൽ ഏതൊക്കെ മേഖലകൾ മുന്നേറും? സാങ്കേതിക വിശകലനം
ശക്തമായ ആഗോള സൂചനകളും ഗിഫ്റ്റ് നിഫ്റ്റിയുടെ ഉയർന്ന ഓപ്പണിംഗ് സിഗ്നലിന്റെയും പിൻബലത്തിൽ ഇന്ത്യൻ ഓഹരി വിപണിക്ക് പോസിറ്റീവ് തുടക്കം. ഇത് നിഫ്റ്റിയിലെ 'ഗ്യാപ്-അപ്പ്' ഓപ്പണിംഗ് സൂചിപ്പിക്കുന്നു.
റീട്ടെയിൽ ഓഹരികളിലെ നേട്ടവും ഐടി ഓഹരികളിലെ തിരിച്ചുവരവും യുഎസ്ത് വിപണിക്ക് കരുത്തായിരുന്നു. അനുകൂലമായ ആഗോള സാഹചര്യവും ഇന്ത്യയുടെ ശക്തമായ മാക്രോ ഡാറ്റയും ആഭ്യന്തര ഓഹരി വിപണിക്ക് പിന്തുണ നൽകുന്നു. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ആഴ്ച 0.5 ശതമാനവും നവംബറിൽ രണ്ട് ശതമാനവും ഉയർന്നു. ആഗോളതലത്തിലെ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളും, ശക്തമായ ആഭ്യന്തര സാമ്പത്തിക സ്ഥിതിയും, നിഫ്റ്റി 25,890 ലെവലിൽ 21-ദിവസത്തെ ശരാശരി മൂവിങ് ആവറേജ് നിലനിർത്തുന്നത് പോസിറ്റീവ് സൂചന നൽകുന്നു.
നിഫ്റ്റി 50 സാങ്കേതിക വിശകലനം
നിഫ്റ്റി ഒരു റൈസിംഗ് പാരലൽ ചാനലിനുള്ളിൽ ആണ് ട്രേഡ് ചെയ്യുന്നത്. ഇത് ചെറിയ കറക്ഷനിലിടയിലും നിലനിർത്തുന്ന ബുള്ളിഷ് ഘടന സൂചിപ്പിക്കുന്നു. 26,400 ലെവലിന് അടുത്താണ് റെസിസ്റ്റൻസ്. ചാനലിന്റെ താഴ്ന്ന ട്രെൻഡ് ലൈൻ വിശാലമായ മുന്നേറ്റം സൂചിപ്പിക്കുന്നുണ്ട്.25,650–25,700 എന്ന നിലവാരത്തിൽ ഒരു ഹൊറിസോണ്ടൽ റെസിസ്റ്റൻസ് ലെവൽ കാണുന്നു. ഇത് നേരത്തെ സപ്ലൈ സോണായി പ്രവർത്തിച്ചിരുന്നു.
നിഫ്റ്റി 25,650 ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം ഹ്രസ്വകാല പ്രവണത പോസിറ്റീവായി തുടരും. 26,400 ന് മുകളിലുള്ള നിർണ്ണായക ക്ലോസ് ഒരു പുതിയ മുന്നേറ്റത്തിന് കാരണമാകും.25,650-ലെവന് താഴെയുള്ള ബ്രേക്ക്ഡൗൺ 24,400 ലെവലിലെ കറക്ഷന് വഴിയൊരുക്കിയേക്കാം.
ബാങ്ക് നിഫ്റ്റി – സാങ്കേതിക അവലോകനം
ബാങ്ക് നിഫ്റ്റി ഒരു റൈസിംഗ് വെഡ്ജിന്റെ/അസെൻഡിംഗ് ചാനലിന്റെ മുകളിലത്തെ അതിർത്തിക്ക് അടുത്താണ് ട്രേഡ് ചെയ്യുന്നത്. ഇത് ശക്തമായ ബുള്ളിഷ് മൊമന്റം സൂചിപ്പിക്കുന്നു. സൂചിക 'ഓവർഹീറ്റഡ്' മേഖലയിലേക്ക് അടുക്കുന്നു. 59,700–60,000 എന്ന പ്രധാനപ്പെട്ട പ്രതിരോധ ബാൻഡിന് അടുത്താണ് സൂചിക കറങ്ങുന്നത്. ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യാൻ വില നന്നായി ബുദ്ധിമുട്ടുന്നുണ്ട്.
താഴെയായി 59,380, 59,000, 58,650 എന്നിങ്ങനെ ഒന്നിലധികം സപ്പോർട്ട് ലെവൽ ദൃശ്യമാണ്. വ്യക്തമായ ഉയർന്ന ഉയർന്ന നിലകളും താഴ്ന്ന നിലകളും ഉള്ളതിനാൽ മൊത്തത്തിലുള്ള ട്രെൻഡ് ബുള്ളിഷ് ആണ്. എന്നാൽ മുകൾഭാഗത്ത് കൺസോളിഡേഷനോ കറക്ഷനോ സാധ്യതയുണ്ട്.ബാങ്ക് നിഫ്റ്റി 59,380 ലെവലിന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ ഇത് 60,200–60,500 ലെവലുകൾ പരീക്ഷിക്കാൻ സാധ്യതയുണ്ട്. 59,000 ലെവലിന് താഴെയുള്ള ഏതൊരു ബ്രേക്കും 57,470 എന്ന അടുത്ത പ്രധാന സപ്പോർട്ട് സോണിലെ കറക്ഷന് കാരണമായേക്കാം.
മുന്നേറാൻ സാധ്യതയുള്ള മേഖലകൾ
ശക്തമായ ലിക്വിഡിറ്റി പ്രവാഹവും മികച്ച വരുമാന സാധ്യതയും കാരണം ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽസ് മേഖല മുന്നേറും. റിയൽ എസ്റ്റേറ്റ്, പുനരുപയോഗ ഊർജ്ജം, ഊർജ്ജ മേഖല, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.ആഗോള ഐടി രംഗം തിരിച്ചുവരാൻ സാധ്യതയുണ്ടെങ്കിലും തിരഞ്ഞെടുത്ത ഓഹരികളിൽ മാത്രം മൂവിങ്. ഇൻഡസ്ട്രിയൽസ് ആൻഡ് ഇൻഫ്രാ ഓഹരികളിലും ഈ ചലനം കണ്ടേക്കാം.
ഇന്ന് ശ്രദ്ധയാകർഷിക്കുന്ന ഓഹരികളിൽ എൻസിസി മുന്നിട്ട് നിൽക്കുന്നു. പുതിയ ഓർഡറുകൾ ഓഹരിയിൽ പോസിറ്റീവ് ചലനം നൽകാൻ സാധ്യതയുണ്ട്. ബ്രിഗേഡ് എൻ്റർപ്രൈസസ് ആണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധ നേടാൻ സാധ്യതയുള്ള മറ്റൊരു ഓഹരി. ഹൈദരാബാദിൽ 0.5 മില്യൺ ചതുരശ്ര അടി വികസന സാധ്യതയുള്ള പുതിയ പദ്ധതി വരുന്നതാണ് കാരണം. അരവിന്ദ് സ്പേസസ് അഹമ്മദാബാദിൽ 400 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന പുതിയ ഹൈ-റൈസ് റെസിഡൻഷ്യൽ പ്രോജക്റ്റ് ഏറ്റെടുത്തു എന്നത് ശ്രദ്ധേയമാണ്. പുനരുപയോഗ ഊർജ്ജ മേഖലയിൽ വാരി എനർജീസ് ശ്രദ്ധ നേടും. ഐസിഐസിഐ, എച്ച്ജി ഇൻഫ്ര എൻജിനിറയറിങ് എന്നീ കമ്പനികളും ശ്രദ്ധ നേടും.
പഠിക്കാം & സമ്പാദിക്കാം
Home
