20 Nov 2025 8:49 AM IST
ഇന്ത്യൻ വിപണി: ബുൾ തരംഗം തുടരുമോ? നിഫ്റ്റി 26,000-ന് മുകളിൽ; ഐ.ടി. ഓഹരികൾക്ക് തിളക്കം!
MyFin Desk
Summary
ബുൾ തരംഗം തുടരുമോ? ഇന്ന് ഓഹരി വിപണിയിൽ എന്തൊക്കെ? സാങ്കേതിക വിശകലനം
ഇന്നത്തെ ഇന്ത്യൻ വിപണി പോസിറ്റീവായ അല്ലെങ്കിൽ മിതമായ നേട്ടത്തോടെ തുറക്കാനാണ് സാധ്യത. ഇന്നലെ കണ്ട ശക്തമായ മുന്നേറ്റം, പ്രത്യേകിച്ച് ഇന്ത്യ–യു.എസ്. വ്യാപാര കരാർ ചർച്ചകൾ സംബന്ധിച്ച ശുഭാപ്തിവിശ്വാസം എന്നിവ ഇതിന് പിന്തുണ നൽകുന്നു. യു.എസ്., യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന സാമ്പത്തിക ഡാറ്റകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നു. ആഗോള വിപണി സൂചനകൾ സമ്മിശ്രമാണ്. ഇത് ഇൻട്രാഡേയിലെ ചാഞ്ചാട്ടത്തെ സ്വാധീനിച്ചേക്കാം. വിദേശ നിക്ഷേപം ഇന്നലെ ഗണ്യമായി മെച്ചപ്പെട്ടു. രൂപയുടെ മൂല്യം ഉയർന്നതും വിപണിക്ക് നല്ല സൂചനയാണ് നൽകുന്നത്. സൂചികകളിൽ ക്രമാനുഗതമായ മുന്നേറ്റമാണ് വിശകലന വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.
സാങ്കേതിക വിശകലനം
നിലവിൽ നിഫ്റ്റി 26,050–26,150 മേഖലയിൽ ശക്തമായ ബുൾ തരംഗത്തിലാണ് വ്യാപാരം ചെയ്യുന്നത്. സമീപകാലത്തെ കൺസോളിഡേഷൻ റേഞ്ചിന് മുകളിലേക്ക് ബ്രേക്ക് ചെയ്ത സൂചിക, മുൻ റെസിസ്റ്റൻസ് ആയിരുന്ന 26,000-ന് മുകളിൽ നിലനിൽക്കാൻ ശ്രമിക്കുന്നു. 26,000 ഇപ്പോൾ ഒരു ഹ്രസ്വകാല സപ്പോട്ട് ലെവലാണ്. ഹയർ-ഹൈസ്, ഹയർ-ലോസ് എന്ന ഘടന നിലനിർത്തുന്നത് സ്ഥിരമായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.
അടുത്ത റെസിസ്റ്റൻസ് ലെവൽ 26,300–26,350 എന്നതാണ്. സമീപകാല സ്വിംഗ് സോണാണിത്. ആദ്യ സപ്പോട്ട് 25,800 ലെവലാണ്. ശക്തമായ സപ്പോട്ട് ലെവൽ24,400–24,500 ലെവലാണ്. നിഫ്റ്റി 25,800-ന് മുകളിൽ തുടരുന്നിടത്തോളം കാലം ട്രെൻഡ് ബുള്ളിഷ് ആയിരിക്കും.
ബാങ്ക് നിഫ്റ്റി സാങ്കേതിക വിശകലനം
ബാങ്ക് നിഫ്റ്റി ഒരു അസെൻഡിംഗ് ചാനലിനുള്ളിലാണ് സഞ്ചരിക്കുന്നത്. ഇത് ശക്തവും സ്ഥിരവുമായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. അടുത്തിടെ ചാനലിന്റെ താഴത്തെ ട്രെൻഡ്‌ലൈനിൽ നിന്ന് ബൗൺസ് ചെയ്ത സൂചിക, നിലവിൽ 59,200–59,300-ലെവലിന് അടുത്താണ്.
ഈ മേഖല അടുത്ത റെസിസ്റ്റൻസായി പ്രവർത്തിച്ചേക്കാം. ഇതിനു മുകളിലുള്ള ബ്രേക്ക്ഔട്ട് റാലി 59,600–59,800 ലെവലിലേക്ക് നീണ്ടേക്കാം.സപ്പോർട്ട് 58,750 ലെവൽ. 58,300 ലെവലിലാണ് ഡീപ്പർ സപ്പോർട്ട്. ചാനലിന്റെ താഴത്തെ ലൈനിന് താഴെയായി ബ്രേക്ക് ചെയ്യുന്നതുവരെ മൊമന്റം പോസിറ്റീവായി തുടരും.
ഇന്ന് പ്രതീക്ഷിക്കുന്നത് എന്തൊക്കെ?
ഇന്ന് ഇന്ത്യൻ വിപണിയിൽ ഐടി മേഖല ശക്തമായ ബുള്ളിഷ് പ്രകടനം കാഴ്ചവെക്കാൻ സാധ്യതയുണ്ട്. ഇൻഫോസിസിന്റെ 18,000 കോടി രൂപയുടെ ബൈബാക്ക് പ്രഖ്യാപനവും വർധിച്ച വിദേശ നിക്ഷേപവും ഈ മുന്നേറ്റത്തിന് കരുത്തേകും. ബാങ്കിംഗ് & ഫിനാൻഷ്യൽസ് സെക്ടർ സ്ഥിരമായ പോസിറ്റീവ് ട്രെൻഡിൽ തുടരും; ബാങ്ക് നിഫ്റ്റിയിലെ അപ്‌ട്രെൻഡ് സ്വകാര്യ ബാങ്കുകൾക്ക് കൂടുതൽ കരുത്ത് നൽകിയേക്കാം. അടിസ്ഥാന സൗകര്യങ്ങൾ, കാപിറ്റൽ ഗുഡ്സ് മേഖല ശക്തമായ ആഭ്യന്തര ഓർഡർ പ്രവാഹത്തിന്റെ പിന്തുണയിൽ പോസിറ്റീവ് മൊമന്റം നിലനിർത്തും. അതേസമയം, ഊർജ്ജ മേഖല സമ്മിശ്രമോ പോസിറ്റീവോ ആയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചേക്കും. ക്രൂഡ് ഓയിൽ വിലയുടെ ചാഞ്ചാട്ടം കാരണം നേരിയ ജാഗ്രത ആവശ്യമാണ്. എഫ്.എം.സി.ജി. നാരോ റേഞ്ചിൽ കൺസോളിഡേറ്റ് ചെയ്യാൻ സാധ്യതയുണ്ട്.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ഇന്ന് വിപണിയിൽ പ്രത്യേക ശ്രദ്ധ നേടാൻ സാധ്യതയുള്ള ഓഹരികളിൽ ഇൻഫോസിസുണ്ട്. ഓഹരി ബൈബാക്ക് മൂലം പോസിറ്റീവ് മൊമന്റം പ്രകടമാണ്. 18,000 കോടി രൂപയുടെ ഓഹരി ബൈബാക്ക് നിക്ഷേപകർക്ക് അനുകൂലമായതിനാൽ ഇൻഫോസിസ് ശ്രദ്ധയാകർഷിക്കും. ഐടി മേഖലയിലെ ലിക്വിഡിറ്റിയും സ്ഥാപനപരമായ താത്പര്യവും മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഓഹരിയിൽ മുന്നേറ്റം തുടരാൻ സാധ്യതയുണ്ട്.
ഗ്രോ ശക്തമായ മുന്നേറ്റം തുടരുന്നു. റീട്ടെയിൽ പങ്കാളിത്തവും ഫിൻടെക് പ്ലാറ്റ്‌ഫോമുകളോടുള്ള ശക്തമായ വിപണി മനോഭാവവും കണക്കിലെടുക്കുമ്പോൾ, ഓഹരിക്ക് ഇന്ന് കൂടുതൽ വാങ്ങൽ താത്പര്യം ലഭിച്ചേക്കാം.
എച്ച്എഎൽ,ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, അദാനി പവർ എന്നിവയും ശ്രദ്ധയാകർഷിക്കും. ഊർജ്ജ മേഖലയിലെ ശക്തമായ ഡിമാൻഡും അനുകൂല മനോഭാവവും ഇതിന്റെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നു. ബജാജ് ഫിനാൻസും ബജാജ് ഫിൻസെർവും സജീവമായി തുടർന്നേക്കാം.എൽ &ടിയും നേട്ടം തുടരുന്നു. ദീർഘകാല നിക്ഷേപകർ ഇടിവുകളിൽ വാങ്ങൽ തുടരാൻ സാധ്യതയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
