image

26 Dec 2025 9:49 AM IST

Stock Market Updates

റെക്കോർഡ് ഉയരങ്ങളിൽ കൺസോളിഡേഷൻ; വിപണി ഇന്ന് മന്ദഗതിയിലാകുമോ?

MyFin Desk

റെക്കോർഡ് ഉയരങ്ങളിൽ കൺസോളിഡേഷൻ; വിപണി ഇന്ന് മന്ദഗതിയിലാകുമോ?
X

Summary

വിപണി ഇന്ന് മന്ദഗതിയിലാകുമോ? സാങ്കേതിക വിശകലനം.


വർഷാവസാനമായതിനാൽ ആഗോള വിപണികളിലെ കുറഞ്ഞ വ്യാപാരം ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഇന്ത്യൻ ഓഹരി വിപണി ഇന്ന് നെഗറ്റീവായി തുറന്നു. ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 26,110–26,140 ലെവലിൽ ഫ്ലാറ്റായ തുടക്കം സൂചിപ്പിക്കുന്നു. മുൻ സെഷനിലെ ചാഞ്ചാട്ടത്തിന് ശേഷം നിക്ഷേപകർ ലാഭമെടുക്കുന്നതിനാൽ വിപണിയിൽ ജാഗ്രത തുടരുന്നു. വിദേശ നിക്ഷേപകർ 1,721 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപകർ 2,381 കോടി രൂപയുടെ ഓഹരികൾ വാങ്ങിയത് വിപണിക്ക് താങ്ങായി. ക്രിസ്മസ് അവധിക്ക് ശേഷം പല ആഗോള വിപണികളും ഭാഗികമായി മാത്രം പ്രവർത്തിക്കുന്നതിനാൽ വലിയ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല.

നിഫ്റ്റി 50 - സാങ്കേതിക വിശകലനം


നിഫ്റ്റി നിലവിൽ റെക്കോർഡ് ഉയരത്തിന് അരികിൽ കൺസോളിഡേഷൻ ഘട്ടത്തിലാണ്. 26,200–26,250 ലെവലിൽ ശക്തമായ തടസ്സം (Resistance) നേരിടുമ്പോൾ, താഴെത്തട്ടിലുള്ള ട്രെൻഡ്‌ലൈൻ സപ്പോർട്ട് നൽകുന്നു.

പെട്ടെന്നുള്ള റെസിസ്റ്റൻസ് 26,250 ലെവലാണ്. ഇത് മറികടന്നാൽ വലിയ മുന്നേറ്റം ഉണ്ടാകാം) സപ്പോർട്ട് 25,780 ലെവലാണ്. തുടർന്ന് 25,൨൦൦ ലെവൽ. നിഫ്റ്റി 25,780-ലെവലിന് മുകളിൽ തുടരുന്നിടത്തോളം കാലം വിപണിയുടെ ദിശ പോസിറ്റീവ് ആയിരിക്കും.

ബാങ്ക് നിഫ്റ്റി - സാങ്കേതിക വിശകലനം



ശക്തമായ കുതിപ്പിന് ശേഷം ബാങ്ക് നിഫ്റ്റി ഇപ്പോൾ 59,200–59,400 പ്രതിരോധ മേഖലയ്ക്ക് താഴെയാണ് വ്യാപാരം നടത്തുന്നത്. ട്രെൻഡ് ഇപ്പോഴും ബുള്ളിഷ് ആയി തുടരുന്നു.

സപ്പോർട്ട്: 58,650 ലെവലാണ്. 59,425-ന് മുകളിൽ നിലയുറപ്പിച്ചാൽ 60,100–60,300 വരെ എത്താൻ സാധ്യതയുണ്ട്. എങ്കിലും, ട്രെൻഡ്‌ലൈനിന് താഴെ പോയാൽ ചെറിയ തോതിലുള്ള ലാഭമെടുപ്പ് ഉണ്ടായേക്കാം.

ഏതൊക്കെ മേഖലകൾ മുന്നേറും?

ആഗോള അനിശ്ചിതത്വവും യുഎസ് റെഗുലേറ്ററി മാറ്റങ്ങളും കാരണം ഐടി മേഖല സമ്മർദ്ദത്തിലായേക്കാം. ഫാർമ, പിഎസ്‌യു മേഖലകളിൽ വരും ദിവസങ്ങളിൽ സ്ഥിരത പ്രതീക്ഷിക്കാം. സിമന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ. പുതിയ ഓർഡറുകളുടെ പ്രതീക്ഷയിൽ ഉണർവ് ഉണ്ടാകാൻ സാധ്യതയുണ്ട്. മെറ്റൽ ആൻഡ് മീഡിയ മേഖല വിപണിയിൽ കൂടുതൽ കരുത്ത് കാട്ടിയേക്കാം. മിഡ്-ക്യാപ് ഓഹരികൾ ലാർജ്-ക്യാപ് ഓഹരികളെ അപേക്ഷിച്ച് പിന്നോട്ട് പോയേക്കാം.

ശ്രദ്ധിക്കേണ്ട ഓഹരികൾ ഏതൊക്കെ?

സിമന്റ് മേഖലയിൽ നിന്ന് അൾട്ര ടെക്ക് സിമൻ്റ്, ജെകെ സിമൻ്റ് എന്നിവ ശ്രദ്ധ കേന്ദ്രീകരിക്കും. സുപ്രീം ഇൻഡസ്ട്രീസ്, കാസ്റോൾ ഇന്ത്യ, എൻബിസിസി (ഇന്ത്യ), ഒല ഇലക്ട്രിക് എന്നിവയും ശ്രദ്ധ കേന്ദ്രീകരിക്കും. എൻടിപിസി റിന്യൂവബിൾ എനർജിയിൽ നിന്നുള്ള പുതിയ ഓർഡറുകൾ വിക്രൻ എൻജിനിയറിങ് ഓഹരികൾ ശ്രദ്ധേയമാക്കും.

റെഗുലേറ്ററി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരികളെ ബാധിക്കും. ലെൻസ്കാർട്ട് സൊല്യൂഷൻസ്, എവിജി ലോജിസ്റ്റിക്സ്, കെഎൻആർ കൺസ്ട്രക്ഷൻസ് സ്ട്രൈഡ്സ് ഫാർമ സയൻസ് തുടങ്ങിയ ഓഹരികളും ശ്രദ്ധേയമാകും.

വിപണി അവലോകനം

ഇന്ത്യ വിക്സ് കുറഞ്ഞ നിലവാരത്തിൽ തുടരുന്നത് വിപണിക്ക് ആത്മവിശ്വാസം നൽകുന്നു. എന്നാൽ വർഷാവസാനമായതിനാൽ ലിക്വിഡിറ്റി കുറയാൻ സാധ്യതയുള്ളതിനാൽ വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കില്ല. വിപണി താഴേക്ക് വരുമ്പോൾ ഗുണനിലവാരമുള്ള ഓഹരികൾ വാങ്ങുന്ന "ബൈ ഓൺ ഡിപ്സ്" രീതി വ്യാപാരികൾക്ക് പിന്തുടരാം.