31 Oct 2025 9:27 AM IST
ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ: ഫെഡ് ആശങ്കകൾക്കിടയിലും കോർപ്പറേറ്റ് വരുമാനം തുണ; ഹ്യുണ്ടായി കുതിക്കുന്നു
MyFin Desk
Summary
ഓഹരി വിപണി ഇന്ന് എങ്ങനെ? സാങ്കേതിക വിശകലനം
വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് പോസിറ്റീവായ തുടക്കത്തിന് തയ്യാറെടുക്കുന്നു. യുഎസ് ഫെഡ് ചെയർമാൻ ജെറോം പവലിൻ്റെ പ്രസ്താവനകൾ ഇന്നലെ വിപണി ഇടിയാൻ കാരണമായെങ്കിലും, ഇന്ന് ഗിഫ്റ്റ് നിഫ്റ്റി 26,064 എന്ന ലെവലിന് അടുത്ത് വ്യാപാരം ചെയ്യുന്നത് നേരിയ മുന്നേറ്റത്തിൻ്റെ സൂചന നൽകുന്നു.
വിപണി വിശകലനം
ഒക്‌ടോബർ മാസത്തെ പ്രകടനം ഇരു സൂചികകൾക്കും മികച്ചതായിരുന്നു; ഏകദേശം 5.൨ ശതമാനം നേട്ടത്തോടെ മാർച്ചിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ പ്രകടനമാകും ഇത്.
മികച്ച കോർപ്പറേറ്റ് വരുമാന പ്രതീക്ഷകൾ, 190 കോടി ഡോളർ കടന്ന സ്ഥിരമായ വിദേശ നിക്ഷേപം , വ്യാപാര തർക്കങ്ങളിലെ അയവ് എന്നിവ വിപണിക്ക് പിന്തുണ നൽകുന്നു. വ്യാപാരത്തിൽ നാസ്ടാക്ക്, എസ് & പി 500 എന്നിവ ഇടിഞ്ഞതിനെ തുടർന്ന് വാൾസ്ട്രീറ്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മെറ്റ, മൈക്രോസോഫ്റ്റ് എന്നിവയിലെ എഐ നിക്ഷേപങ്ങളിലെ ആശങ്കകളും ഫെഡ് റിസർവിൻ്റെ നിലപാടുമാണ് കാരണം.
കഴിഞ്ഞ ദിവസം എങ്ങനെ?
വ്യാഴാഴ്ച, നിഫ്റ്റി 50 0.68 ശതമാനം ഇടിഞ്ഞ് 25,877.85 എന്ന ലെവലിലും സെൻസെക്‌സ് 0.7 ശതമാനം നഷ്ടത്തിൽ 84,404.46 എന്ന ലെവലിലും ക്ലോസ് ചെയ്തു. ഐടി, ഫാർമ, ബാങ്കിംഗ് ഓഹരികളിലാണ് സമ്മർദ്ദം ശക്തമായി കണ്ടത്. എന്നാൽ, കോൾ ഇന്ത്യ, എൽ & ടി തുടങ്ങിയ ഓഹരികൾ പിടിച്ചുനിന്നു.
സാങ്കേതിക വിശകലനം
നിഫ്റ്റി (Nifty)
നിഫ്റ്റി നിലവിൽ 25,878 എന്ന ലെവലിന് അടുത്താണ് വ്യാപാരം ചെയ്യുന്നത്. ഡെയ്‌ലി ചാർട്ടിൽ രൂപപ്പെട്ട ഇൻവേഴ്‌സ് ഹെഡ് ആൻഡ് ഷോൾഡേഴ്സ് (Inverse Head and Shoulders) പാറ്റേൺ ബുള്ളിഷ് ട്രെൻഡ് സൂചിപ്പിക്കുന്നു. 25,600 ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം ബുള്ളിഷ് (Bullish) ആണ്.
26,000–26,200 എന്നതാണ് റെസിസ്റ്റൻസ് ലെവൽ. ഇത് ഭേദിച്ചാൽ 26,500–26,700 എന്ന ലെവലിലേക്ക് ഉയരാം.
സപ്പോർട്ട് ലെവൽ 25,600 / 25,400 ലെവൽ.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 58,031 എന്ന ലെവലിലാണ് ക്ലോസ് ചെയ്തത്. 58,600 എന്ന ലെവലിന് അടുത്ത് 'റൗണ്ടിങ് ടോപ്പ്' രൂപപ്പെട്ടത് കൺസോളിഡേഷന് സാധ്യത നൽകുന്നു.
57,300 എന്ന ലെവലിന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം ട്രെൻഡ് ബുള്ളിഷ് ആണ്.റെസിസ്റ്റൻസ് 58,600 / 59,600 ലെവൽ. 57,300–57,000 ലെവൽ മുൻ ബ്രേക്കൗട്ട് മേഖലയാണ്).
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ശ്രദ്ധയാകർഷിക്കുന്നു
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.ഗ്രാമീണ മേഖലയിലെ വിൽപ്പന റ 23.6% ഉയർന്നത് ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ശക്തമായ സ്വാധീനം വ്യക്തമാക്കുന്നു. ശക്തമായ എസ് യുവി പോർട്ട്‌ഫോളിയോയും ഗ്രാമീണ വളർച്ചയിലെ മുന്നേറ്റവും വരാനിരിക്കുന്ന ഉത്സവ സീസണിൽ കമ്പനിക്ക് കരുത്ത് പകരും.
ശ്രദ്ധിക്കേണ്ട മറ്റ് ഓഹരികൾ
റിലയൻസ് ഇൻഡസ്ട്രീസ് - ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് സൗജന്യമായി ജെമിനി എ.ഐ. സേവനങ്ങൾ നൽകാൻ റിലയൻസ് ഗൂഗിളുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
ഐടിസി: സിഗരറ്റ്, എഫ്എംസിജി വിഭാഗങ്ങളിലെ മികച്ച പ്രകടനംമൂലം കമ്പനി സെപ്റ്റംബർ പാദത്തിലെ ലാഭ പ്രവചനങ്ങൾ മറികടന്നു. സ്വിഗ്ഗി: ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ഇൻസ്റ്റാമാർട്ടിൻ്റെ മെച്ചപ്പെട്ട മാർജിൻ സ്വിഗ്ഗിക്ക് രണ്ടാം പാദത്തിലെ നഷ്ടം കുറയ്ക്കാൻ സഹായകരമായി.
ഡാബർ ഇന്ത്യ : നികുതി സംബന്ധമായ തടസ്സങ്ങൾ കാരണം ഡാബർ ഇന്ത്യ പാദവാർഷിക ലാഭ പ്രതീക്ഷ കുറച്ചു, എങ്കിലും വരും പാദങ്ങളിൽ ഡിമാൻഡ് തിരിച്ചുവരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
