image

17 Oct 2023 3:19 PM IST

Stock Market Updates

ഐസിഐസിഐ സെക്യൂരിറ്റീസ് 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ

MyFin Desk

icici securities shares
X

Summary

  • ഓഹരിയൊന്നിന് 12 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു.
  • കമ്പനി ഡീലിസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണ്


മികച്ച രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രോക്കറേജ് ആൻഡ് റിസർച്ച് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിന്‍റെ ഓഹരികള്‍ ബിഎസ്ഇയിൽ മുന്നേറി. ചൊവ്വാഴ്ചത്തെ (ഒക്ടോബർ 17) വ്യാപാരത്തിൽ ഓഹരികൾ 8 ശതമാനം ഉയർന്ന് 681 രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 423.63 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തതിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 300.4 കോടി രൂപ ലാഭംത്തില്‍ നിന്ന് 41 ശതമാനം വളർച്ച. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ 858.46 കോടി രൂപയിൽ നിന്ന് 45.5 ശതമാനം വർധിച്ച് 1,249 കോടി രൂപയായി.

ഓഹരിയൊന്നിന് 12 രൂപ ലാഭവിഹിതം നല്‍കുന്നതും ഡയറക്ടർ ബോർഡ് അംഗീകരിച്ചു. ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതി 2023 ഒക്ടോബർ 27 ആണ്. കമ്പനി ഡീലിസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. കമ്പനിയുടെ ഓഹരിയുടമകൾക്ക് അവരുടെ കൈവശമുള്ള ഓരോ 100 ഓഹരികൾക്കും ഐസിഐസിഐ ബാങ്കിന്‍റെ 67 ഓഹരികൾ അനുവദിക്കും.

കംപ്ലയൻസ് ആൻഡ് ലീഗൽ ഹെഡ് അങ്കിത് ശർമ്മയുടെ രാജി ബോർഡ് അംഗീകരിച്ചതായും ഐസിഐസിഐ സെക്യൂരിറ്റീസ് അറിയിച്ചു.

ഉച്ചയ്ക്ക് 3:20 മണിക്കുള്ള നിലയനുസരിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരികൾ 642.00 രൂപയിലാണ്.