20 Nov 2025 7:32 AM IST
ടെക്ക് ഓഹരികളിലെ റാലി ഇന്ത്യൻ വിപണിയെ തുണയ്ക്കുമോ? വിപണിയിലെ മാറ്റങ്ങളറിയാം
James Paul
Summary
ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം നടത്തുന്നു. ഏഷ്യൻ വിപണികൾ ഉയർന്നു.
ആഗോള വിപണികളിലെ നേട്ടങ്ങളെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഉയർന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം നടത്തുന്നു. ഏഷ്യൻ വിപണികൾ ഉയർന്നു. ടെക് ഓഹരികളിലെ റാലിയെ തുടർന്ന് യുഎസ് ഓഹരി വിപണി നേട്ടമുണ്ടാക്കി.
ഇന്ത്യൻ വിപണി
ബുധനാഴ്ച, ഇന്ത്യൻ ഓഹരി വിപണി ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 26,000 ലെവൽ തിരിച്ചുപിടിച്ചു. സെൻസെക്സ് 513.45 പോയിന്റ് അഥവാ 0.61% ഉയർന്ന് 85,186.47 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 142.60 പോയിന്റ് അഥവാ 0.55% ഉയർന്ന് 26,052.65 ൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ വ്യാഴാഴ്ച ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 225 സൂചിക 3.4% ഉയർന്ന് 50,000 ലെവൽ തിരിച്ചുപിടിച്ചു. ടോപ്പിക്സ് സൂചിക 1.67% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 2.23% ഉയർന്നു. കോസ്ഡാക്ക് 1.75% ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ അല്പം താഴ്ന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 26,145 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 74 പോയിന്റിന്റെ പ്രീമിയം. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
ടെക്നോളജി ഓഹരികളിലെ നേട്ടങ്ങളുടെ ഫലമായി യുഎസ് ഓഹരി വിപണി ബുധനാഴ്ച ഉയർന്നു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 47.03 പോയിന്റ് അഥവാ 0.10% ഉയർന്ന് 46,138.77 ലെത്തി, എസ് & പി 24.84 പോയിന്റ് അഥവാ 0.38% ഉയർന്ന് 6,642.16 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 131.38 പോയിന്റ് അഥവാ 0.59% ഉയർന്ന് 22,564.23 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
എൻവിഡിയ ഓഹരി വില 5% ത്തിലധികം ഉയർന്നു. ആൽഫബെറ്റ് ഓഹരികൾ 2.82% നേട്ടമുണ്ടാക്കി.മൈക്രോസോഫ്റ്റ് ഓഹരികൾ 1.35% ഇടിഞ്ഞു.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 26,078, 26,130, 26,213
പിന്തുണ: 25,911, 25,860, 25,776
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 59,276, 59,412, 59,632
പിന്തുണ: 58,836, 58,701, 58,481
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), നവംബർ 19 ന് 1.29 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, 13 സോണിന് താഴെയായി തുടർന്നു. സൂചിക 1.01 ശതമാനം ഇടിഞ്ഞ് 11.97 ആയി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
ബുധനാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 1,580 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 1360 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
ആഭ്യന്തര ഓഹരി വിപണികളിലെ പോസിറ്റീവ് പ്രവണതയും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞതും ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 88.48 ൽ ക്ലോസ് ചെയ്തു.
സ്വർണ്ണ വില
കഴിഞ്ഞ സെഷനിൽ 0.3% ഉയർന്നതിന് ശേഷം സ്വർണ്ണ വില 0.8% ഉയർന്ന് ഔൺസിന് 4,109.12 ഡോളർ ആയി.
എണ്ണ വില
അസംസ്കൃത എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 0.38% ഉയർന്ന് 63.73 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 0.39% ഉയർന്ന് 59.67 ഡോളറിലെത്തി.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
ജയപ്രകാശ് അസോസിയേറ്റ്സ്, മംഗളം ഡ്രഗ്സ് & ഓർഗാനിക്സ്, ഭാരത് ഗ്ലോബൽ ഡെവലപ്പേഴ്സ്, ഡൈനമിക് പ്രോഡക്റ്റ്സ്, ഗോയൽ അസോസിയേറ്റ്സ്, വിക്ടോറിയ എന്റർപ്രൈസസ് എന്നിവ നവംബർ 20 ന് ത്രൈമാസ വരുമാനം പുറത്തിറക്കും.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
എൻബിസിസി
നവീൻ നാഗ്പൂരിന്റെ വികസനത്തിനായുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിക്കായി നാഗ്പൂർ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് കമ്പനിക്ക് 2,966.1 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
അദാനി എന്റർപ്രൈസസ്
ജയ്പ്രകാശ് അസോസിയേറ്റ്‌സിനെ ഏറ്റെടുക്കുന്നതിനായി നവംബർ 19 ന് അദാനി എന്റർപ്രൈസസിന് റെസല്യൂഷൻ പ്രൊഫഷണലിൽ നിന്ന് ഒരു ലെറ്റർ ഓഫ് ഇന്റന്റ് (LOI) ലഭിച്ചു.
എൻടിപിസി ഗ്രീൻ എനർജി
പുനരുപയോഗ ഊർജ്ജ പദ്ധതികളുടെ വികസനത്തിനായി കമ്പനി സിംഗരേണി കൊളിയറീസ് കമ്പനിയുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
ഗ്രോവ്
സ്റ്റോക്ക് ബ്രോക്കറായ ബില്യൺബ്രെയിൻസ് ഗാരേജ് വെഞ്ച്വറിന്റെ (ഗ്രോവ്) ഓഹരികൾ ബുധനാഴ്ച കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. ഓഹരി വില ഇടിഞ്ഞു.
ഇൻഫോസിസ്
ഇന്ന് 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ പ്രക്രീയ ആരംഭിക്കും. നവംബർ 26 ന് അവസാനിക്കും. നവംബർ 6 ന് ഓഹരി ഉടമകൾ അംഗീകരിച്ച ഈ നിർദ്ദേശം, 1,800 രൂപയ്ക്ക് പത്ത് കോടി വരെ ഓഹരികൾ തിരിച്ച് വാങ്ങാൻ അനുവദിക്കുന്നു. നവംബർ 14 ലെ റെക്കോർഡ് തീയതി പ്രകാരം ഇൻഫോസിസ് ഓഹരികൾ കൈവശം വച്ചിരിക്കുന്നവരാണ് യോഗ്യരായ നിക്ഷേപകർ.
ബിപിസിഎൽ
ലൈഫ് ഇൻഷുറൻസ് കോർപ്പ് (എൽഐസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (ബിപിസിഎൽ) ഓഹരികൾ 8.75% ൽ നിന്ന് 6.75% ആയി കുറച്ചു.
എച്ച്എഎൽ
ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ), ലാർസൺ ആൻഡ് ട്യൂബ്രോ എന്നിവയുടെ കൺസോർഷ്യം തദ്ദേശീയമായി ആദ്യത്തെ പിഎസ്‌എൽവി റോക്കറ്റ് നിർമ്മിച്ചു. ഇത് അടുത്ത വർഷം ആദ്യം വിക്ഷേപിക്കാൻ ഒരുങ്ങുന്നു.
ഓയിൽ ഇന്ത്യ
എണ്ണ, പ്രകൃതി വാതക ശേഖരം കണ്ടെത്തുന്നതിൽ സാങ്കേതിക സഹായം നൽകുന്നതിനായി ഫ്രഞ്ച് ഊർജ്ജ കമ്പനിയായ ടോട്ടൽ എനർജിസുമായി കരാറിൽ ഏർപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
