image

26 March 2024 9:02 AM GMT

Stock Market Updates

ആർബിഐ പ്രത്യേക ഓഡിറ്റ്: ജെഎം ഫിനാൻഷ്യൽ, ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ കൂപ്പുകുത്തി

MyFin Desk

ആർബിഐ പ്രത്യേക ഓഡിറ്റ്: ജെഎം ഫിനാൻഷ്യൽ, ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ കൂപ്പുകുത്തി
X

Summary

  • 16 സെഷനുകളിലെ പതിനൊന്നിലും ജെഎം ഫിനാൻഷ്യൽ ഓഹരികൾ ചുവപ്പണിഞ്ഞു
  • ഓഡിറ്റ് പൂർത്തിയാകാൻ നാല് മുതൽ ആറ് ആഴ്‌ചകൾ വരെ എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
  • ചില ധനസഹായ പ്രവർത്തനങ്ങളിൽ നിന്നും ജെഎം ഫിനാൻഷ്യലിനെ ആർബിഐ വിലക്കിയിട്ടുണ്ട്


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎം ഫിനാൻഷ്യൽസ്, ഐഐഎഫ്എൽ ഫിനാൻസ് കമ്പനികൾക്കെതിരെ പ്രത്യേക ഓഡിറ്റ് പ്രഖ്യാപിച്ചതു മുതൽ ഇരു കമ്പനികളുടെ ഓഹരികളൂം ഇടിവ് തുടരുകയാണ്. ഇന്നത്തെ തുടക്ക വ്യാപാരം മുതൽ ജെഎം ഫിനാൻഷ്യലിൻ്റെ ഓഹരികൾ ഏകദേശം 4 ശതമാനം ഇടിഞ്ഞു, ഐഐഎഫ്എൽ ഫിനാൻസിൻ്റെ ഓഹരികൾ 5.5 ശതമാനവും ഇടിഞ്ഞു.

കഴിഞ്ഞ 16 സെഷനുകളിലെ പതിനൊന്നിലും ജെഎം ഫിനാൻഷ്യൽ ഓഹരികൾ ചുവപ്പണിഞ്ഞു. ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ 12 സെഷനുകളിൽ നഷ്ടം നേരിട്ടു. മാർച്ച് ആദ്യം മുതൽ ഇന്നുവരെ ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ 45 ശതമാനത്തിലധികം ഇടിഞ്ഞു. ഇതേ കാലയളവിൽ ജെഎം ഫിനാൻഷ്യൽ ഓഹരികൾ 25 ശതമാനത്തോളം താഴ്ന്നു.

ഓഡിറ്റ് പൂർത്തിയാകാൻ നാല് മുതൽ ആറ് ആഴ്‌ചകൾ വരെ എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതോടെ ക്ലീൻ ലോണുകൾ ഉറപ്പാക്കുന്നതിനും ഓവർലെവറേജിംഗ് തടയുന്നതിനുമുള്ള നടപടിക്രമങ്ങൾ കർശനമാക്കാൻ സാധ്യതയുണ്ട്. നിർണ്ണയിച്ചിട്ടില്ലാത്ത ക്രെഡിറ്റ് ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ സംയുക്ത റെഗുലേറ്ററി നടപടിക്ക് പരിഹാരമാകുമെന്നും വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഐഐഎഫ്എൽ ഫിനാൻസ് ഗോൾഡ് ലോൺ പോർട്ട്‌ഫോളിയോയെക്കുറിച്ച് ആർബിഐ മുമ്പ് ആശങ്കകൾ ഉന്നയിക്കുകയും ചില വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ചില ധനസഹായ പ്രവർത്തനങ്ങളിൽ നിന്നും ജെഎം ഫിനാൻഷ്യലിനെയും ആർബിഐ വിലക്കിയിട്ടുണ്ട്.

നീണ്ടുനിൽക്കുന്ന നിരോധനങ്ങൾ ഐഐഎഫ്എൽ ഫിനാൻസിൻ്റെ തകർച്ചയ്ക്കും ആക്കം കൂട്ടുമെന്ന് മോത്തിലാൽ ഓസ്വാൾ അതിൻ്റെ ഏറ്റവും പുതിയ കുറിപ്പിൽ അറിയിച്ചു.

നിലവിൽ എൻഎസ്ഇയിൽ ജെഎം ഫിനാൻഷ്യൽ ഓഹരികൾ 3.64 ശതമാനം താഴ്ന്ന് 71.40 രൂപയിൽ വ്യാപാരം തുടരുന്നു. ഐഐഎഫ്എൽ ഫിനാൻസ് ഓഹരികൾ 3.35 ശതമാനം ഇടിഞ്ഞ് 323.05 രൂപയിലാണ് വ്യാപാരം നടത്തുന്നത്.