5 April 2024 10:30 AM IST
Summary
- റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും
- ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഉയർന്ന് ബാരലിന് 90.97 ഡോളറിലെത്തി.
- ആഗോള വിപണികളിലെ സമ്മിശ്ര വ്യാപാരവും ഉയർന്നു വരുന്ന ക്രൂഡ് വിലയും ഇടിവിനു കാരണമായി
കഴിഞ്ഞ ദിവസം റെക്കോർഡ് ഉയരങ്ങൾ താണ്ടിയ ആഭ്യന്തര സൂചികകൾ ഇന്നത്തെ ആദ്യ ഘട്ട വ്യാപാരത്തിൽ തന്നെ കുത്തനെ ഇടിഞ്ഞു. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നയ പ്രഖ്യാനത്തിൽ വ്യക്തമാക്കി. ആഗോള വിപണികളിലെ സമ്മിശ്ര വ്യാപാരവും ഉയർന്നു വരുന്ന ക്രൂഡ് വിലയും ഇടിവിനു കാരണമായി. സെൻസെക്‌സ് 196.49 പോയിൻ്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 74,031.14 ലും നിഫ്റ്റിയും 72.85 പോയിൻ്റ് അഥവാ 0.32 ശതമാനം ഇടിഞ്ഞ് 22,441.80 ലുമെത്തി.
നിഫ്റ്റിയിൽ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ദിവിസ് ലാബ്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ശ്രീറാം ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ഭാരത് പെട്രോളിയം, ലാർസൻ ആൻഡ് ടൂബ്രോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ ലിമിറ്റഡ് എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി ഒന്നര ശതമാനത്തോളം ഉയർന്നു. ഐടി, മെറ്റൽ, ഓട്ടോ സൂചികകൾ ഇടിവിലാണ്.
"മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ ബ്രെൻ്റ് ക്രൂഡിൻ്റെ വില 91 ഡോളറായി ഉയർത്തി. ക്രൂഡ് വില ഇനിയും ഉയരുകയാണെങ്കിൽ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
അതിശക്തരായ ഇന്ത്യൻ നിക്ഷേപകർ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) നിക്ഷേപങ്ങൾ വർധിപ്പിക്കുന്നത്, വിപണിക്ക് പ്രതിരോധം നൽകുന്ന ഡിപ്സിനെ അവഗണിക്കാൻ സാധ്യതയുണ്ട്," അദ്ദേഹം പറഞ്ഞു, വിപണിയിലെ ബലഹീനതകൾക്കിടയിൽ, ബാങ്കിംഗ് ഓഹരികൾ വാങ്ങാൻ അവസരമൊരുക്കുന്നു."
ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഉയർന്ന് ബാരലിന് 90.97 ഡോളറിലെത്തി.
ഏഷ്യൻ വിപണികളിൽ ജപ്പാൻ്റെ നിക്കേ 225 2.42 ശതമാനവും ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് 0.69 ശതമാനവും ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പിയും 0.89 ശതമാനം താഴ്ന്നു. യൂറോപ്യൻ വിപണികൾ സമ്മിശ്ര നോട്ടത്തിലാണ് വ്യാഴാഴ്ച സെഷൻ അവസാനിപ്പിച്ചത്. ജർമ്മനിയുടെ DAX, ലണ്ടൻ്റെ FTSE 100 എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഫ്രാൻസിൻ്റെ CAC40 ഇടിഞ്ഞു. യുഎസ് വിപണികൾ വ്യാഴാഴ്ച വലിയ ഇടിവോടെയാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 1,136.47 കോടി രൂപയുടെ ഓഹരികളാണ് വ്യാഴാഴ്ച വിറ്റത്.
വ്യാഴാഴ്ച, സെൻസെക്സ് 350.81 പോയിൻ്റ് അഥവാ 0.47 ശതമാനം ഉയർന്ന് 74,227.63 ലും നിഫ്റ്റി 80 പോയിൻ്റ് അഥവാ 0.36 ശതമാനം ഉയർന്ന് 22,514.65 ലുമാണ് ക്ലോസ് ചെയ്തത്.
പഠിക്കാം & സമ്പാദിക്കാം
Home
