image

17 March 2026 3:40 PM IST

Stock Market Updates

IT Stock Fall Reasons :ആന്ത്രോപിക്കിന് പിന്നാലെ എൻവിഡിയയുടെ പുതിയ കൊടുങ്കാറ്റ്, വീണ്ടും അടിതെറ്റി ഐടി

MyFin Desk

IT Stock Fall Reasons :ആന്ത്രോപിക്കിന് പിന്നാലെ എൻവിഡിയയുടെ പുതിയ കൊടുങ്കാറ്റ്, വീണ്ടും അടിതെറ്റി ഐടി
X

ഇന്ത്യൻ ഐടി ഓഹരികളുടെ വിലത്തകർച്ചയെ സൂചിപ്പിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് ഗ്രാഫിക്സ്.

Summary

ആന്ത്രോപിക്കിന് പിന്നാലെ എൻവിഡിയയുടെ പുതിയ കൊടുങ്കാറ്റ്, കൂപ്പു കുത്തി ഇന്ത്യയിലെ ഐടി ഓഹരികൾ


ഇന്ത്യൻ ഐടി ഓഹരികളിൽ വീണ്ടും കൂട്ടത്തക‍ർച്ച. രാവിലത്തെ വ്യാപാരത്തിനിടയിൽ ഐടി ഓഹരികളിൽ ചിലത് ആറു ശതമാനം വരെ ഇടിഞ്ഞിരുന്നു. പിന്നീട് തിരിച്ച് കയറിയെങ്കിലും ഐടി രംഗത്ത് വീണ്ടും എഐ പേടി പിടിമുറുക്കുന്നു. കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന വാർഷിക കോൺഫറൻസിൽ എൻവിഡിയ തങ്ങളുടെ പുതിയ എഐ ബിസിനസ് മോഡലും വള‍ർച്ചാ അനുമാനങ്ങളും പങ്കുവെച്ചിരിക്കുകയാണ്. 2027 ആകുമ്പോഴേക്കും കമ്പനിയുടെ എഐ ചിപ്പുകളിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ഡിസംബറിൽ എൻവിഡിയ ലൈസൻസ് നൽകിയ ചിപ്പ് സ്റ്റാർട്ടപ്പായ ഗ്രോക്കിൻ്റെ ഒരു സെൻട്രൽ പ്രോസസിങ് യൂണിറ്റ് ഏറെ ശ്രദ്ധേയമാവുകയാണ്. വളരെ ഉയർന്ന വേഗതയാണ് പ്രത്യേകത. ഗ്രോക്ക് 3 എൽപിയു എന്ന ഗ്രോക്കിൻ്റെ പ്ലോസസിങ് യൂണിറ്റ് ഇതുവരെയുണ്ടായിരുന്ന പരമ്പരാഗത മോഡലുകളെ വളരെ പിന്നിലാക്കും. ചാറ്റ് ബോട്ട് എന്നതിൽ നിന്ന് ഏജൻ്റിക് എഐ എന്നതിലേക്കുള്ള വ്യക്തമായ മാറ്റവും അടയാളപ്പെടുത്തുകയാണ് കമ്പനി. ഇനി ചെറിയ ഐടി കമ്പനികൾക്കും ഏജൻ്റിക് എഐ താങ്ങാനാകുന്ന രീതിയിൽ ലഭ്യമാക്കുന്ന രീതിയിലാണ് ഇടപെടൽ.

കൂപ്പുകുത്തി വമ്പൻമാർ

പുതിയ പ്രഖ്യാപനങ്ങൾ വാൾസ്ട്രീറ്റിൽ തരം​ഗമായി. എന്നാൽ എഐ പരിവർത്തനം പ്രതിസന്ധിയാകാൻ സാധ്യതയുള്ള ഇന്ത്യൻ ഐടി ഓഹരികളെ ഇത് ദോഷകരമായി ബാധിച്ചു. ഓട്ടോമേഷനെയും എഐയും കാര്യമായി ബാധിക്കാനിടയുള്ള കോഫോജ് പോലുള്ള കമ്പനികളുടെ ഓഹരികളിൽ ഏകദേശം 6 ശതമാനമാണ് ഇടിവ്. ഇൻഫോസിസ്, വിപ്രോ, എംഫാസിസ്, എൽടിഐ മൈൻഡ്ട്രീ, പെർസിസ്റ്റന്റ് സിസ്റ്റംസ് തുടങ്ങിയ പ്രധാന കമ്പനികളുടെ ഓഹരികളിലും ഇടിവ്. പലതും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ടാറ്റ കൺസൾട്ടൻസി സർവീസസും എച്ച്‌സിഎൽ ടെക്‌നോളജീസും 2 ശതമാനത്തിനടുത്ത് ഇടിഞ്ഞു. ടെക് മഹീന്ദ്ര ഓഹരികളിൽ ഒരു ശതമാനത്തിലധികമാണ് ഇടിവ്. നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലധികം ഇടിഞ്ഞു.