image

19 April 2024 9:54 AM GMT

Stock Market Updates

കാനറ ബാങ്ക് ഓഹരി വിഭജനത്തിൻ്റെ റെക്കോർഡ് തീയതി മെയ് 15ന്

MyFin Desk

കാനറ ബാങ്ക് ഓഹരി വിഭജനത്തിൻ്റെ റെക്കോർഡ് തീയതി മെയ് 15ന്
X

Summary

  • ഓഹരികൾ 1:5 അനുപാതത്തിൽ വിഭജിക്കും
  • രേഖ ജുൻജുൻവാല കാനറ ബാങ്കിലെ ഓഹരി പങ്കാളിത്തം വെട്ടിച്ചുരുക്കി
  • നടപ്പ് വർഷം ഇതുവരെ ഓഹരികൾ ഉയർന്നത് 32 ശതമാനം


പൊതുമേഖലാ സ്ഥപനമായ കാനറ ബാങ്ക് ഓഹരി വിഭജനത്തിൻ്റെ റെക്കോർഡ് തീയതി മെയ് 15ന്. ബാങ്ക് ഓഹരികൾ 1:5 അനുപാതത്തിൽ വിഭജിക്കപ്പെടും, നിലവിൽ10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി മാറും. കാനറ ബാങ്ക് ഓഹരികളുടെ ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിനും റീട്ടെയിൽ നിക്ഷേപകർക്ക് വാങ്ങാനുള്ള എളുപ്പത്തിനുമാണ് ഓഹരി വിഭജനമെന്ന് ബാങ്ക് വ്യക്തമാക്കി.

സാധാരണഗതിയിൽ, ഓഹരി വിഭജിക്കുന്നത് റീട്ടെയിൽ നിക്ഷേപകർക്ക് ഓഹരികൾ വാങ്ങുന്ന എളുപ്പത്തിനോ ഓഹരികളുടെ വ്യാപാരത്തിന്റെ അളവ് വർധിപ്പിക്കുന്നതിനുമായിട്ടാണ് കണക്കാക്കപ്പെടുന്നു.

മാർച്ചിൽ അവസാനിച്ച പാദത്തിൽ രേഖ ജുൻജുൻവാല കാനറ ബാങ്കിലെ ഓഹരി പങ്കാളിത്തം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഡിസംബറിൽ അവസാനിച്ച പാദത്തിലെ 2.1 ശതമാനത്തിൽ നിന്ന് മാർച്ചിൽ അവസാനിച്ച പാദത്തിൽ കാനറ ബാങ്കിലെ ജുൻജുൻവാലയുടെ ഓഹരി പങ്കാളിത്തം 1.5 ശതമാനമായി കുറച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങളും 2023 ഡിസംബറിലെ 11.2 ശതമാനത്തിൽ നിന്ന് മാർച്ച് പാദത്തിൽ ഓഹരി പങ്കാളിത്തം 10.57 ശതമാനമായി വെട്ടിക്കുറച്ചു.

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്‌സ് കാനറ ബാങ്കിന് 'ബിബിബി -' നൽകിയിട്ടുണ്ട്. സ്ഥിരമായി നിലനിൽക്കുന്ന ഔട്ട്ലുക്കാണ് ഇതിനു കാരണം. വായ്പാ വളർച്ചയിൽ, പ്രത്യേകിച്ച് കാർഷിക, കോർപ്പറേറ്റ് മേഖലകളിൽ ഉയർച്ചയുണ്ടായെങ്കിലും മറ്റു ബാങ്കുകളെ അപേക്ഷിച്ച് റീട്ടെയിൽ വായ്പ നൽകുന്നതിൽ ജാഗ്രത പുലർത്തുന്നതായി ഫിച്ച് അഭിപ്രായപ്പെട്ടു.

കഴഞ്ഞ വർഷം 31.26 ശതമാനം നേട്ടം നൽകിയ കാനറാ ബാങ്ക് ഓഹരികൾ നടപ്പ് വർഷം ഇതുവരെ ഉയർന്നത് 32 ശതമാനത്തിലധികം. നിലവിൽ ബാങ്ക് ഓഹരികൾ എൻഎസ്ഇ യിൽ 0.65 ശതമാനം താഴ്ന്ന് 579.65 രൂപയിലാണ് വ്യപാരം തുടരുന്നത്.

നാലാം പാദ ഫലങ്ങൾ ഇതുവരെ ബാങ്ക് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ പാദത്തിൽ ബാങ്കിന്റെ അറ്റവരുമാനം 27 ശതമാനം വർധിച്ച് 3,659 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 9.50 ശതമാനം ഉയർന്ന് 9,417 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 9 ബിപിഎസ് മെച്ചപ്പെട്ട് 3.02 ശതമാനമായി.