image

1 Jan 2024 12:34 PM IST

Stock Market Updates

പുതിയ ഉയരങ്ങള്‍ തൊട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍

MyFin Desk

anil ambanis reliance power has reached heights
X

Summary

  • 2023 മാര്‍ച്ച് അവസാനം റിലയന്‍സ് പവര്‍ ഓഹരി വില ഒന്നിന് 9.15 രൂപ എന്ന നിലയിലായിരുന്നു
  • പൊതുവേ എല്ലാ പവര്‍ സ്റ്റോക്കുകളിലും വിപണി ബുള്ളിഷ് ആണ്
  • വൈദ്യുതിയുടെ താരിഫിലുണ്ടായ വര്‍ധനയാണ് ഈ പവര്‍ സ്റ്റോക്കുകള്‍ മുന്നേറാനുള്ള കാരണം


ഓരോ ദിവസവും പിന്നിടുമ്പോള്‍ അനില്‍ അംബാനിയുടെ പിന്തുണയുള്ള റിലയന്‍സ് പവറിന്റെ ഓഹരികള്‍ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്.

2023-24 സാമ്പത്തിക വര്‍ഷം ആരംഭിച്ചതിനു ശേഷമാണ് ഈ ട്രെന്‍ഡ് കണ്ടുതുടങ്ങിയത്.

2023 മാര്‍ച്ച് അവസാനത്തോടെ റിലയന്‍സ് പവര്‍ ഓഹരി വില ഒന്നിന് 9.15 രൂപ എന്ന നിലയിലായിരുന്നു. എന്നാല്‍ അതിനു ശേഷം ഓഹരി തുടര്‍ച്ചയായി മുന്നേറുകയാണ്.

റിലയന്‍സ് പവര്‍ ഓഹരി വില ഇന്ന് (2024 ജനുവരി 1 ) വ്യാപാര തുടക്കത്തില്‍ തന്നെ മുന്നേറ്റം നടത്തുകയും ഇന്‍ട്രാ ഡേയില്‍ ഉയര്‍ന്ന നിലയായ 24.25 രൂപയിലെത്തുകയും ചെയ്തു.

വിദഗ്ധര്‍ പറയുന്നത് റിലയന്‍സ് പവറിന്റെ മാത്രമമല്ല, പൊതുവേ എല്ലാ പവര്‍ സ്റ്റോക്കുകളിലും (ഊര്‍ജ കമ്പനി ഓഹരി) വിപണി ബുള്ളിഷ് ആണെന്നാണ്.

ടാറ്റ അല്ലെങ്കില്‍ അദാനി പോലുള്ള വമ്പന്‍ കമ്പനികളുടെ പിന്തുണയുള്ള ഒട്ടുമിക്ക പവര്‍ സ്റ്റോക്കുകളിലും സമീപ മാസങ്ങളില്‍ ശക്തമായ വാങ്ങല്‍ നടന്നു.

വൈദ്യുതിയുടെ താരിഫിലുണ്ടായ വര്‍ധനയാണ് ഈ പവര്‍ സ്റ്റോക്കുകള്‍ മുന്നേറാനുള്ള കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

അരുണാചല്‍ പ്രദേശിലെ തങ്ങളുടെ നിര്‍ദിഷ്ട 1,200 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ ഡെവലപ്‌മെന്റ് റൈറ്റ്‌സ് റിലയന്‍സ് പവര്‍ 128.39 കോടി രൂപയ്ക്ക് ടിഎച്ച്ഡിസിക്ക് കൈമാറിയിരുന്നു. ഇതും ദലാല്‍ സ്ട്രീറ്റിനെ ആകര്‍ഷിച്ച ഘടകമായിരുന്നു.

2023 ഡിസംബര്‍ 29 ന് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ റിലയന്‍സ് പവറിന്റെ ഓഹരി വില ക്ലോസ് ചെയ്തത് 23.30 രൂപ എന്ന നിലയിലായിരുന്നു.