image

22 Jan 2026 4:03 PM IST

Stock Market Updates

Union Budget Expectations : ബജറ്റ്: വിപണിയെ മാറ്റിമറിക്കുന്നത് ഈ 5 പ്രഖ്യാപനങ്ങളോ?

MyFin Desk

budget, capital expenditure will be the driving force of economic growth
X

Summary

ഇത്തവണത്തെ ബജറ്റില്‍ റീട്ടെയില്‍ നിക്ഷേപകർ ഉറ്റുനോക്കുന്ന ഘടകങ്ങൾ എന്തൊക്കെ? രൂപ കരുത്താർജിക്കുമോ?


കേന്ദ്ര ബജറ്റ്. നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് വിപണിയെ മാറ്റിമറിക്കാന്‍ പോകുന്ന 5 പ്രധാന പ്രഖ്യാപനങ്ങളിലേക്കെന്ന് റിപ്പോര്‍ട്ട്. ക്യാപെക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രതിരോധം, റെയില്‍വേ മേഖലകള്‍ക്ക് ബജറ്റിൽ ഊന്നൽ ലഭിക്കുമെന്ന് വിദഗ്ധര്‍.നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ലോങ്ങ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് നികുതിയിലെ മാറ്റങ്ങളാണ്. നിലവിലെ 1.25 ലക്ഷം രൂപയുടെ ടാക്‌സ് ഫ്രീ പരിധി 2 ലക്ഷമായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.

ഓഹരികള്‍ കൂടുതല്‍ കാലം കൈവശം വെക്കുന്നവര്‍ക്ക് നികുതി നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും വിപണി ഉറ്റുനോക്കുന്നുവെന്ന് മോണാര്‍ക്ക് നെറ്റ് വര്‍ക്ക് ക്യാപിറ്റലിലെ ഗൗരവ് ഭണ്ഡാരി പറയുന്നു. കൂടാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് ഗവണ്‍മെന്റ് നടത്തുന്ന മൂലധന നിക്ഷേപമാണ്.

ഏറ്റവും കൂടുതൽ നിക്ഷേപം എത്തുന്നത് എവിടെ?

ഇത്തവണ 12 മുതല്‍ 13 ലക്ഷം കോടി രൂപ വരെ ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രതിരോധം, റെയില്‍വേ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്കായി നീക്കിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സിമന്റ്, സ്റ്റീല്‍, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ക്ക് വലിയ കുതിപ്പ് നല്‍കും.രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കുന്നതില്‍ സര്‍ക്കാര്‍ എത്രത്തോളം വിജയിക്കും എന്നത് വിദേശ നിക്ഷേപകരെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

രൂപ കരുത്താർജിക്കുമോ?

2031-ഓടെ കടം ജിഡിപിയുടെ 50 ശതമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചാല്‍ അത് രൂപയുടെ മൂല്യം വര്‍ദ്ധിപ്പിക്കാനും ബോണ്ട് മാര്‍ക്കറ്റിനും കരുത്താകും.പൊതുമേഖലാ ബാങ്കുകളിലെയോ ഊര്‍ജ്ജ സ്ഥാപനങ്ങളിലെയോ ഓഹരികള്‍ വിറ്റഴിച്ച് ഏകദേശം 50,000 - 60,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഈ ഡിസ്ഇന്‍വെസ്റ്റ്മെന്റ് ലക്ഷ്യങ്ങള്‍ കൈവരിച്ചാല്‍ സര്‍ക്കാരിന് വിപണിയില്‍ നിന്ന് കടമെടുക്കുന്നത് കുറയ്ക്കാനും ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപഭോഗം വര്‍ദ്ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള പ്രത്യേക പാക്കേജുകള്‍ എഫ്.എം.സി.ജി , ഓട്ടോമൊബൈല്‍ സെക്ടറുകളെ ഉണര്‍ത്തുമെന്നുമാണ് വിലയിരുത്തൽ