image

16 Nov 2023 11:59 AM IST

Stock Market Updates

റോക്സ് ഹൈ-ടെക് 62.65% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു

MyFin Desk

rox hi-tech was listed at a premium of 62.65%
X

Summary

ഇഷ്യൂ വില 83 രൂപ, ലിസ്റ്റിംഗ് വില 135 രൂപ


ഐ ടി സൊലൂഷ്യന്‍ ദാതാവായ റോക്സ് ഹൈ-ടെക് ഓഹരികൾ എന്‍എസ്ഇ എമെര്‍ജില്‍ 62.65 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 83 രൂപയിൽ നിന്നും 52 രൂപ ഉയർന്ന് 135 രൂപക്കായിരുന്നു ലിസ്റ്റിംഗ്. ഇഷ്യൂ വഴി കമ്പനി 54.49 കോടി രൂപ സമാഹരിച്ചു.

2002-ല്‍ ആരംഭിച്ച റോക്സ് ഹൈടെക് ഉപഭോക്തൃ കേന്ദ്രീകൃത ഐടി സൊല്യൂഷന്‍ പ്രൊവൈഡറാണ്. കണ്‍സള്‍ട്ടിംഗ്, എന്റര്‍പ്രൈസ്, അന്തിമ ഉപയോക്തൃ കമ്പ്യൂട്ടിംഗ്, നിയന്ത്രിത പ്രിന്റ്, നെറ്റ്‌വർക്ക് സേവനങ്ങള്‍ കമ്പനി നല്‍കി വരുന്നു.

ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് (സോഫ്റ്റ്‌വെയർ സേവനങ്ങള്‍, എഐ, ആര്‍പിഎ ആന്‍ഡ് എംഎല്‍), ഐടി, ഒടി സുരക്ഷ, ഡാറ്റാസെന്റര്‍ സൊല്യൂഷനുകള്‍ (ഓണ്‍-പ്രിമൈസിസ് ആന്‍ഡ് ക്ലോസ്ഡ്) ഐഓടി, സ്മാര്‍ട്ട്, മീഡിയ 6, സ്മാര്‍ട്ട് എഡ്ജ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് കമ്പനിയുടെ സേവനങ്ങള്‍.