28 Nov 2025 3:18 PM IST
ഒരു ലക്ഷം രൂപ 3.3 കോടി രൂപയാക്കിയ ഓഹരിയാണ്; ഏഴു രൂപയിൽ നിന്ന് വില പറന്നത് 2435 രൂപയിലേക്ക്
MyFin Desk
Summary
ഒരു ലക്ഷം രൂപയുടെ നിക്ഷേപം 12 വർഷത്തിനുള്ളിൽ 3 .3 കോടി രൂപയാക്കി മാറ്റിയ ഓഹരി
7 .35 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ്. ഇപ്പോൾ ഓഹരി വില 2430 രൂപയിലേക്ക്. 12 വർഷത്തിനുള്ളിൽ ഓഹരി വില 7.35 രൂപയിൽ നിന്ന് പറന്നത് 2446 രൂപയിലേക്ക്. ദീർഘകാലത്തിൽ ഈ മൾട്ടിബാഗർ പെന്നി ഓഹരിയിലെ നിക്ഷേപം ആരെയും അമ്പരപ്പിക്കും. 12 വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 3.30 കോടി രൂപയായി മാറി. 2023 മാർച്ച് മുതൽ, വി2 റീട്ടെയിലിന്റെ ഓഹരി വിലയിൽ 3,421 ശതമാനമാണ് മുന്നേറ്റം. വസ്ത്ര വിപണന രംഗത്തെ ഒരു കമ്പനിയാണിത്. 2013 മുതൽ 33201 ശതമാനമാണ് നേട്ടം.
കമ്പനിയുടെ വിപണി മൂല്യം 8869 കോടി രൂപയിലേക്ക് ഉയർന്നു. റീട്ടെയിൽ നിക്ഷേപകർ 34.4 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. ദീർഘകാലത്തിൽ നിക്ഷേപകരെ അമ്പരപ്പിച്ച ഓഹരിയാണിത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ സ്ഥാപനങ്ങളിലൊന്നായ കമ്പനി കഴിഞ്ഞ 10 വർഷം കൊണ്ട് നിക്ഷേപകർക്ക് അമ്പരപ്പിക്കുന്ന സമ്പത്ത് വർധന നൽകിയ കമ്പനിയാണ്. 2024 ജൂലൈയിലാണ് ഓഹരി വില റെക്കോഡ് നിലവാരത്തിൽ എത്തിയത്. 3421 ശതമാനം ഉയർന്ന റിട്ടേണാണ് ഓഹരി വില കൈവരിച്ചത്. 52 ആഴ്ചയിലെ ഉയർന്ന വില 2,564.10 രൂപയാണ്. താഴ്ന്ന വില 1,280 രൂപയും.
ഒറ്റ വർഷം കൊണ്ട് ഈ ഓഹരി നിക്ഷേപകർക്ക് മികച്ച നേട്ടം നൽകി. 2023 മാർച്ച് മുതൽ ഈ ഓഹരികൾ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയിട്ടുണ്ട്. 3,421 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. 2024 ജൂണിലാണ് ഓഹരി വില ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത്. 44 ശതമാനം പ്രതിമാസ നേട്ടമാണ് രേഖപ്പെടുത്തിയത്. 2024 ഡിസംബറിൽ ഓഹരി വിലയിൽ 28 ശതമാനമാണ് കുതിച്ചുചാട്ടം. തുടർച്ചയായ 25 മാസങ്ങളിൽ പച്ച കത്തിയ ഒരു ഓഹരിയാണിത്.
(Disclaimer : ഓഹരികളിലെ നിക്ഷേപം ഉയർന്ന നഷ്ട സാധ്യതക്ക് വിധേയമാണ്. വായനക്കാർ കൃത്യമായ വിപണി പഠനത്തിന് ശേഷം വേണം ഓഹരികളിൽ നിക്ഷേപിക്കാൻ. )
പഠിക്കാം & സമ്പാദിക്കാം
Home
