image

15 Dec 2025 12:22 PM IST

Stock Market Updates

Rupee Fall : പണപ്പെരുപ്പം പിടിവിടുമോ? വീണ്ടും തകർന്നടിഞ്ഞ് രൂപ

MyFin Desk

inflation will rise, rupee will collapse
X

Rupee Fall : പണപ്പെരുപ്പം പിടിവിടുമോ? വീണ്ടും തകർന്നടിഞ്ഞ് രൂപ

Summary

പണപ്പെരുപ്പം ഉയരുമോ? വീണ്ടും തകർന്നടിഞ്ഞ് രൂപ. ഡോളറിനെതിരെ റെക്കോഡ് മൂല്യമിടിവ്


ഡോളറിനെതിരെ തകർന്നടിഞ്ഞ് രൂപ. ഡോളറിനെതിരെ 90.64 രൂപ എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യ യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം തുടരുന്നത് രൂപയുടെ മൂല്യത്തെ ബാധിച്ചു. ഈ വർഷം ഏറ്റവും മൂല്യമിടിഞ്ഞ ഏഷ്യൻ കറൻസിയാണ് രൂപ. ഈ വർഷം ഇതുവരെ ഡോളറിനെതിരെ 5.5 ശതമാനം വരെയാണ് മൂല്യമിടിവ്.

യുഎസിൻ്റെ 50 ശതമാനം ഉയർന്ന തീരുവ ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചത് കനത്ത തിരിച്ചടിയായി. വിദേശ സ്ഥാപന നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുകയാണ്. 2025-ൽ ഇതുവരെ വിദേശ നിക്ഷേപകർ 1800 കോടി ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു. വിദേശ സ്ഥാപന നിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്ന ഏറ്റവും വലിയ വിപണികളിൽ ഒന്നായി ഇന്ത്യ മാറുകയാണ്. ഡിസംബറിൽ വിദേശ നിക്ഷേപകർ 50 കോടി ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ബോണ്ടുകളും വിറ്റഴിച്ചിട്ടുണ്ട്.

ജിഎസ്ടി നിരക്കിളവ് ആശ്വാസമാകും

ജിഎസ്ടി നിരക്ക് കുറച്ചത് രാജ്യത്തിൻ്റെ പണപ്പെരുപ്പത്തിൻ്റെ ആഘാതം കുറയ്ക്കുമെങ്കിലും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് വില കൂടാനുള്ള സാധ്യതകളുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ആവശ്യകത വർധിക്കുന്നതും ആഭ്യന്തര കറൻസിയുടെ മൂല്യത്തകർച്ചക്ക് ആക്കം കൂട്ടും. സ്വർണ്ണം, അസംസ്കൃത എണ്ണ, ഭക്ഷ്യ എണ്ണ എന്നിവയെല്ലാം ഉയർന്ന തോതിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. മൂല്യത്തകർച്ച ഇത്തരം ഉൽപ്പന്നങ്ങളുടെ ഉൾപ്പെടെ വിലയിൽ 0.2 ശതമാനം മുതൽ 0.4 ശതമാനം വരെ വർധന കൊണ്ടുവരാനുള്ള സാധ്യതകൾ ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നു.