4 Nov 2025 4:22 PM IST
Summary
മികച്ച പാദഫല റിപ്പോർട്ടുമായി എസ്ബിഐ. ഓഹരികളിൽ മുന്നേറ്റം
മികച്ച പാദഫല റിപ്പോർട്ടുമായി എസ്‌ബിഐ. രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 10 ശതമാനം വർധന. 20,160 കോടി രൂപയായാണ് അറ്റാദായം ഉയർന്നത്. എസ്‌ബിഐ ഗ്രൂപ്പിൻ്റെ മൊത്തം വരുമാനം 1,75,898 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബാങ്ക് 18,331 കോടി രൂപ ലാഭം നേടിയിരുന്നു.
ഈ കാലയളവിൽ പലിശ 1,19,654 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ പലിശ വരുമാനം 1,13,871 കോടി രൂപയായിരുന്നു.2025 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൊത്ത നിഷ്ക്രിയ ആസ്തികൾ (എൻപിഎ) മൊത്ത വായ്പകളുടെ 1.73 ശതമാനമായി കുറഞ്ഞു. നിഷ്ക്രിയ ആസ്തികൾ മുൻ വർഷം ഇതേ കാലയളവിലെ 0.53 ശതമാനത്തിൽ നിന്ന് 0.42 ശതമാനമായി കുറഞ്ഞു.
ഈ അവലോകന പാദത്തിൽ എസ്‌ബിഐ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 1,75,898 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,63,802 കോടി രൂപയായിരുന്നു. 2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ എസ്‌ബിഐയുടെ പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 8.9 ശതമാനം വർധിച്ച് 31,904 കോടി രൂപയായി. ബാങ്കിന്റെ മൊത്തം വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 12.7 ശതമാനം വളർച്ച നേടി, ആഭ്യന്തര വായ്പകൾ 12.3 ശതമാനം വർധിച്ചു.
റീട്ടെയിൽ വായ്പകൾ വർഷം തോറും 15.1 ശതമാനം വളർച്ച നേടി.കോർപ്പറേറ്റ് വായ്പകൾ വർഷം തോറും 7.1 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം നിക്ഷേപത്തിൽ 9 ശതമാനം വർധനയുണ്ട്. മികച്ച പാദഫല റിപ്പോർട്ടിനെ തുടർന്ന് എസ്ബിഐ ഓഹരികലിൽ മുന്നേറ്റം. എസ്‌ബിഐ ഓഹരികൾ ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടയിൽ 958.80 എന്ന പുതിയ ഉയരത്തിലെത്തി, ചൊവ്വാഴ്ചത്തെ ഇൻട്രാ-ഡേ വ്യാപാരത്തിൽ ബിഎസ്‌ഇയിൽ 1 ശതമാനം വരെ നേട്ടം കൈവരിച്ചു, കമ്പനിയുടെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദഫലം റിപ്പോർട്ട് നിക്ഷേപകർക്കും നേട്ടമായി.
പഠിക്കാം & സമ്പാദിക്കാം
Home
