image

26 Sept 2025 4:11 PM IST

Stock Market Updates

ഡെറിവേറ്റീവ് പൊസിഷന്‍ പരിധിയില്‍ മാറ്റം വരുത്താന്‍ സെബി

MyFin Desk

sebi to change derivative position limits
X

Summary

സൂചികകളുടെ വലിപ്പവും ലിക്വിഡിറ്റിയും അടിസ്ഥാനമാക്കി പുതിയ സ്ലാബുകള്‍ അവതരിപ്പിച്ചേക്കും


സെന്‍സെക്സ്, നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഡെറിവേറ്റീവ് പൊസിഷന്‍ പരിധിയില്‍ മാറ്റം വരുത്താന്‍ സെബി. സൂചികകളുടെ വലിപ്പവും ലിക്വിഡിറ്റിയും അടിസ്ഥാനമാക്കി പുതിയ സ്ലാബുകള്‍ അവതരിപ്പിക്കാന്‍ സാധ്യത.

ഡെറിവേറ്റീവ് പൊസിഷന്‍ പരിധിയില്‍ നിരന്തരമായി ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെബിയുടെ നീക്കം. നിലവില്‍ സൂചികകളുടെ വലിപ്പം, ട്രേഡിംഗ് വോളിയം,റിസ്‌ക് പ്രൊഫൈല്‍ എന്നിവ സെബി പരിഗണിക്കാറില്ല. പകരം എല്ലാ സൂചികകളിലും ഒരേ പോസിഷന്‍ പരിധിയാണ് അനുവദിച്ചിരുന്നത്.

നിഫ്റ്റി പോലുള്ള ചില സൂചികകള്‍ക്ക് വളരെ വലിയ ഓപ്പണ്‍ ഇന്ററസ്റ്റും ലിക്വിഡിറ്റിയും ഉള്ളപ്പോള്‍ ഇത് വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ്. അതിനാല്‍ ഓരോ സൂചികയുടെയും വലുപ്പം, ലിക്വിഡിറ്റിയ്ക്കും അനുസരിച്ച് പൊസിഷന്‍ സ്ലാബാണ് സെബി കൊണ്ടുവരികയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉദാഹരണത്തിന് സൂചികയുടെ ഓപ്പണ്‍ ഇന്‍ട്രസ്റ്റ് 10,000 കോടി രൂപയില്‍ താഴെയാണെങ്കില്‍, പൊസിഷന്റെ ഉയര്‍ന്ന പരിധി 2,000 കോടി രൂപയായിരിക്കും. ഡെല്‍റ്റാ അഡ്ജസ്റ്റഡ് ഓപ്പണ്‍ ഇന്ററസ്റ്റ് 10,000 കോടിയില്‍ കൂടുതലും 30,000 കോടി വരെയുമാണെങ്കില്‍, പരിധി 6,000 കോടി രൂപയായി നിശ്ചയിക്കാം.50,000 കോടി രൂപ വരെയുള്ളതിന്റെ പൊസിഷന്‍ പരിധി 10,000 കോടി രൂപയായിരിക്കും. 50,000 കോടി രൂപയ്ക്ക് മുകളിലിത് 12,000 കോടി രൂപയായി നിശ്ചയിക്കാം. ഇത് ട്രെഡേഴ്സിന് നിഫ്റ്റി, ബാങ്ക് നിഫ്റ്റി പോലുള്ളവയില്‍ വലിയ പൊസിഷന്‍ എടുക്കാന്‍ അനുവദിക്കും. സെബിയ്ക്ക് വിപണിയുടെ റിസ്‌കിലും സ്ഥിരതയും കൃത്യമായി നിയന്ത്രണ വിധേയമാക്കാനും സാധിക്കുമെന്നുമാണ് വിലയിരുത്തല്‍.