image

22 Sept 2023 3:36 PM IST

Stock Market Updates

ഒടുക്കം ചുവപ്പില്‍ നിലയുറപ്പിച്ച് വിപണികള്‍

MyFin Desk

markets finally settled in the red
X

Summary

  • ഇന്ന് നേട്ടത്തില്‍ തുടങ്ങിയ വിപണികളില്‍ പ്രകടമായത് ചാഞ്ചാട്ടം
  • വിപ്രോയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്


ചാഞ്ചാട്ടത്തിന് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഈയാഴ്ചയിലെ എല്ലാ വ്യാപാര ദിനങ്ങളിലും ചുവപ്പിലായിരുന്നു വ്യാപാരം. ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകൾ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് തുടക്ക വ്യാപാരത്തിൽ തിരിച്ചുവന്നു, പക്ഷേ പിന്നീട് പ്രാരംഭ നേട്ടങ്ങള്‍ കൈവിട്ട് നെഗറ്റിവിലേക്ക് വീണു. പിന്നെയും പച്ചയിലേക്ക് തിരിച്ചെത്തിയെങ്കിലും വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളില്‍ പിന്നെയും ചുവപ്പിലേക്ക് വീഴുകയായിരുന്നു.

നിഫ്റ്റി 57 പോയിൻറ് അഥവാ 0.29 ശതമാനം നഷ്ടത്തിൽ 19,685.35ലും സെൻസെക്സ് 221 പോയിൻറ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 66,009.15ലും ക്ലോസ് ചെയ്തു.

സെൻസെക്‌സ് സ്ഥാപനങ്ങളിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, പവർ ഗ്രിഡ്, ടൈറ്റൻ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ പിന്നോക്കം പോയി. വിപ്രോയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്.

ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തിയത്, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികള്‍ നേട്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.

"എഫ്‌ഐഐകൾ കഴിഞ്ഞ 3 മാസമായി പിന്തുടരുന്ന 'ബയ് ഇന്ത്യ തന്ത്രം' മാറ്റിയിട്ടുണ്ട്, സെപ്റ്റംബറിൽ 16,934 കോടി രൂപയുടെ വിൽപ്പന അവര്‍ നടത്തി. 2024 ജൂൺ മുതൽ, എമർജിംഗ് മാർക്കറ്റ് ബോണ്ട് സൂചികയിൽ ജെപി മോര്‍ഗന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന വലിയ പോസിറ്റീവ് വാർത്തയാണ് ഈ നെഗറ്റീവ് പ്രവണതയെ പ്രതിരോധിക്കുന്നത്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 3,007.36 കോടി രൂപയുടെ അറ്റവില്‍പ്പന ഇക്വിറ്റികളില്‍ നടത്തിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് ഇന്നലെ 570.60 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 66,230.24 എന്ന നിലയിലെത്തി. നിഫ്റ്റി 159.05 പോയിന്റ് അഥവാ 0.80 ശതമാനം ഇടിഞ്ഞ് 19,742.35 ൽ അവസാനിച്ചു.