18 Jan 2024 3:47 PM IST
Summary
- ഇടിവ് തുടര്‍ച്ചയായ മൂന്നാം ദിവസം
- ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തിലാണ് ഏറ്റവും വലിയ ഇടിവ്
- ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
ആഭ്യന്തര ബെഞ്ച് മാർക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടവിലേക്ക് നീങ്ങി. റെക്കോഡ് ബ്രേക്കിംഗ് റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതും വിപണിയിലെ പ്രമുഖമായ എച്ച്ഡിഎഫ്‍സി ബാങ്കിന്‍റെ മൂന്നാം പാദഫലങ്ങള്‍ നിരാശ നല്‍കിയതും ആഗോള വിപണികളില്‍ നിന്നുള്ള നെഗറ്റിവ് പ്രവണതകളുമാണ് വിപണികളെ താഴേക്ക് വലിച്ചത്.
സെന്‍സെക്സ് 313.90 പോയിന്‍റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 71,186.86ല്‍ എത്തി. നിഫ്റ്റി 109.70 പോയിന്‍റ് അഥവാ 0.51 ശതമാനം ഇടിഞ്ഞ് 21,462.25ല്‍ എത്തി.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.11 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.18 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.08 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.02 ശതമാനം കയറി.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തിലാണ് ഏറ്റവും വലിയ ഇടിവ് പ്രകടമാക്കിയത്, 1.70 ശതമാനം . സ്വകാര്യ ബാങ്ക്, ധനകാര്യ മേഖലകളുടെ സൂചികകള്‍ ഇന്നും വലിയ ഇടിവ് രേഖപ്പെടുത്തു. ഫാര്‍മ സൂചികയാണ് ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തിയത്, 1.03 ശതമാനം. പൊതുമേഖലാ ബാങ്ക്, റിയല്‍റ്റി, ആരോഗ്യ പരിപാലം, ഓയില്‍-ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. മറ്റു സൂചികകളെല്ലാം ഇടിവ് രേഖപ്പെടുത്തി.
ഇന്ന് നിഫ്റ്റി 50-യില്‍ സണ്‍ ഫാര്‍മ (2.93%) , ടെക് മഹീന്ദ്ര (2.36%) ,സിപ്ല (2.01%), ടാറ്റ മോട്ടോര്‍സ് (1.74 %), എം & എം (1.23%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എല്‍ടിഐഎം (10.73%), എന്‍ടിപിസി (3.14%), എച്ച്‍ഡിഎഫ്‍സി ബാങ്ക് (3.09%), ടൈറ്റന്‍ (2.41%), പവര്‍ ഗ്രിഡ് (2.34 %) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ സണ്‍ ഫാര്‍മ (2.86 %) , ടെക് മഹീന്ദ്ര (2.16 %) , ടാറ്റ മോട്ടോര്‍സ് (1.72 %), എം & എം (1.18 %) , ആക്സിസ് ബാങ്ക് (1.03 %) എന്നിവ മികച്ച നേട്ടം കൊയ്തു. എന്‍ടിപിസി (3.12 %), എച്ച്‍ഡിഎഫ്‍സി ബാങ്ക് (2.99 %), പവര്‍ഗ്രിഡ് (2.47%), ടൈറ്റന്‍ (2.31%), ഏഷ്യന്‍ പെയിന്‍റ്സ് (2.08 %) എന്നിവ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ്, തായ്വാന്‍ എസ്‍വി എന്നിവ നേട്ടം രേഖപ്പെടുത്തി. അതേസമയം ജപ്പാന്‍റെ നിക്കി, ഓസ്ട്രേലിയ എഎസ്എക്സ് എന്നിവ ഇടിവിലാണ് ഇന്നലെ സെന്‍സെക്സ് 1628.01 പോയിന്‍റ് അഥവാ 2.23 ശതമാനം ഇടിഞ്ഞ് 71,500.76ല്‍ എത്തി. നിഫ്റ്റി 460.35 പോയിന്‍റ് അഥവാ 2.09 ശതമാനം ഇടിഞ്ഞ് 21,571.95ല്‍ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
