image

14 Sept 2023 3:41 PM IST

Stock Market Updates

പച്ചവിടാതെ സെന്‍സെക്സും നിഫ്റ്റിയും

MyFin Desk

പച്ചവിടാതെ സെന്‍സെക്സും നിഫ്റ്റിയും
X

Summary

  • സെന്‍സെക്സ് തുടര്‍ച്ചയായ 10 -ാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു
  • നിഫ്റ്റി തുടര്‍ച്ചയായ രണ്ടാം ദിനത്തിലും 20,000ന് മുകളില്‍


ഇന്ത്യന്‍ ഓഹരി വിപണി സൂചികകള്‍ തങ്ങളുടെ സ്വപാനാടനം തുടരുകയാണ്. ഇന്ന് സെന്‍സെക്സും നിഫ്റ്റിയും തങ്ങളുടെ പുതിയ സര്‍വകാല ഉയരങ്ങള്‍ കുറിച്ചു. സെഷനിലുടനീളം ചാഞ്ചാട്ടം പ്രകടമായെങ്കിലും വ്യാപാരത്തിന്‍റെ അവസാന മണിക്കുറിലേക്ക് എത്തിയപ്പോഴേക്കും വിപണികള്‍ ഇന്നും തങ്ങളുടെ നേട്ടം ഉറപ്പിച്ചു. യുഎസിന്‍റെ ഓഗസ്റ്റ് പണപ്പെരുപ്പത്തെ സംബന്ധിച്ച വിശദാംശങ്ങളും വിലയിരുത്തലുകളും ഉടന്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്ക് ഫെഡ് റിസര്‍വ് നീങ്ങില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഇത് നിക്ഷേപകര്‍ക്ക് ആശ്വാസമായി.

ഐടി, ബാങ്കിംഗ് സ്റ്റോക്കുകളിലെ ശക്തമായ വാങ്ങലിനൊപ്പം ഏഷ്യൻ വിപണികളിലെ പോസിറ്റിവ് പ്രവണതയും നിക്ഷേപക വികാരത്തെ പിന്തുണച്ചു. ബിഎസ്ഇ സെൻസെക്‌സ് തുടക്ക വ്യാപാരത്തില്‍ 304.06 പോയിന്റ് ഉയർന്ന് 67,771.05-ലെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. നിഫ്റ്റി 97.65 പോയിന്റ് ഉയർന്ന് 20,167.65 എന്ന ആജീവനാന്ത ഉയരത്തിലെത്തി. സെൻസെക്‌സ് 52 പോയിന്റ് (0.08 ശതമാനം) ഉയർന്ന് 67,519.15 ലും നിഫ്റ്റി 33 പോയിന്റ് (0.16 ശതമാനം) ഉയർന്ന് 20,103.10 ലും ക്ലോസ് ചെയ്തു.

സെൻസെക്സ് സ്ഥാപനങ്ങളില്‍ ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, വിപ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെല്ലാം നേട്ടത്തിലാണ്. ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്‍റ്സ്, ഐടിസി, എച്ച്‍യുഎല്‍, സണ്‍ഫാര്‍മ ഓഹരികള്‍ ഇടിവിലാണ്.

ഏഷ്യൻ വിപണികളിൽ, സിയോള്‍, ഷാങ്ഹായ് , ഹാങ്സെങ്, ടോക്കിയോ വിപണികള്‍ പോസിറ്റിവായി വ്യാപാരം നടത്തുന്നു. യുഎസ് വിപണികള്‍ ഇന്നലെ സമ്മിശ്ര തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ വിദേശ നിക്ഷേപക സ്ഥാപന (എഫ്‌ഐഐ) ബുധനാഴ്ച 1,631.63 കോടി രൂപയുടെ അറ്റവില്‍പ്പന ഇക്വിറ്റികളില്‍ നടത്തിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.ബിഎസ്ഇ ബെഞ്ച്മാർക്ക് ബുധനാഴ്ച 245.86 പോയിന്റ് അഥവാ 0.37 ശതമാനം ഉയർന്ന് 67,466.99 എന്ന നിലയിലാണ്. വിശാലമായ നിഫ്റ്റി ആദ്യമായി 20,000-ന് മുകളിൽ ക്ലോസ് ചെയ്തു, 76.80 പോയിന്റ് അല്ലെങ്കിൽ 0.38 ശതമാനം ഉയർന്ന് 20,070 ൽ എത്തി, അതിന്റെ എക്കാലത്തെയും ഉയർന്ന ക്ലോസ് ചെയ്തു.