5 Oct 2023 10:09 AM IST
രണ്ട് ദിവസത്തെ തകർച്ചയ്ക്ക് ശേഷം വ്യാഴാഴ്ച തുടക്ക വ്യാപാരത്തിൽ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ഉയർന്നു. ആഗോള വിപണികളിലെ വീണ്ടെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിപണികളുടെയും തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്‌സ് 383.31 പോയിന്റ് ഉയർന്ന് 65,609.35 ലെത്തി, നിഫ്റ്റി 108.95 പോയിന്റ് ഉയർന്ന് 19,545.05 ലെത്തി.
സെൻസെക്‌സ് സ്ഥാപനങ്ങളിൽ ടൈറ്റൻ, ഐസിഐസിഐ ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐടിസി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡും നെസ്‌ലെയും ഇടിവ് നേരിടുന്നു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.71 ശതമാനം ഉയർന്ന് ബാരലിന് 86.42 ഡോളറിലെത്തി.
"ഡോളറും യുഎസ് ബോണ്ട് യീല്‍ഡും ക്രൂഡ് ഓയിലും കുതിച്ചുയരുന്നതിന്‍റെ ഫലമായുള്ള ത്രിതല തിരിച്ചടി സാവധാനം ലഘൂകരിക്കുകയാണ്, ഇത് വിപണികളിൽ വീണ്ടെടുക്കലിന് വഴിയൊരുക്കുന്നു. ഡോളറിന്റെയും യുഎസ് ബോണ്ട് ആദായത്തിന്റെയും ഇടിവ് സൗമ്യമാണ്, ഇത് എഫ്ഐഐ വിൽപ്പനയെ അവസാനിപ്പിക്കാന്‍ പര്യാപ്തമല്ല. എന്നാൽ ബ്രെന്റ് ക്രൂഡ് 86 ഡോളറിലേക്ക് കുത്തനെ വീണത് വലിയ പോസിറ്റീവ് ആണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ബിഎസ്ഇ ബെഞ്ച്മാർക്ക് ഇന്നലെ 286.06 പോയിന്റ് അഥവാ 0.44 ശതമാനം ഇടിഞ്ഞ് 65,226.04 എന്ന നിലയിലെത്തി. നിഫ്റ്റി 92.65 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 19,436.10 ൽ അവസാനിച്ചു. വിദേശ നിക്ഷേപക സ്ഥാപന (എഫ്‌ഐഐകൾ) ബുധനാഴ്ച 4,424.02 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു
പഠിക്കാം & സമ്പാദിക്കാം
Home
