image

16 April 2025 4:21 PM IST

Stock Market Updates

77,000 ഭേദിച്ച് സെൻസെക്സ്; മൂന്നാം നാളും നേട്ടം നിലനിര്‍ത്തി സൂചികകള്‍

MyFin Desk

77,000 ഭേദിച്ച് സെൻസെക്സ്; മൂന്നാം നാളും നേട്ടം നിലനിര്‍ത്തി സൂചികകള്‍
X

തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കിംഗ് പ്രമുഖരുടെ നേട്ടങ്ങളാണ് വിപണിക്ക് താങ്ങായത്.

സെൻസെക്സ് 309 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 77,044.29 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 109 പോയിന്റ് അഥവാ 0.47 ശതമാനം ഉയർന്ന് 23,437.20 ൽ എത്തി. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം 402 ലക്ഷം കോടിയിൽ നിന്ന് 412 ലക്ഷം കോടിയായി ഉയർന്നു.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻ‌സെക്സ് ഓഹരികളിൽ നിന്ന് ഇൻഡസ്ഇൻഡ് ബാങ്ക് 7.12 ശതമാനം ഉയർന്നു. ആക്സിസ് ബാങ്ക്, അദാനി പോർട്ട്സ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ‌ടി‌സി എന്നിവയും നേട്ടമുണ്ടാക്കി. അതേസമയം മാരുതി, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ട്യൂബ്രോ, എൻ‌ടി‌പി‌സി, ബജാജ് ഫിനാൻസ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചിക

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, ഫാർമ എന്നിവ ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നേട്ടത്തിൽ എത്തി. നിഫ്റ്റി ഓട്ടോ 0.43 ശതമാനവും നിഫ്റ്റി ഫാർമ 0.18 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

നിഫ്റ്റി മെറ്റൽ (+0.30%), നിഫ്റ്റി ഐടി (+0.06%), നിഫ്റ്റി ഓയിൽ & ഗ്യാസ് (+1.33%), നിഫ്റ്റി മീഡിയ (+1.88%), നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് (+0.60%) എന്നിങ്ങനെയാണ് മറ്റ്‌ സൂചികകളിലെ മുന്നേറ്റം.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. ഇന്ത്യ വിക്സ് 1.61 ശതമാനം താഴ്ന്ന് 15.87 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക, ടോക്കിയോയുടെ നിക്കി 225, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ താഴ്ന്ന നിലയിലാണ്. ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചിക ഉയർന്ന നിലയിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലായിരുന്നു. ചൊവ്വാഴ്ച യുഎസ് വിപണികൾ ഇടിവിൽ അവസാനിച്ചു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.91 ശതമാനം ഉയർന്ന് ബാരലിന് 65.22 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 85.68 എന്ന നിലയിലെത്തി.