12 Dec 2025 6:20 PM IST
Summary
ലോഹ ഓഹരികള്‍ക്ക് തിളക്കം
മെറ്റല്‍ ഓഹരികളിലെ വാങ്ങലും ആഗോള പ്രവണതകളും പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സെന്‍സെക്‌സ് 450 പോയിന്റ് ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 26,000 ലെവലിനു മുകളില്‍ ക്ലോസ് ചെയ്തു.
രണ്ടാം ദിവസവും ഉയര്‍ന്ന് 30 ഓഹരികളുള്ള ബിഎസ്ഇ സെന്‍സെക്‌സ് 449.53 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 85,267.66 ല്‍ ക്ലോസ് ചെയ്തു.
മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് തിരിച്ചുവന്ന് 50 ഓഹരികളുള്ള എന്‍എസ്ഇ നിഫ്റ്റി 148.40 പോയിന്റ് അഥവാ 0.57 ശതമാനം ഉയര്‍ന്ന് 26,046.95 ല്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് കമ്പനികളില്‍ ടാറ്റ സ്റ്റീല്‍, എറ്റേണല്‍, അള്‍ട്രാടെക് സിമന്റ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, മാരുതി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയത്.
എന്നാല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ ഫാര്‍മ, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ തിരിച്ചടി നേരിട്ടു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.14 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.65 ശതമാനവും ഉയര്‍ന്നു.
മേഖലാ സൂചികകളില്‍ ലോഹം 2.58 ശതമാനം, കമ്മോഡിറ്റി (1.84 ശതമാനം), റിയല്‍റ്റി (1.47 ശതമാനം), സേവനങ്ങള്‍ (1.34 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (1.27 ശതമാനം), എണ്ണ, വാതകം (1.21 ശതമാനം), വ്യാവസായിക (1 ശതമാനം) എന്നീ മേഖലകള്‍ ഉയര്‍ന്നു.
ബിഎസ്ഇയില്‍ എഫ്എംസിജി മാത്രമാണ് പിന്നോക്കം നിന്നത്.
ബിഎസ്ഇയില്‍ 2,593 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,593 എണ്ണം നഷ്ടത്തിലായി, 170 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
ഏഷ്യന്‍ വിപണികളില്‍, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക എന്നിവ പോസിറ്റീവ് ടെറിട്ടറിയില്‍ ക്ലോസ് ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
