24 Jun 2026 12:47 PM IST
വന്‍ തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ്; സെന്‍സെക്‌സ് 590 പോയിന്റിലധികം ഉയര്‍ന്നു
MyFin Desk
Summary
ആര്‍.ബി.ഐ ഗവര്‍ണറുടെ അനുകൂലമായ പ്രസ്താവനകളും, കുറഞ്ഞ ക്രൂഡ് ഓയില്‍ വിലയും, ബാങ്കിംഗ്-ഐടി ഓഹരികളിലെ വന്‍ വാങ്ങലുമാണ് വിപണിക്ക് കുതിപ്പ് നല്‍കിയത്
ചൊവ്വാഴ്ച ആഗോള വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് കനത്ത നഷ്ടം നേരിട്ട ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി. ആര്‍.ബി.ഐ ഗവര്‍ണറുടെ അനുകൂലമായ പ്രസ്താവനകളും, കുറഞ്ഞ ക്രൂഡ് ഓയില്‍ വിലയും, ബാങ്കിംഗ്-ഐടി ഓഹരികളിലെ വന്‍ വാങ്ങലുമാണ് വിപണിക്ക് പെട്ടെന്നുള്ള ഈ ഉണര്‍വ് നല്‍കിയത്.
സെന്‍സെക്‌സ് 592 പോയിന്റുകള്‍ കുതിച്ചുയര്‍ന്ന് 76,792 ലെവലില്‍ വ്യാപാരം തുടരുന്നു. നിഫ്റ്റി സൂചിക 147 പോയിന്റ് (0.62%) നേട്ടത്തോടെ 23,971 നിലവാരത്തിലാണ്. ചൊവ്വാഴ്ച നഷ്ടപ്പെട്ട 23,900 , 24,000 എന്ന സുപ്രധാന സോണ്‍ നിഫ്റ്റി വീണ്ടും തിരിച്ചുപിടിച്ചു എന്നത് ബുള്ളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ബാങ്ക് നിഫ്റ്റി: ഇന്ന് ബാങ്ക് നിഫ്റ്റിയുടെ വീക്കിലി എക്‌സ്‌പെയറി ദിനത്തില്‍ സൂചിക 1 ശതമാനത്തോളം നേട്ടമുണ്ടാക്കി വിപണിയെ മുന്നില്‍ നിന്ന് നയിക്കുന്നു. ബ്രോഡര്‍ മാര്‍ക്കറ്റ്: മുന്‍നിര സൂചികകള്‍ കുതിക്കുമ്പോഴും മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ വലിയ മാറ്റങ്ങളില്ലാതെ ചില പ്രത്യേക ഓഹരികളിലെ വാങ്ങലുകളോടെ ഫ്‌ലാറ്റായി തുടരുകയാണ്.
വിപണിയിലെ തിരിച്ചുവരവിന് പിന്നിലെ കാരണങ്ങള്‍
ആര്‍.ബി.ഐ ഗവര്‍ണറുടെ പോസിറ്റീവ് പ്രസ്താവന: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നും വരും പാദങ്ങളില്‍ പലിശനിരക്കുകള്‍ കുറയ്ക്കുന്നതിലേക്ക് നീങ്ങാനുള്ള സാധ്യതകളെക്കുറിച്ചുമുള്ള ആര്‍ബിഐ ഗവര്‍ണറുടെ അനുകൂലമായ വിലയിരുത്തല്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഓഹരികള്‍ക്ക് വലിയ ഉണര്‍വ് നല്‍കി.
ബാങ്കിംഗ്, ഐടി ഓഹരികളുടെ പിന്തുണ: കഴിഞ്ഞ ദിവസം കനത്ത വില്‍പന സമ്മര്‍ദ്ദം നേരിട്ട ഐടി ഓഹരികളില്‍ ഇന്ന് കുറഞ്ഞ വിലയില്‍ വാങ്ങല്‍ ദൃശ്യമാണ്. ബാങ്ക് നിഫ്റ്റിയിലെ കുതിപ്പും ചേര്‍ന്നപ്പോള്‍ സൂചികകള്‍ വേഗത്തില്‍ മുകളിലേക്ക് കയറി.എണ്ണവിലയിലെ ആശ്വാസം: രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 78 ഡോളറിന് താഴെ തുടരുന്നത് ഇന്ത്യന്‍ വിപണിയുടെ പോസിറ്റീവ് സെന്റിമെന്റിനെ താങ്ങിനിര്‍ത്തുന്നു.
24,000 മാര്‍ക്കിലേക്ക് ബുള്ളുകളുടെ കണ്ണ്
ബുധനാഴ്ചത്തെ വ്യാപാരത്തില്‍ 15 മിനിറ്റ് ചാര്‍ട്ട് വിശകലനം ചെയ്യുമ്പോള്‍, നിഫ്റ്റി 50 സൂചിക നിലവില്‍ 23,950, 24,000 സോണിന് അരികിലായി ശക്തമായ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കനത്ത ഇടിവിന് ശേഷം വിപണി അതിന്റെ നിര്‍ണ്ണായകമായ 78.6% ഫിബൊനാച്ചി റീട്രേസ്മെന്റ് ലെവലായ 23,783-ല്‍ ശക്തമായ സപ്പോര്‍ട്ട് എടുത്ത് മുകളിലേക്ക് ഉയരുകയായിരുന്നു.
കുറഞ്ഞ നിരക്കുകളില്‍ ബയര്‍മാര്‍ വീണ്ടും സജീവമാകുന്നതും , മുകളിലോട്ട് പോകുന്ന ട്രെന്‍ഡ്ലൈന്‍ സുരക്ഷിതമായി തുടരുന്നതും ഹ്രസ്വകാലയളവിലെ ബുള്ളിഷ് ഘടനയ്ക്ക് ഇനിയും കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
മുകളിലേക്കുള്ള പ്രധാന പ്രതിരോധങ്ങളും ലക്ഷ്യങ്ങളും
മനഃശാസ്ത്രപരമായ പ്രതിരോധം: നിഫ്റ്റിയുടെ ഏറ്റവും അടുത്ത തടസ്സം 24,000 എന്ന സുപ്രധാന സൈക്കോളജിക്കല്‍ മാര്‍ക്കിലാണ്.
അടുത്ത റാലി സാധ്യത: വിപണിക്ക് 24,000 ലെവലിന് മുകളില്‍ ശക്തമായി നിലനില്‍ക്കാന്‍ സാധിച്ചാല്‍, പുതിയ വാങ്ങല്‍ താല്‍പര്യം രൂപപ്പെടുകയും സൂചിക ആദ്യം 24,080 നിലവാരത്തിലേക്കും, പിന്നീട് മുന്‍പത്തെ ഉയര്‍ന്ന പ്രതിരോധ മേഖലയായ 24,180,24,200 ലേക്കും വേഗത്തില്‍ കുതിക്കാന്‍ വഴിതുറക്കും.
താഴേക്കുള്ള പ്രധാന സപ്പോര്‍ട്ട് ലെവലുകള്‍
വിപണിയില്‍ വീണ്ടും ലാഭമെടുപ്പ് ഉണ്ടായാല്‍ താഴെ പറയുന്ന ലെവലുകള്‍ നിര്‍ണ്ണായകമാകും. ആദ്യ സപ്പോര്‍ട്ട്: വിപണിയുടെ ഏറ്റവും അടുത്ത സപ്പോര്‍ട്ട് 23,900 നിലവാരത്തിലാണ്. ശക്തമായ സപ്പോര്‍ട്ട് സോണ്‍: ഫിബൊനാച്ചി ലെവലായ 23,783 ആണ് വിപണിയുടെ ഏറ്റവും പ്രധാനപ്പെട്ട താങ്ങ്. നിഫ്റ്റി ഇതിന് മുകളില്‍ തുടരുന്നിടത്തോളം കാലം വിപണിയുടെ പൊതുവായ വീക്ഷണം 'കോഷ്യസ്ലി പോസിറ്റീവ്' ആയിരിക്കും. മേജര്‍ ഡിമാന്‍ഡ് സോണ്‍: ഇതിനും താഴെയായി 23,635 ലെവലില്‍ വിപണിക്ക് അടുത്ത വലിയ സപ്പോര്‍ട്ടുണ്ട്.
എണ്ണവിലയിലെ ഇടിവ് വിപണിക്ക് കരുത്തായി
കഴിഞ്ഞ ദിവസത്തെ കനത്ത തകര്‍ച്ചയ്ക്ക് ശേഷം നിക്ഷേപകര്‍ കുറഞ്ഞ വിലയില്‍ മികച്ച ഓഹരികള്‍ വാങ്ങാന്‍ താല്പര്യം കാണിച്ചതും, തദ്ദേശീയമായി പുറത്തുവന്ന അനുകൂല വാര്‍ത്തകളും വിപണിയെ വേഗത്തില്‍ റിക്കവറി നടത്താന്‍ സഹായിച്ചു.
വിപണിക്ക് ഊര്‍ജ്ജം നല്‍കിയ പ്രധാന ഘടകങ്ങള്‍
ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ പോസിറ്റീവ് പ്രസ്താവന: രാജ്യത്ത് പലിശനിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രസക്തമല്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. പണപ്പെരുപ്പം എല്ലാ മേഖലകളിലേക്കും പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിരക്കുകള്‍ നിലവിലുള്ളതുപോലെ സുരക്ഷിതമായി തുടരുമെന്ന ഈ ഉറപ്പ് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമായി. പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് സ്ഥിരതയോടെ നില്‍ക്കുമെന്ന പ്രതീക്ഷ ബാങ്കിംഗ് ഓഹരികള്‍ക്ക് വലിയ മുന്നേറ്റം നല്‍കി.
ബാങ്കുകള്‍ക്ക് പുതിയ ആര്‍ബിഐ ഇളവ്: വിദേശ കറന്‍സി നിക്ഷേപങ്ങള്‍ക്ക് എതിരെ പ്രവാസി അല്ലാത്തവര്‍ക്കും വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കി. ഇത് ബാങ്കുകളുടെ ഫണ്ടിംഗ് ഫ്‌ലെക്‌സിബിലിറ്റി വര്‍ദ്ധിപ്പിക്കുകയും ബാങ്കിംഗ് സെക്ടറിലേക്ക് വലിയ തോതില്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്തു.
ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ്: യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസ്സങ്ങള്‍ ഒഴിഞ്ഞതുമാണ് രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില താഴേക്ക് വരാന്‍ കാരണമായത്. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും കമ്പനികളുടെ ലാഭം കൂട്ടാനും സഹായിക്കും.
ആഗോള വിപണിയില്‍ മിശ്രപ്രതികരണം: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കാന്‍ വൈകിയേക്കുമെന്ന ആശങ്കയും ടെക്‌നോളജി ഓഹരികളിലെ വില്‍പനയും കാരണം ഏഷ്യന്‍ വിപണികള്‍ ഇന്നും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ മികച്ച ആഭ്യന്തര കാരണങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യന്‍ വിപണി ആഗോള തളര്‍ച്ചയെ മറികടന്ന് മുന്നേറുന്നു.
വിപണിയിലെ ഇന്നത്തെ പ്രധാന ചലനങ്ങള്‍
കഴിഞ്ഞ ദിവസം വലിയ ഇടിവ് നേരിട്ട ഐടി ഭീമന്മാരും പ്രമുഖ പ്രൈവറ്റ് ബാങ്കുകളുമാണ് ഇന്ന് വിപണിയെ താങ്ങിനിര്‍ത്തുന്നത്.
ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ഓഹരികള്‍: ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് , ഡോ. റെഡ്ഡീസ് , ട്രെന്റ്, അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്.
നഷ്ടം നേരിടുന്ന ഓഹരികള്‍: ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ലൈഫ് , എസ്.ബി.ഐ , മാരുതി സുസുക്കി.
സെക്ടറുകളുടെ പ്രകടനം
ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ഐടിയും പ്രൈവറ്റ് ബാങ്കുകളുമാണ് വിപണിയുടെ തിരിച്ചുവരവിന് പ്രധാന കരുത്തായത്. പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് സ്ഥിരതയോടെ തുടരുമെന്ന ആര്‍ബിഐ ഗവര്‍ണറുടെ പ്രസ്താവന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളില്‍ വലിയ മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം ഐടി, ഫാര്‍മ, എഫ്എംസിജി മേഖലകളില്‍ കുറഞ്ഞ വിലയില്‍ ഓഹരികള്‍ വാങ്ങാനുള്ള താല്പര്യം ദൃശ്യമായി. എന്നാല്‍ ആഗോളതലത്തില്‍ ലോഹങ്ങളുടെ വില ഇടിഞ്ഞതും ഡോളര്‍ ഇന്‍ഡക്‌സ് ശക്തമായതും കാരണം മെറ്റല്‍ സെക്ടര്‍ ഇന്നും നഷ്ടത്തിലാണ്. ഇതിനൊപ്പം ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളും ഇന്ന് വിപണിയില്‍ പിന്നോട്ട് പോയി.
അദാനി എന്റര്‍പ്രൈസസ് കുതിപ്പില്‍
മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്നുള്ള അനുകൂല റിപ്പോര്‍ട്ട് അദാനി ഓഹരികളെ ഉണര്‍ത്തിയപ്പോള്‍, പ്രമുഖ കമ്പനികള്‍ തങ്ങളുടെ പുതിയ റെക്കോര്‍ഡ് ഉയരങ്ങള്‍ തൊട്ടു.
ഓഹരി വാര്‍ത്തകള്‍
അദാനി എന്റര്‍പ്രൈസസ് 2% ലധികം ഉയര്‍ന്നു: പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ക്ക് 'ഓവര്‍വെയ്റ്റ്' റേറ്റിംഗ് നല്‍കിക്കൊണ്ട് തങ്ങളുടെ ബുള്ളിഷ് നിലപാട് വ്യക്തമാക്കി. നിലവിലെ വിലയില്‍ നിന്ന് ഏകദേശം 21% മുതല്‍ 23% വരെ കൂടുതല്‍ വളര്‍ച്ചാ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് 3,638 എന്ന ടാര്‍ഗെറ്റ് വിലയാണ് അവര്‍ നിശ്ചയിച്ചിരിക്കുന്നത്.
പ്രധാന പോസിറ്റീവ് ഘടകങ്ങള്‍: ശക്തമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പോര്‍ട്ട്ഫോളിയോ, എയര്‍പോര്‍ട്ട് ബിസിനസ്സിലെ ദ്രുതഗതിയിലുള്ള വളര്‍ച്ച, ഡാറ്റാ സെന്റര്‍ വിപുലീകരണം, ന്യൂ എനര്‍ജി മേഖലയിലെ വലിയ അവസരങ്ങള്‍ എന്നിവയാണ് ബ്രോക്കറേജ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ പവര്‍ സെക്ടറിലെ വളര്‍ച്ചയ്ക്കായി കമ്പനി ലക്ഷ്യമിടുന്ന 2 ലക്ഷം കോടിയുടെ വിപുലീകരണ പദ്ധതിയും അനുകൂല ഘടകമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
