8 April 2026 11:48 AM IST
റിയൽറ്റി ഓഹരികൾ പറക്കുന്നു; വിപണിയിൽ ഗംഭീര തിരിച്ചുവരവ്; സെൻസെക്സ് 2900 പോയിൻ്റുകളിൽ അധികം ഉയർന്നു
MyFin Desk
Summary
ആർബിഐ നയം കരുത്തായി. റിയൽറ്റി ഓഹരികളിൽ കുതിപ്പ്. പശ്ചിമേഷ്യൻ സംഘർഷം അയയുന്നതിനെ തുടർന്ന് വിപണിയിൽ ഗംഭീര തിരിച്ചുവരവ്.
ഓഹരി വിപണിയിൽ ഗംഭീര തിരിച്ചുവരവ്. യുഎസ്-ഇറാൻ സംഘർഷങ്ങൾ ലഘൂകരിക്കുന്നത് വിപണികൾക്ക് ഗുണമായി. സെൻസെക്സ് 2,600 പോയിന്റ് ഉയർന്നു 77,529 ലെവലിലാണ് വ്യാപാരം. നിഫ്റ്റി 862 പോയിന്റ് ഉയർന്ന് 23986 ലെവലിലാണ്. ആർബിഐ അടിസ്ഥാന നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തിയതും നേട്ടമായി.
നിഫ്റ്റി 860 പോയിൻറുകളിൽ അധികം ഉയർന്നു. ആഗോള വികാരം മെച്ചപ്പെട്ടത് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. ക്രൂഡ് ഓയിൽ വില 100 ഡോളറിൽ താഴെയായി കുത്തനെ ഇടിഞ്ഞതും ഹോർമുസ് കടലിടുക്കിലെ വിതരണ തടസ്സങ്ങൾ നീങ്ങുമെന്ന സൂചനകളും ഓഹരി വിപണിയിലെ ഉയർച്ചയ്ക്ക് കാരണമായി. എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് അനുകൂലമാണ്. പണപ്പെരുപ്പം കുറയുന്നത് രൂപയ്ക്കും ഗുണമാകും.
റിയൽറ്റി ഓഹരികളിൽ കുതിപ്പ്
ആഗോള ഓഹരി വിപണികൾ എല്ലാം കുത്തനെ ഉയർന്നു. എന്നാലും വെടിനിർത്തൽ ദുർബലമായതിനാൽ ജാഗ്രത തുടരുന്നു. നിഫ്റ്റി റിയൽറ്റി നേട്ടമുണ്ടാക്കിയ മേഖലകളിൽ ശ്രദ്ധേയമായി. ആദ്യ ട്രേഡിങ് സെഷനിൽ ഏഴു ശതമാനത്തോളം മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. നിഫ്റ്റി ബാങ്ക് 5 ശതമാനം ഉയർന്നു.റിയൽറ്റി, ഓട്ടോ, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളുടെ നേതൃത്വത്തിൽ മിക്ക മേഖലാ സൂചികകളും പച്ച കത്തി വ്യാപാരം നടത്തുന്നു. വിപണിയിൽ ശക്തമായ ബുള്ളിഷ് മുന്നേറ്റം പ്രകടമാണ്. മെറ്റൽ ഓഹരികളും കുതിക്കുന്നു. നേരിയ ഇടിവോടെ ഐടി മേഖല മാത്രമാണ് പിന്നാക്കം പോയത്. മൊത്തത്തിൽ ഏതാണ്ട് എല്ലാ മേഖലകളിലുടനീളം പോസിറ്റീവ് മുന്നേറ്റമുണ്ട്.
ക്രിപ്റ്റോ കറൻസികളിലും മുന്നേറ്റം
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ പദ്ധതിയിടുകയും ചെയ്തതിനെത്തുടർന്ന് ബിറ്റ്കോയിനും എതെറിയവും ഉൾപ്പെടെയുള്ള ക്രിപ്റ്റകറൻസികളും ഉയർന്നു.. ബിറ്റ്കോയിൻ ഏകദേശം 4 ശതമാനം ഉയർന്ന് 71,575 ഡോളറിലെത്തി. എതെറിയം 6.5 ശതമാനം ഉയർന്ന് 2,248 ഡോളറിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
