11 Jan 2026 2:37 PM IST
stock market:ഏഴ് കമ്പനികളുടെ വിപണിമൂല്യത്തില്‍ കനത്ത ഇടിവ്; റിലയന്‍സിന് വലിയ തിരിച്ചടി
MyFin Desk
Summary
ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്
കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 3,63,412.18 കോടി രൂപയുടെ ഇടിവ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കനത്ത തിരിച്ചടി.
'യുഎസ് താരിഫ് ഭീഷണികളും വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലമുണ്ടായ ഉയര്‍ന്ന റിസ്‌ക് വെയ്പ്പിനെ പ്രതിഫലിപ്പിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ നെഗറ്റീവ് നോട്ടിലാണ് അവസാനിച്ചത്,' ഓണ്‍ലൈന്‍ ട്രേഡിംഗ്, വെല്‍ത്ത് ടെക് സ്ഥാപനമായ എന്റിച്ച് മണിയുടെ സിഇഒ പൊന്‍മുടി ആര്‍ പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ എന്നിവയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടപ്പോള്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 1,58,532.91 കോടി രൂപ ഇടിഞ്ഞ് 19,96,445.69 കോടി രൂപയായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 96,153.61 കോടി രൂപ ഇടിഞ്ഞ് 14,44,150.26 കോടിരൂപയായി കുറഞ്ഞു.
എയര്‍ടെല്ലിന്റെ വിപണി മൂല്യം 45,274.72 കോടി രൂപ ഇടിഞ്ഞ് 11,55,987.81 കോടി രൂപയായും ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 18,729.68 കോടി രൂപ കുറഞ്ഞ് 5,97,700.75 കോടി രൂപയിലുമെത്തി.
ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ വിപണി മൂലധനം (എംക്യാപ്) 18,728.53 കോടി രൂപ ഇടിഞ്ഞ് 5,53,912.03 കോടി രൂപയിലെത്തി, ടിസിഎസിന്റെ വിപണി മൂലധനം 15,232.14 കോടി രൂപ ഇടിഞ്ഞ് 11,60,682.48 കോടി രൂപയായി. ഇന്‍ഫോസിസിന്റെ വിപണി മൂലധനം 10,760.59 കോടി രൂപ ഇടിഞ്ഞ് 6,70,875 കോടി രൂപയായി.
അതേസമയം ഐസിഐസിഐ ബാങ്കിന്റെ മൂല്യം 34,901.81 കോടി രൂപ ഉയര്‍ന്ന് 10,03,674.95 കോടി രൂപയായി.ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂലധനം 6,097.19 കോടി രൂപ ഉയര്‍ന്ന് 5,57,734.23 കോടി രൂപയിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 599.99 കോടി രൂപ ഉയര്‍ന്ന് 9,23,061.76 കോടി രൂപയിലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ എന്നിവയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
