28 Dec 2025 1:12 PM IST
Summary
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്
കഴിഞ്ഞയാഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ഏഴ് കമ്പനികളുടെ സംയോജിത വിപണി മൂല്യത്തില്‍ 35,439.36 കോടി രൂപയുടെ ഇടിവ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്.
കഴിഞ്ഞ ആഴ്ച ബിഎസ്ഇ സൂചിക 112.09 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്നു.
ടോപ്-10 കമ്പനികളില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) എന്നിവ മൂല്യത്തകര്‍ച്ച നേരിട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവ നേട്ടത്തിലായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 12,692.1 കോടി രൂപ ഇടിഞ്ഞ് 8,92,046.88 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 8,254.81 കോടി രൂപ ഇടിഞ്ഞ് 21,09,712.48 കോടി രൂപയായി.
ബജാജ് ഫിനാന്‍സിന് 5,102.43 കോടി രൂപയുടെ ഇടിവ് നേരിട്ടതോടെ വിപണി മൂല്യം 6,22,124.01 കോടി രൂപയായി.
ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയുടെ വിപണി മൂലധനം (എംക്യാപ്) 4,002.94 കോടി രൂപ ഇടിഞ്ഞ് 5,56,436.22 കോടി രൂപയിലും ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം 2,571.39 കോടി രൂപ ഇടിഞ്ഞ് 9,65,669.15 കോടി രൂപയിലുമെത്തി.
എല്‍ഐസിയുടെ എംകാപ് 1,802.62 കോടി രൂപ കുറഞ്ഞ് 5,37,403.43 കോടി രൂപയായും ടിസിഎസിന്റെ എംകാപ് 1,013.07 കോടി രൂപ കുറഞ്ഞ് 11,86,660.34 കോടി രൂപയായും കുറഞ്ഞു.
എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 10,126.81 കോടി രൂപ ഉയര്‍ന്ന് 15,26,765.44 കോടി രൂപയായി. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 6,626.62 കോടി രൂപ ഉയര്‍ന്ന് 6,87,818.84 കോടി രൂപയിലെത്തി. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യം 5,359.98 കോടി രൂപ ഉയര്‍ന്ന് 12,00,692.32 കോടി രൂപയിലുമെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, എല്‍ഐസി എന്നിവയുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
