12 March 2026 9:56 AM IST
ആഗോള യുദ്ധഭീതിയെത്തുടർന്ന് തകർച്ച നേരിടുന്ന ഇന്ത്യൻ ഓഹരി വിപണി
Summary
ഇസ്രായേൽ-ഇറാൻ സംഘർഷം മുറുകുന്നു: ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങളും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്ത്യൻ വിപണിയെ തളർത്തുന്നു.
ആഗോള വിപണിയിലെ അശാന്തിയും ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിലും ഉലഞ്ഞ് വിപണി.ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ആഗോള വിപണികളെ അസ്ഥിരപ്പെടുത്തുകയാണ്. ഇതിന്റെ പ്രതിഫലനം ഏഷ്യന്‍ വിപണികളിലും യുഎസ് വിപണിയിലും ദൃശ്യമാണ്. ഇന്ത്യയില്‍വിദേശ നിക്ഷേപകര്‍ ുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഓഹരികള്‍ വിറ്റൊഴിയുകയാണ്. ഏകദേശം 6,267 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ കഴിഞ്ഞ സെഷനില്‍ മാത്രം വിറ്റഴിച്ചത്.സാധാരണയായി വിപണിയില്‍ ലാഭമെടുപ്പിനായി ഒന്നോ രണ്ടോ ദിവസം ഇവര്‍ വില്‍ക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി 9 ദിവസം വില്‍ക്കുന്നു എന്നത് സൂചിപ്പിക്കുന്നത് നെഗറ്റീവ് സെന്റിമെന്റ് ആണ്.
എന്തുകൊണ്ടാണ് വിറ്റൊഴിയുന്നു?
ക്രൂഡ് ഓയില്‍ വില
ഹോര്‍മുസ് കടലിടുക്കിലും ഇറാഖ് തീരങ്ങളിലും കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ കടന്നു. ഇന്ധനവില വര്‍ദ്ധിക്കുന്നത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും നേരിട്ട് ബാധിക്കും. ഇത് ലാഭക്ഷമത കുറയ്ക്കുമെന്ന് കണ്ട് വിദേശികള്‍ പണം പിന്‍വലിക്കുന്നു.
ആഗോള യുദ്ധഭീതി
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പടരുന്നത് നിക്ഷേപത്തിന് റിസ്‌ക് കൂട്ടുന്നു. ഇത്തരം സാഹചര്യത്തില്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് ഉദാഹരണത്തിന് സ്വര്‍ണം അല്ലെങ്കില്‍ യുഎസ് ഡോളര്‍ പണം മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്.വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടരുന്നത് വിപണിക്ക് ഒരു 'റെഡ് സിഗ്‌നല്‍' ആണ്. ആഭ്യന്തര നിക്ഷേപകര്‍ പണം മുടക്കി വിപണിയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിദേശ നിക്ഷേപകരുടെ വില്‍പനയുടെ വേഗത വിപണിയെ തളര്‍ത്തുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
