18 Aug 2023 4:49 PM IST
Summary
- തെലങ്കാനയിയും ആന്ധ്രാപ്രദേശും ആസ്ഥാനമാക്കി കമ്പനി പ്രവർത്തിക്കുന്നത്.
- 3000 റീറ്റെയ്ൽ സ്റ്റോറുകളിൽ സുഗന്ധവ്യഞ്ജനങ്ങളും 15000 സ്റ്റോറുകളിൽ ഗോതമ്പ് പൊടിയും എത്തിക്കുന്നു
സുഗന്ധവ്യഞ്ജന, ഗോതമ്പ് പൊടി നിർമ്മാതാക്കളായ ശ്രീവാരി സ്‌പൈസസ് ആൻഡ് ഫുഡ്‌സിന്റെ ഓഹരികൾ 101.50 എന്ന നിരക്കിൽ ലിസ്‌റ്റ് ചെയ്‌തു, 42 രൂപ ഇഷ്യു വിലയിൽ നിന്ന് 141.66% പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത് . എസ്എംഇ കമ്പനികളെ ലിസ്റ്റ് ചെയുന്ന പ്ലാറ്റ്‌ഫോമായ എൻഎസ്ഇ എമർജിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇഷ്യൂവിനു 450.03 ഇരട്ടി അപേക്ഷകളാണ് വന്നത്. റീട്ടെയിൽ വിഭാഗത്തിൽ 517.95 ഇരട്ടി അപേക്ഷകളും. ഇഷ്യൂവിലൂടെ 9 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യമെങ്കിലും 2,700 കോടി രൂപയുടെ അപേക്ഷകളാണ് വന്നത്.
തെലങ്കാനയിലും, ആന്ധ്രാപ്രദേശും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി സുഗന്ധവ്യഞ്ജനങ്ങളുടെയും ഗോതമ്പ് പൊടിയുടെയും നിർമാണം, വില്പന എന്നി മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞെടുത്തു, കൃത്രിമ പ്രിസർവേറ്റീവുകളോ രാസവസ്തുക്കളോ ഉപയോഗിക്കാതെ ഉൽപ്പന്നങ്ങൾ വളരെ ശ്രദ്ധയോടെ പ്രോസസ്സ് ചെയ്യുകയും അതുവഴി ജൈവ സുഗന്ധവ്യഞ്ജനങ്ങളുടെയും ഗോതമ്പ് പൊടി ഉത്പന്നങ്ങൾ നിർമിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 3000 റീറ്റെയ്ൽ സ്റ്റോറുകളിൽ സുഗന്ധവ്യഞ്ജനങ്ങളു൦,15000 റീറ്റെയ്ൽ സ്റ്റോറുകളിൽ ഗോതമ്പ് പൊടിയും നിലവിൽ കമ്പനി എത്തിച്ചു കൊടുക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
