28 Nov 2023 10:22 AM IST
Summary
- ഏഷ്യന്‍ വിപണികളില്‍ വ്യാപാരം പുരോഗമിക്കുന്നത് ഭിന്ന ദിശകളില്‍
- ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഓഹരി വിപണികൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു
പുതിയ വിദേശ ഫണ്ടുകളുടെ വരവിന്‍റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ സൂചികകൾ ഉയർന്നു. എന്നാല്‍, അസ്ഥിരമായ പ്രവണതകള്‍ തുടര്‍ന്ന സൂചികകള്‍ ഫ്ലാറ്റ് ലൈനിന് സമീപത്തേക്ക് എത്തി. തുടക്ക വ്യാപാരത്തില്‍ ബിഎസ്ഇ സെൻസെക്‌സ് 128.76 പോയിന്റ് ഉയർന്ന് 66,098.80 ലെത്തി. നിഫ്റ്റി 53.35 പോയിന്റ് ഉയർന്ന് 19,848.05 ലെത്തി.
സെൻസെക്‌സില്‍ അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ്, റിലയൻസ് ഇൻഡസ്‌ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഇൻഡസ്‌ഇൻഡ് ബാങ്ക് എന്നിവ ഇടിവ് നേരിടുന്നു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്, ടോക്കിയോയും ഹോങ്കോങ്ങും ഇടിവിലാണ്. തിങ്കളാഴ്ച യുഎസ് വിപണികൾ നേരിയ തോതിൽ താഴ്ന്നു. ഇന്ന് ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.29 ശതമാനം ഉയർന്ന് ബാരലിന് 80.21 ഡോളറിലെത്തി.
ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് ഓഹരി വിപണികൾക്ക് തിങ്കളാഴ്ച അവധിയായിരുന്നു.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 2,625.21 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 47.77 പോയിന്റ് അല്ലെങ്കിൽ 0.07 ശതമാനം ഇടിഞ്ഞ് 65,970.04 എന്ന നിലയിലെത്തി. നിഫ്റ്റി 7.30 പോയിന്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 19,794.70 ൽ എത്തി.
പഠിക്കാം & സമ്പാദിക്കാം
Home
