image

29 Sept 2026 9:09 AM IST

Stock Market Updates

ഇന്നത്തെ ഓഹരി വിപണി; കല്ല്യാണിൽ ബൈ കോൾ, വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാം ഈ ഓഹരികൾ

MyFin Desk

ഇന്നത്തെ ഓഹരി വിപണി; കല്ല്യാണിൽ ബൈ കോൾ,  വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാം ഈ  ഓഹരികൾ
X

Summary

പ്രസോൾ കെമിക്കൽസ്, ഐ.ആർ.എഫ്.സി, ടാറ്റ മോട്ടോഴ്‌സ് പിവി, ആദിത്യ ബിർള ക്യാപിറ്റൽ, ഓല ഇലക്ട്രിക് തുടങ്ങിയ ഓഹരികൾ ഇന്ന് ശ്രദ്ധയാകർഷിക്കും


ഇന്നത്തെ വ്യാപാരത്തിന് മുൻപ് പ്രധാനപ്പെട്ട ഓഹരി വിപണി വാർത്തകളും വിശേഷങ്ങളും പരിശോധിക്കാം.

ഇന്ന് പാദഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ : അൻസൽ പ്രോപ്പർട്ടീസ് & ഇൻഫ്രാസ്ട്രക്ചർ, മൈസൂർ പേപ്പർ മിൽസ്, പന്യം സിമന്റ്സ് & മിനറൽ ഇൻഡസ്ട്രീസ്, വിപുൽ

ഒന്നാം പാദഫലങ്ങൾ

റേയ്‌സ് ഓഫ് ബിലീഫ്

2.8 കോടി രൂപ ലാഭം (മുൻപ് 0.5 കോടി രൂപ നഷ്ടം)

വരുമാനം 136.4% വർധിച്ച് 25.3 കോടി രൂപയായി

പ്രസോൾ കെമിക്കൽസ്

ലാഭം 150.7% വർധിച്ച് 24.3 കോടി രൂപയിൽ നിന്ന് 61 കോടി രൂപയായി.

വരുമാനം 35.7% വർധിച്ച് 319.6 കോടി രൂപയിൽ നിന്ന് 433.6 കോടി രൂപയായി.

ചില വിപണി വാർത്തകൾ

ഐ.ആർ.എഫ്.സി: ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി, ദാമോദർ വാലി കോർപ്പറേഷനുമായി 4,200 കോടി രൂപയുടെ ടേം ലോൺ കരാറിൽ ഐ.ആർ.എഫ്.സി ഒപ്പുവെച്ചു.

ടാറ്റ മോട്ടോഴ്‌സ് പിവി: തങ്ങളുടെ മുഴുവൻ ഇലക്ട്രിക് വാഹന നിരയിലും 'ബാറ്ററി-ആസ്-എ-സർവീസ്' പദ്ധതി വ്യാപിപ്പിക്കുന്നു.

ആദിത്യ ബിർള ക്യാപിറ്റൽ: 500 കോടി രൂപയുടെ എൻസിഡികൾ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ അനുവദിച്ചു.

മാരുതി സുസുക്കി: സിസിഐ ഹിയറിംഗ് 2026 നവംബർ 2-ലേക്ക് മാറ്റിവെച്ചു.

പിരാമൽ ഫിനാൻസ്: സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 1,500 കോടി രൂപ വരെ മൂല്യമുള്ള എൻ.സി.ഡി.കൾ പുറപ്പെടുവിക്കുന്നതിന് അംഗീകാരം നൽകി.

കല്ല്യാൺ ജൂവലേഴസിൽ ബൈ കോളുമായി യുബിഎസ്

കല്യാൺ ജൂവലേഴ്സ്: ഓഹരികളിൽ യു.ബി.എസ് 'ബൈ' റേറ്റിംഗ് നിലനിർത്തി, ലക്ഷ്യവില 900 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഉയർന്ന മുൻവർഷ അടിത്തറയിലും ശക്തമായ രണ്ടാം പകുതിയിലെ വളർച്ച പ്രതീക്ഷിക്കുന്നു. സ്വർണ്ണവില വർദ്ധനവ് വിവിധ വിഭാഗങ്ങളിലെ ആവശ്യകതയെയും ശരാശരി വാങ്ങൽ തുകയെയും വ്യത്യസ്തമായി ബാധിച്ചു. പുതിയ വിൽപനശാലകൾ തുറന്നുകൊണ്ടുള്ള വിപുലീകരണം ശക്തമായി തുടരും

ഒല ഇലക്ട്രിക്: ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സി 'കുറയ്ക്കുക' റേറ്റിംഗ് നൽകി. ലക്ഷ്യവില 24 രൂപയായി നിശ്ചയിച്ചു. ഗിഗാ ഫാക്ടറി സന്ദർശനത്തിന് ശേഷമുള്ള പ്രധാന വിലയിരുത്തലുകൾ പുറത്തുവിട്ടു. ബാറ്ററി നിർമ്മാണവും തദ്ദേശീയവൽക്കരണ പ്രവർത്തനങ്ങളും കമ്പനി വേഗത്തിലാക്കുന്നു. അടുത്ത 6-9 മാസത്തിനകം ഉൽപ്പാദനക്ഷമത 70 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നു

ആസാദ് എൻജിനീയറിംഗ്


ഓഹരികൾ വാങ്ങാൻ നിർദ്ദേശിച്ച് ഗോൾഡ്മാൻ സാക്സ്. ലക്ഷ്യവില 3,315 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ജി.ഇ വെർണോവയ്ക്കായി രണ്ട് പുതിയ പ്രത്യേക നിർമ്മാണ കേന്ദ്രങ്ങൾ കമ്പനി ആരംഭിച്ചു. ഗ്യാസ് ടർബൈൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പുതിയ കേന്ദ്രങ്ങൾ സഹായിക്കും. ഗ്യാസ് ടർബൈൻ വിപുലീകരണം കമ്പനിയുടെ പ്രധാന ഇടക്കാല വളർച്ചാ ഘടകമാണ്

സൺ ഫാർമ : ഓഹരികൾക്ക് മികച്ച പ്രകടനം എന്ന് മക്വാറി. ലക്ഷ്യവില 2,150 രൂപയായി നിശ്ചയിച്ചിരിക്കുന്നു. പി.സി.എസ്.കെ.9 ഇൻഹിബിറ്ററിൽ പുതിയ ഇൻ-ലൈസൻസിംഗ് കരാർ ഒപ്പുവെച്ചു. യൂറോപ്യൻ കമ്മീഷൻ ഈ ഉൽപ്പന്നത്തിന് സെപ്റ്റംബർ 21, 2026-ൽ അംഗീകാരം നൽകി

എറ്റേണൽ (സൊമാറ്റോ): ഷെയറുകൾ വാങ്ങാൻ നിർദ്ദേശിച്ച് ഗോൾഡ്മാൻ സാക്സ്. ലക്ഷ്യവില 385 രൂപയായി ഉയർത്തി നിശ്ചയിച്ചു. മുമ്പ് ലക്ഷ്യവില 345 രൂപയായി നൽകിയിരുന്നു. ഇന്ത്യൻ ഇന്റർനെറ്റ് മേഖലയിലെ ഏറ്റവും മികച്ച മുൻഗണനാ ഓഹരിയായി തുടരുന്നു. 2029 സാമ്പത്തിക വർഷത്തിൽ 100 കോടി ഡോളർ പ്രവർത്തന ലാഭം കൈവരിക്കാൻ ശക്തമായ സാധ്യത


ഇന്ന് ഫ്യുച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ബാൻ ലഭിച്ച കമ്പനികൾ: എൽഐസി ഹൗസിംഗ് ഫിനാൻസ്, സെയിൽ