image

7 Oct 2026 8:29 AM IST

Stock Market Updates

ഇന്നത്തെ ഓഹരി വിപണി;അദാനി പോർട്ട്സ്, ഓല, അപ്പോളോ ടയേഴ്‌സ്, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവ ശ്രദ്ധ നേടും

Amritha Elizabeth Abraham

ഇന്നത്തെ ഓഹരി വിപണി;അദാനി പോർട്ട്സ്, ഓല, അപ്പോളോ ടയേഴ്‌സ്, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവ ശ്രദ്ധ നേടും
X

Summary

ഇന്ന് വാച്ച്ലിസ്റ്റിൽ സൂക്ഷിക്കാം ഈ ഓഹരികൾ


ഇന്നത്തെ വ്യാപാരത്തിന് മുൻപ് പ്രധാനപ്പെട്ട ഓഹരി വിപണി വാർത്തകളും വിശേഷങ്ങളും പരിശോധിക്കാം.

ഒന്നാം പാദഫലങ്ങൾ

കനോഹർ ഇലക്ട്രിക്കൽസ്

വരുമാനം 103.4% വർധിച്ച് 137.1 കോടി രൂപയായി

എബിറ്റ്ഡാ 151.3% വർധിച്ച് 38.7 കോടി രൂപയായി

എബിറ്റ്ഡാ മാർജിൻ 28.3% (മുൻവർഷം 22.8%)

അറ്റാദായം 139.5% വർധിച്ച് 27.3 കോടി രൂപയായി


ഗ്ലാസ് വാൾ സിസ്റ്റംസ്

വരുമാനം 35.6% വർധിച്ച് 107.4 കോടി രൂപയായി

എബിറ്റ്ഡാ 7.5% വർധിച്ച് 22.8 കോടി രൂപയായി

എബിറ്റ്ഡാ മാർജിൻ 21.2% (മുൻവർഷം 26.8%)

അറ്റാദായം 7.5% കുറഞ്ഞ് 17.3 കോടി രൂപയായി


കരംതാര എൻജിനീയറിംഗ്

വരുമാനം 72.2% വർധിച്ച് 1,581 കോടി രൂപയായി

എബിറ്റ്ഡാ 45.1% വർധിച്ച് 174 കോടി രൂപയായി

എബിറ്റ്ഡാ മാർജിൻ 11% (മുൻവർഷം 13.1%)

അറ്റാദായം 45.7% വർധിച്ച് 87.4 കോടി രൂപയായി


അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി

ആകെ വരുമാനം 101.1% വർധിച്ച് 235.5 കോടി രൂപയായി.

അറ്റാദായം 54.2% വർധിച്ച് 89.2 കോടി രൂപയായി (മുൻവർഷം 57.8 കോടി രൂപ).


ചില വിപണി വാർത്തകൾ

യുണൈറ്റഡ് ബ്രൂവറീസ്: ആദായനികുതി വകുപ്പിൽ നിന്ന് 101 കോടി രൂപയുടെ നികുതി റീഫണ്ട് ലഭിച്ചു.

ഓല ഇലക്ട്രിക് മൊബിലിറ്റി: 1,000 കോടി രൂപ വരെയുള്ള റൈറ്റ്സ് ഇഷ്യൂ പരിഗണിക്കാൻ ബോർഡ് ഒക്ടോബർ 7-ന് യോഗം ചേരുന്നു.

പെർസിസ്റ്റന്റ് സിസ്റ്റംസ്: വായ്പാ പരിധി $1.25 ബില്യൺ ആയി ഉയർത്തുന്നതിന് ഓഹരി ഉടമകൾ അംഗീകാരം നൽകി.

അദാനി പോർട്ട്സ് : ഒഡീഷയിലെ പാരദീപ് തുറമുഖത്ത് രണ്ട് 'ഡ്രൈ ബൾക്ക് ബെർത്തുകൾ' വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി, 'പാരദീപ് മഹാനദി ടെർമിനൽ' എന്ന കമ്പനിയെ അദാനി പോർട്ട്സ് തങ്ങളുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി രൂപീകരിച്ചു.

അപ്പോളോ ടയേഴ്‌സ്: സ്ഥാപനത്തിന് പുറത്ത് വ്യക്തിപരവും തൊഴിൽപരവുമായ പുതിയ വെല്ലുവിളികൾ നേരിടുന്നതിനായി ഒക്‌ടോബർ 6 മുതൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനം ഗൗരവ് കുമാർ രാജിവച്ചു.


ബ്രോക്കറേജ് റഡാർ

അർബൻ കമ്പനി: അർബൻ ഓഹരികൾ വിൽക്കാൻ നിദ്ദേശിച്ച് കൊട്ടക് ഇൻസ്റ്റിറ്റ്യൂണൽ ഇക്വിറ്റീസ്. ലക്ഷ്യവില 155 രൂപയായി നിശ്ചയിച്ചു ഇൻസ്റ്റാഹെൽപ് വിഭാഗത്തിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. വിപണിയിലെ ഉയർന്ന മത്സരം ലാഭക്ഷമതയ്ക്ക് വെല്ലുവിളിയാകുന്നു. എബിറ്റ്ഡാ അനുമാനങ്ങളിൽ ഒൻപത് ശതമാനം വർദ്ധന വരുത്തി. എന്നാൽ ഓഹരിയുടെ ഉയർന്ന വാല്യുവേഷൻ കണക്കിലെടുത്താണ് വിൽപ്പന നിർദ്ദേശം.

ഡാബർ ഇന്ത്യ: ഡാബറിന്റെ ഓഹരികൾ വാങ്ങാൻ ഇപ്പോൾ നല്ല സമയമെന്ന് നോമുറ. ലക്ഷ്യവില 625 രൂപയായി നിശ്ചയിച്ചു നൽകി. രണ്ടാം പാദ വരുമാനത്തിൽ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തി. കൺസോളിഡേറ്റഡ് വരുമാനം 12.5% ഉയർന്നേക്കും. ആഭ്യന്തര വിപണിയിൽ പത്ത് ശതമാനം വളർച്ച. പത്തൊൻപത് പാദങ്ങൾക്ക് ശേഷമാണ് ഈ നേട്ടം. പാനീയ വിഭാഗം മൂന്ന് വർഷത്തിന് ശേഷം തിരിച്ചുവരവിൽ. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം വെല്ലുവിളിയാകുന്നുണ്ട്. വിലവർദ്ധനവിലൂടെ ലാഭക്ഷമത നിലനിർത്താൻ കമ്പനി ശ്രമിക്കുന്നു.

ഗ്ലാൻഡ് ഫാർമ: വിപണിയിൽ ഗ്ലാൻഡ് ഫർമാ വാങ്ങാമെന്ന് നൊമുറ. ലക്ഷ്യവില 3,750 രൂപയായി നിശ്ചയിച്ചു. ഇരുപത് ശതമാനം വാർഷിക വരുമാന വളർച്ച കമ്പനി രേഖപ്പെടുത്തി. സിഡിഎംഒ, ബയോളജിക്സ് വിഭാഗങ്ങൾ വളർച്ചയ്ക്ക് കരുത്താകും. ഫോസുൻ ഗ്രൂപ്പുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നു. സെനെക്സി ബിസിനസ് പ്രവർത്തനങ്ങൾ സ്ഥിരത കൈവരിക്കുന്നുണ്ട്. ഓഹരി നിലവിൽ മുപ്പത് മടങ്ങിൽ ട്രേഡ് ചെയ്യുന്നു. ബിസിനസ് മോഡലിലെ മാറ്റം വാല്യുവേഷൻ ഉയർത്താൻ സഹായിക്കും. പുതിയ കരാറുകൾ ദീർഘകാല വളർച്ചയ്ക്ക് വഴിതുറക്കുമെന്ന് വിലയിരുത്തൽ

ഐഇഎക്സ് : ഇന്ത്യൻ എനർജി എക്സ് ചെയ്ഞ്ചിന്റെ ഓഹരികളിൽ ബേൺസ്റ്റീന്റെ പുതിയ വിലയിരുത്തൽ. റേറ്റിംഗ് 'മാർക്കറ്റ് പെർഫോം' ആയി ഉയർത്തി. ലക്ഷ്യവില 110 രൂപയായി നിർദ്ദേശിച്ചു. മാർക്കറ്റ് കപ്ലിംഗ് അനിവാര്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ മാറ്റങ്ങൾ നിലവിലെ ഓഹരിവിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. നിയമപരമായ വെല്ലുവിളികൾ നടപ്പാക്കൽ കൂടുതൽ വൈകിപ്പിക്കുന്നു. ഗ്രിഡ് ഇന്ത്യയുടെ സജ്ജീകരണക്കുറവ് മറ്റൊരു തടസ്സമാണ്. കപ്ലിംഗ് സാമ്പത്തികവർഷം 2028 ലേക്ക് നീളാൻ സാധ്യത. ട്രാൻസാക്ഷൻ നിരക്കുകൾ പരിഷ്കരിക്കാൻ സിഇആർസി ആലോചിക്കുന്നു

കൊട്ടക് മഹീന്ദ്ര ബാങ്ക്: ബാങ്കിന്റെ ഓഹരികൾ ഇനി വാങ്ങാമെന്ന് എച്ച്എസ്ബിസി. ലക്ഷ്യവില 520 രൂപയായി ഉയർത്തി നിശ്ചയിച്ചു. പുതിയ സിഇഒ നിയമനം ഓഹരിക്ക് കരുത്താകും. വായ്പാ വളർച്ചയിലും ലാഭക്ഷമതയിലും മികച്ച പ്രതീക്ഷ പുലർത്തുന്നു. സാമ്പത്തികവർഷം 2027-29 ഇപിഎസ് അനുമാനം ഉയർത്തി. ഇപിഎസിൽ ഒന്നു മുതൽ പതിനാല് ശതമാനം വരെ വർദ്ധന. സ്ഥിരതയുള്ള പലിശ വരുമാന മാർജിൻ തുണയാകും. റിപ്പോ നിരക്ക് വർദ്ധന ബാങ്കിന് അനുകൂലമായേക്കാം

ഇന്ന് ഫ്യുച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ബാൻ ലഭിച്ച കമ്പനികൾ: അംബുജ സിമൻ്റ്സ്, ബന്ധൻ ബാങ്ക്, സെയിൽ.

(Disclaimer): റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന റേറ്റിംഗുകളും ലക്ഷ്യവിലകളും ബ്രോക്കറേജ് സ്ഥാപനങ്ങളുടെയോ വിശകലന വിദഗ്ദ്ധരുടെയോ നിരീക്ഷണങ്ങളാണ് . ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ നഷ്ടസാധ്യതകൾക്ക് വിധേയമാണെന്ന് ഓർക്കാം)