image

10 April 2026 12:20 PM IST

Stock Market Updates

ബാങ്ക് ഓഹരികളിൽ തക‍ർപ്പൻ മുന്നേറ്റം; കൂപ്പുകുത്തി ഐടി ഓഹരികൾ

MyFin Desk

Bullish trend in Indian stock market, Nifty and Sensex green candles with India VIX graph falling.
X

യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കപ്പെടുമെന്ന വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടായ മുന്നേറ്റം.

Summary

നിഫ്റ്റി ബാങ്ക് സൂചികയിൽ തകർപ്പൻ മുന്നേറ്റം. ഇടിഞ്ഞ് ഐടി ഓഹരികൾ . റിയൽറ്റി, ഓട്ടോ ഓഹരികളിലും മുന്നേറ്റം


ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി സൂചിക 200 പോയിന്റിലധികം ഉയർന്നു. സെൻസെക്സും 650 പോയിന്റിലധികം ഉയർന്ന് വ്യാപാരം തുടരുന്നു. നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം 900 പോയിന്റ് ഉയർന്നു, ഇപ്പോൾ 56,000 എന്ന ലെവൽ ലക്ഷ്യമിടുന്നു. ഏഷ്യൻ പെയിന്റ്സ്, ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേസമയം ടിസിഎസ് ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ഐടി മിഡ്‌ക്യാപ്, ലാർജ് ക്യാപ് ഓഹരികൾ സമ്മർദ്ദത്തിലാണ്. നിഫ്റ്റി വ്യാഴാഴ്ച ഏറ്റവും താഴ്ന്ന നിലയായ 23,682 ലെവലിൽ എത്തിയിരുന്നു.

ഇന്ന് ബാങ്കിംഗ്, റിയൽറ്റി ഓഹരികളിൽ ശക്തമായ മുന്നേറ്റമുണ്ട്. ബാങ്കിംഗ് ഓഹരികളാണ് നേട്ടത്തിൽ മുന്നിലുള്ളത്. ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും ഏകദേശം 3 ശതമാനം വീതം ഉയർന്നു, നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം 2 ശതമാനം ഉയർന്നു. റിയൽറ്റി, ഓട്ടോ ഓഹരികളിലും ശക്തമായ വാങ്ങലുകൾ കാണാം. ഐടി ഓഹരികളിൽ കനത്ത ഇടിവ്. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവ 2-3 ശതമാനം ഇടിഞ്ഞു, നിഫ്റ്റി ഐടി സൂചികയിൽ ഏകദേശം 3 ശതമാനമാണ് ഇടിവ്.. ഇന്ത്യ VIX 7 ശതമാനത്തിലധികം ഇടിഞ്ഞത് വിപണിയിലെ ചാഞ്ചാട്ടം കുറയുന്നത് സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ തൊഴിൽ മേഖലയിൽ മന്ദഗതിയിൽ തിരിച്ചുവരവുണ്ട്. വരുമാന വളർച്ച നിലനിർത്താൻ കഴിഞ്ഞേക്കില്ലെങ്കിലും, നിയമനങ്ങൾ ഉയരുന്നുണ്ട്. കൂടുതൽ മേഖലകളിൽ എൻട്രി ലെവൽ അവസരങ്ങൾ ഉണ്ടായേക്കും എന്ന് സൂചന.