image

10 May 2024 11:32 AM GMT

Stock Market Updates

വാരാന്ത്യം നേട്ടത്തില്‍ അവസാനിച്ച് വിപണി; വാരഫലം നഷ്ടത്തില്‍

MyFin Desk

വാരാന്ത്യം നേട്ടത്തില്‍ അവസാനിച്ച് വിപണി; വാരഫലം നഷ്ടത്തില്‍
X

Summary

  • രണ്ട് മാസത്തിനിടയിലെ മോശം പ്രകടനം കാഴ്ച്ച വച്ച വാരം
  • ഈ ആഴ്ച ഏകദേശം രണ്ട് ശതമാനം നഷ്ടം അഭിമുഖീകരിക്കേണ്ടി വന്നു
  • ഐടിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തില്‍


ഐടിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയുടെ നേട്ടത്തില്‍ ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ അവസാനിച്ചു. അതേസമയം സൂചികകള്‍ ഈ ആഴ്ച ഏകദേശം രണ്ട് ശതമാനം നഷ്ടം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് മാസത്തിനിടയിലെ മോശം പ്രകടനം കാഴ്ച്ച വച്ച് വാരമായിരുന്നു ഇത്.

30-ഷെയര്‍ ബിഎസ്ഇ സെന്‍സെക്സ് 260 പോയിന്റ് അഥവാ 0.36 ശതമാനം ഉയര്‍ന്ന് 72,664 ല്‍ എത്തി. അതേസമയം, എന്‍എസ്ഇ നിഫ്റ്റി 98 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 22,055 ല്‍ ക്ലോസ് ചെയ്തു.

സെന്‍സെക്സ് ഓഹരികളില്‍ എന്‍ടിപിസി, പവര്‍ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി എന്നിവ മൂന്ന് ശതമാനം വരെ ഉയര്‍ന്ന് നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, മാരുതി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, എം ആന്‍ഡ് എം എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.

നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 1.2 ശതമാനം ഉയര്‍ന്നു. മാര്‍ച്ചിലെ പാദ ഫലങ്ങള്‍ക്ക് ശേഷം ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ 4.5 ശതമാനം വര്‍ധനവ് ഉണ്ടായി. നിഫ്റ്റി എഫ്എംസിജി, മെറ്റല്‍, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയും ഒരു ശതമാനം വീതം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 3 ശതമാനവും 4 ശതമാനവും ഇടിഞ്ഞു. ബ്രെന്റ് ഫ്യൂച്ചറുകള്‍ ബാരലിന് 51 സെന്റ് ഉയര്‍ന്ന് 84.39 ഡോളറിലെത്തി.