image

24 Sept 2026 5:11 PM IST

Stock Market Updates

നിക്ഷേപകർക്ക് നഷ്ടം 3 .54 ലക്ഷം കോടി രൂപ; തകർന്നടിഞ്ഞ് ഓഹരി വിപണി

MyFin Desk

stock market crashes
X

Summary

ഓഹരി വിപണി മൂന്ന് മാസത്തെ താഴ്ന്ന നിലയിൽ. നിക്ഷേപകർക്ക് നഷ്ടം 3 .54 ലക്ഷം കോടി രൂപ. തകർന്നടിഞ്ഞ് ബാങ്കിംഗ് സൂചിക


യുഎസ് ട്രഷറി യീൽഡിലുണ്ടായ വലിയ വർധനവാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. യുഎസിലെ ബിസിനസ് പ്രവർത്തനങ്ങൾ ശക്തമാണെന്ന് സൂചിപ്പിക്കുന്ന പുതിയ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ 10 വർഷത്തെ യുഎസ് ട്രഷറി യീൽഡ് 2007-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. 5.11 ശതമാനമാണ് നിലവിലെ നിരക്ക്. ട്രഷറി യീൽഡിലുണ്ടായ ഈ വർധനവ്, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂടുതൽ ഉയ‍ർത്തിയേക്കാമെന്ന ആശങ്കകൾക്ക് കാരണമായി.

ഉയർന്ന യുഎസ് യീൽഡ് ഡോളർ അധിഷ്ഠിത ആസ്തികളെ കൂടുതൽ ആകർഷകമാക്കിയേക്കുമെങ്കിലും ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികൾക്ക് സമ്മ‍ർദ്ദമാകും. ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപകൾ വിട്ടുനിൽക്കാനും ഇതു കാരണമാകും.

ക്രൂഡ് ഓയിൽ വില കുതിക്കുന്നു

യുഎസ് ഫെഡ് വീണ്ടും പലിശ നിരക്ക് വ‍ർധിപ്പിക്കുമെന്ന ആശങ്കകൾ നേരത്തെ തന്നെ വിപണിയിലുണ്ട്. പലിശനിരക്ക് കൂടുതൽ കാലത്തേക്ക് ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, വായ്പാ ചെലവുകൾ ഉയരും. ഇത് ഉയർന്ന റിസ്കുള്ള ആസ്തികളുടെ മൂല്യത്തിൽ സമ്മർദ്ദം ഉണ്ടാക്കും. വിപണിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്ന് ട്രഷറി യീൽഡ് വ‍ർധനവാണ്.

ഉയരുന്ന ക്രൂഡ് ഓയിൽ വിലയാണ് മറ്റൊരു ആശങ്ക. ബ്രെന്റ് ക്രൂഡ് ഓയിൽ വില രാവിലെ വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തി. പിന്നീട് ക്രൂഡ് വില കുതിച്ചത് കനത്ത ആശങ്കക്ക് വഴി വെച്ചു . ക്രൂഡ് ഓയിലിന്റെ വില വ‍ർധന രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാനമാണ്.

ഇന്ന് ഏറ്റവുമധികം തിരിച്ചടി നേരിട്ട മേഖലകളിലൊന്ന് ധനകാര്യ രംഗമാണ്. ഐ‍ർഡിഎഐ ഇൻഷുറൻസ് കമ്മീഷൻ, ഡിസ്ട്രിബ്യൂഷൻ ചെലവുകൾ എന്നിവയിലൊക്കെ കൊണ്ടുവന്നിരിക്കുന്ന ക‍ർശന മാനദണ്ഡങ്ങളാണ് ധനകാര്യ ഓഹരികളെ ബാധിച്ചത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാങ്കഷുറൻസ് ബിസിനസിൽ സജീവമായതിനാൽ മിക്ക ഓഹരികളെയും വാർത്ത ബാധിച്ചു.